ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ മമ്മൂക്കയ്ക്ക് താല്പര്യമില്ല !

171

new

രണ്‍ജി പണിക്കറുടെയും രഞ്ജിത്തിന്റെയും തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും പിന്നീട് മമ്മൂട്ടി ഇതില്‍ നിന്നും പിന്മാറിയിരുന്നു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടിയുള്ള രണ്ട് അസ്സല്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രണ്‍ജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താല്‍ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് അങ്ങ് ഉപേക്ഷിച്ചു. മമ്മൂട്ടി എന്തിനു ഈ ചിത്രം ഉപേക്ഷിച്ചു എന്ന് ഔദ്യോഗികമായി ഒരു വ്യക്തയില്ലയെങ്കിലും ചിലര്‍ ചിലതൊക്കെ പറഞ്ഞു പരത്തുന്നുണ്ട്. അതില്‍ ചിലത് ചുവടെ…

ഇപ്പോള്‍ തന്റെ നില ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചില ലൈറ്റ് ചിത്രങ്ങളിലൂടെ മമ്മൂട്ടി നില ഉറപ്പിച്ചുവരികയാണ്. അങ്ങനെയിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെ ഒരു മാസ് ചിത്രം വേണ്ടെന്ന ചിന്തയാണ് മമ്മൂട്ടിയ്ക്ക് എന്ന് ചിലര്‍ പറയുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകള്‍ അര്‍പ്പിയ്ക്കും. രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിക്കുന്ന തിരക്കഥയും പ്രതീക്ഷ വലുതാണ്. അങ്ങനെ വലിയൊരു സംഭവം ഉണ്ടാക്കി വന്ന് അതെങ്ങാന്‍ പൊട്ടിയാല്‍ ഇതുവരെ സ്വരുക്കൂട്ടിവച്ചത് പെട്ടന്ന് ഇല്ലാതെയാവും എന്ന തിരിച്ചറിവാകാം പിന്മാറ്റത്തിന് കാരണമെന്ന് ഒരു കൂട്ടര്‍ പറയുന്നു.

ട്വന്റി 20 ഒക്കെ ഇറങ്ങിയ സമയത്ത് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ഉണ്ടായിരുന്നു. എന്നാല്‍ അതാവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ബോറടിയായി. അതോടെ പരാജയവും വന്നു. ഇതും കാരണമാവാം.

ഇനിയുമൊരു ഷാജി കൈലാസ് ചിത്രം വേണ്ടെന്ന തീരുമാനമാവും എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഒടുവില്‍ അഭിനയിച്ച ദ്രോണ 2010, ആഗസ്റ്റ് 15, ദി കിങ് ആന്‍ ദി കമ്മീഷ്ണര്‍ പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് വലിയ പരാജയങ്ങളായിരുന്നു.