Untitled-1

ഈ ചോദ്യം സകലമാന ഫാന്‍സുകളോടുമാണ്..!!! ആരാധന നല്ലതാണ്..സമ്മതിച്ചു..തര്‍ക്കിക്കുന്നില്ല, പക്ഷെ ലാലേട്ടന്റെ തലയില്‍ പാലും മമ്മൂക്കയുടെ തലയില്‍ നെയ്യും കോരി ഒഴിച്ചാല്‍ ഫാന്‍സിനു എന്ത് കിട്ടും ? മലയാളത്തിലെ മഹാ നടന്മാര്‍ ആയത് കൊണ്ട് മാത്രമാണ് ഇവരുടെ പേരുകള്‍ എടുത്ത് പരാമര്‍ശിക്കുന്നത്. ബാക്കിയുള്ള താരങ്ങളുടെ ഫാന്‍സും കണക്ക് തന്നെ. പാലും നെയ്യും എന്തിന് ഈയിടെ പാല് കിട്ടാഞ്ഞിട്ട് മാംഗോ ജ്യൂസ് വരെ കൊണ്ട് ചില ഫാന്‍സുകാര്‍ അഭിഷേകം നടത്തി..ചില ഫാന്‍സിനു അതൊരു വീക്ക്നെസാണ്..അവര്‍ എന്തെങ്കിലും ഒരു അഭിഷേകം നടത്തിയിലെങ്കില്‍ ഉറക്കം വരില്ല.

ഇവര്‍ പിന്നെ ഇടയ്ക്കിടെ ലോകം കീഴടക്കാന്‍ ഇറങ്ങും..എന്നാണ് ആ അങ്ക പുറപ്പാട് എന്നാല്ലെ ? അവരുടെ താര രാജാവിന്റെ ചിത്രം പുറത്ത് ഇറങ്ങുന്ന ദിവസം. റിലീസ് ദിവസം തിക്കിത്തിരക്കി ഇടിയും ചവിട്ടുമൊക്കെ കൊണ്ട് ആദ്യ ഷോയുടെ ടിക്കറ്റ് കൈക്കലാക്കുകയെന്നത്ഇവരെ സംബന്ധിച്ചിടത്തോളം ലോകം കീഴടക്കുന്നതിന് തുല്യമാണ്.

അന്നാണ് ബാക്കി കല -കലാപ പരിപാടികളും അരങ്ങേറുന്നത്. ചെണ്ടമേളത്തില്‍ നിന്ന് തുടങ്ങുന്ന പരിപാടി ഈ അഭിഷേകത്തിലേക്ക് കടക്കുന്നത് ഒന്നുകില്‍ ആദ്യ പ്രദര്‍ശനത്തിന് തൊട്ട് മുന്‍പായിരിക്കും അലെങ്കില്‍ ആദ്യ  പ്രദര്‍ശനം അവസാനിച്ചയുടനെ.  അവര്‍ അന്ന് ഉണ്ടാക്കുന്ന പൊടിപൂരമാണ്‌ ചിത്രത്തിന്റെ ആദ്യ ഹൈലൈറ്റ്.!

പക്ഷെ ഇതൊക്കെ എന്തിന് വേണ്ടിയാണ് ? ലാലേട്ടന്‍ നേരിട്ട് വന്നാല്‍ നിങ്ങള്‍ക്ക് എത്ര മാല വേണോ അണിയിക്കാം, അദ്ദേഹത്തിന്റെ സിനിമയ്ക്ക് കുറച്ച് മുദ്രാവാക്യങ്ങളും പിന്നെ ആര്‍പ്പുവിളികളും ഒക്കെ പോരെ ? താരങ്ങളുടെ ഫ്ലെക്സ് നിരത്തി വയ്ക്കുന്നതിലും തെറ്റില്ല..!!! ആ ഫ്ലെക്സില്‍ വലിഞ്ഞു കയറി പാലും മോരും ഒക്കെ ഒഴിച്ച് ആരാധന ഓവര്‍ ആക്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

ആരാധനയായാലും സ്‌നേഹമായാലും ഇനി വെള്ളിത്തിരയിലെ താരനക്ഷത്രങ്ങളോട് ആരാധന തോന്നുക സ്വാഭാവികം. പക്ഷെ അധികമായാല്‍ അമൃതും വിഷം.! ആദ്യ ദിനം സിനിമ കാണാനുള്ള വ്യഗ്രത മനസ്സിലാക്കാം. അല്പം ആവേശവുമാവാം. പക്ഷേ എന്നു വച്ച തല മറന്ന് എണ്ണ തേയ്‌ക്കേണ്ടതുണ്ടോ നാം?

താരങ്ങളും മനുഷ്യരാണ്. അവര്‍ സിനിമകളില്‍ അഭിനയിക്കുന്നു. പൈസ വാങ്ങി വീട്ടില്‍ പോകുന്നു. അവരുടെ സിനിമകള്‍ വിജയിച്ചാല്‍ അവര്‍ക്കും ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും നേട്ടം. അല്ലാതെ ആദ്യ ദിനം തീയറ്ററിനു മുന്നില്‍ ആഘോഷിക്കുന്ന നിങ്ങള്‍ക്ക് എന്താണ് നേട്ടം ?

ആരാധന ഓക്കേയാണ്. പക്ഷെ നിലയും വിലയും മറന്നുള്ള ആരാധന അരുത്. ആ ആരാധന മൂത്ത് ഭ്രാന്താവരുത്.!

You May Also Like

ഒടുവില്‍ നസ്രിയയെ മേക്കപ്പ് ചെയ്ത സ്ത്രീയെ പിടികിട്ടി !

സുന്ദരിയായ നസ്രിയയെ മേക്കപ്പ് ഇട്ട് ഒരു പരുവമാക്കിയെടുത്ത മേക്കപ്പ് സ്ത്രീക്ക് ഫേസ്ബുക്കില്‍ പലയിടത്തും നന്നായി തെറിവെളി കിട്ടിയെങ്കിലും ആ സ്ത്രീയുടെ പേരെന്തെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു

അബദ്ധത്തില്‍ കോമഡി പറഞ്ഞുപോയ സിനിമാക്കാരന്‍, രഞ്ജി പണിക്കര്‍ !

ഓം ശാന്തി ഓശാന എന്ന ചിത്രം തിയേറ്ററിലെത്തുവന്നതുവരെ രണ്‍ജി പണിക്കര്‍ എന്നാഅങ്ങ് നടനെ ആര്‍ക്കും അറിയതിലായിരുന്നു

ബീഫ് കഴിക്കില്ലെന്ന് സുരേഷ്ഗോപി പറഞ്ഞത് പച്ചനുണയെന്ന്‍ സോഷ്യല്‍ മീഡിയ – വീഡിയോ

ഞങ്ങളാരും ഇത് കഴിക്കാറുമില്ല ഞങ്ങളുടെ വീട്ടിലൊട്ട് കയറ്റാറുമില്ലെന്നാണ് അതിന്റെ കൂടെ ബിജെപി സീറ്റില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുവാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ ആ പറഞ്ഞത് പച്ചനുണയാണെന്നാണ് സോഷ്യല്‍ മീഡിയ ഒരു വീഡിയോയിലൂടെ പൊളിച്ചിരിക്കുന്നത്.

തലകുത്തി നിന്നിട്ടും ഹിറ്റ്‌ ഉണ്ടാക്കാന്‍ കഴിയാത്ത ജയറാമിന്റെ പതിനെട്ടാമത്തെ അടവ് !

അടുത്തടുത്തായി വ്യത്യസ്തമായ മൂന്നു ജയറാം ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തും.