ലാലേട്ടനോ മമ്മൂക്കയോ മികച്ചത് ? രഞ്ജിനി ഹരിദാസ്‌ മനസ്സ് തുറക്കുന്നു …

185

mammootty-mohanlal_m

മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചത്, അല്ലെങ്കില്‍ ആരെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ഏതു പ്രശസ്ത വ്യക്തികളോട് ചോദിച്ചാലും വ്യക്തമായ മറുപടി കിട്ടാന്‍ പ്രയാസമാണ്. അത് മാത്രമല്ല ചക്കക്ക് ചുക്ക് എന്ന രീതിയിലുള്ള ഒരു മറുപടിയാണ് എപ്പോഴും കിട്ടുക എന്നാല്‍ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള, എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് രഞ്ജിനി ഹരിദാസ്.

രഞ്ജിനിയുടെ ഈ സ്വഭാവം മലയാളികള്‍ക്ക് പരിചിതമായത് കൊണ്ടുതന്നെ പലരും ഇഷ്ടമില്ലാതെ രഞ്ജിനിയെ ഇഷ്ടപ്പെടുന്നവരാണ്. ഈയിടെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചുള്ള ഇത്തരം ക്ലീഷേ ചോദ്യത്തിന് മറുപടി പറയാന്‍ പലര്‍ക്കും പേടിയാണെന്ന് വെളിപ്പെടുത്തുകയാണ്.

“മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ചത് എന്ന് പറയാന്‍ പലര്‍ക്കും പേടിയാണ്. അതിനു കാരണം മറ്റൊന്നുമല്ല അവര്‍ അത് കേട്ടാല്‍ പ്രശ്‌നമാകില്ലേ എന്ന പേടിയാണ് പലര്‍ക്കും”. രഞ്ജിനിയുടെ മറുപടി ഇങ്ങനെയാണ്.

“കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി  മലയാള സിനിമയില്‍ നില കൊള്ളുന്നവരാണ് മമ്മൂക്കയും ലാലേട്ടനും. ഇന്നും ചില മികച്ച കഥാപാത്രങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. അവര്‍ എന്ന് സിനിമ നിര്‍ത്തണം എന്ന് അവര്‍ തീരുമാനിക്കും. മുപ്പത് വര്‍ഷത്തെ പരിചയസമ്പത്ത് എന്ന് പറയുന്നത് ഒരു ചെറിയ കാലയളവല്ല. അവര്‍ എന്ത് ചെയ്യുന്നു എന്ന് അവര്‍ക്ക് നല്ലത് പോലെ അറിയാം. അപ്പോള്‍ എന്ന് സിനിമ അവസാനിപ്പിക്കണമെന്നും അവര്‍ക്കറിയാം.”

“പ്രായം അഭിനയത്തിന്‍റെ  അളവുകോല്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മെറില്‍ സ്ട്രീപ്പിനെ പോലെയുള്ളവര്‍ ഇപ്പോഴും മികച്ച കഥാപാത്രങ്ങളെ നല്‍കുന്നില്ലേ ?.  എന്നാല്‍ എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ വയസ്സ് ഒരു ഘടകമാണ്. പക്ഷെ അവര്‍ക്കറിയാം എന്ത് ചെയ്യേണ്ട..എന്ത് ചെയ്യണം എന്നൊക്കെ.” രഞ്ജിനി കൂട്ടിച്ചര്‍ക്കുന്നു.

എന്തും വെട്ടി തുറന്നു  പറയുന്ന രഞ്ജിനിയും മമ്മൂക്കയോ ലാലേട്ടനോ മികച്ചത് എന്ന് പറയാത്തതും അവര്‍ കേള്‍ക്കുമോ എന്ന് പേടിച്ചിട്ടാണോ ???