ലാലേട്ടന്റെ പരാജയപ്പെട്ടുപോയ ചില മികച്ച ചിത്രങ്ങള്‍

257

new

മികച്ചതല്ലാത്ത ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ചിലത് അവതരണം കൊണ്ടും അഭിനയ മികവുകൊണ്ടും മികച്ചു നിന്നിട്ടും തിയറ്റരുകളില്‍ തകര്‍ന്നു പോയിട്ടുണ്ട്…

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരാജയമെന്ന് മുദ്രകുത്തിയ പല ചിത്രങ്ങളും ടിവിയില്‍ വരുമ്പോള്‍ മികച്ച പ്രതികരണം ലഭിയ്ക്കാറുണ്ട്. നമ്മുടെ പ്രീയപ്പെട്ട ലാലേട്ടന്റെ അത്തരത്തില്‍ ഉള്ള ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടാം..

മുഖം

മോഹന്‍ലാലിന്റെ ഫിലിം കരിയറില്‍ മികച്ച ഒരു ചിത്രമാണ് മോഹന്‍ സംവിധാനം ചെയ്ത മുഖം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ലാലിന് ഒരു മാറ്റം നല്‍കിയ കഥാപാത്രമായിരുന്നു ഹരിശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം.

വാസ്തുഹാരം

ഒരു സോഷ്യല്‍ ഡ്രാമ ടൈപ്പ് ചിത്രമായിരുന്നു വാസ്തുഹാരം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ചൊരു ക്ലാസി ചിത്രം. പക്ഷെ ഒരിക്കലും ലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായി വാസ്തുഹാരം പറഞ്ഞു കേട്ടിട്ടില്ല. അതേ സമയം തരംതാഴ്ചത്തപ്പെട്ട ലാലിന്റെ ചിത്രങ്ങളില്‍ മുന്‍നിരയിലാണ്.

അദ്വൈതം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച പൊളിട്ടിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു അദ്വൈതം. പക്ഷെ ഈ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രങ്ങളിലൊന്നായി ഒരിക്കലും അദ്വൈതം പറഞ്ഞു കേട്ടില്ല.

അഹം

മോഹന്‍ലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത അഹം മലയാളത്തിലെ എക്കാലത്തെയും മികച്ച സൈകിക് ചിത്രമാണ്. സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനമയ മികവ് തെളിഞ്ഞു നിന്നെങ്കിലും ചിത്രത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല

പിന്‍ഗാമി

മികച്ചൊരു ക്രൈം തില്ലര്‍ ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമി. സത്യന്‍ അന്തിക്കാടില്‍ നിന്ന് ഇങ്ങനെ ഒരു ചിത്രം അന്ന ഒരു സര്‍പ്രൈസ് ആയിരുന്നു. മോഹന്‍ലാലിന്റെ അഭിമയ ജീവിതത്തിലെ മറ്റൊരു മികച്ച ചിത്രം. പക്ഷെ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

രാജശില്‍പി

മലയാള സിനിമയിലെ ഏറ്റവും മികച്ച മിത്തോളജിക്കല്‍ ഫിക്ഷന്‍ ചിത്രം. ശിവസതി പാര്‍വ്വതി പ്രണയ ജീവിതത്തെ ആസ്പദമാക്കി ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ നൃത്തം ഏവരെയും അമ്പരിപ്പിച്ചു. പക്ഷെ പ്രേക്ഷരുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല

വര്‍ണ്ണപ്പകിട്ട്

ഇന്നും വര്‍ണ്ണപ്പകിട്ട് ടിവിയില്‍ വന്നാല്‍ വിടാതെ കാണുന്ന മലയാളി പ്രേക്ഷകരുണ്ട്. ഐവി ശശി സംവിധാനം ചെയ്ത സമ്പൂര്‍ണ കുടുംബ ചിത്രം. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിട്ടും പ്രേക്ഷകരും മീഡിയയും തരംതാഴ്ത്തി പറഞ്ഞ സിനിമയാണ് വര്‍ണ്ണപ്പകിട്ട്.

ഒളിമ്പ്യന്‍ അന്തോണി ആദം

വ്യത്യസ്തമായ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദം. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആന്റണി വര്‍ഗീസ് ഐപിഎസ് എന്ന കഥാപാത്രത്തെ മിക്കപ്പോഴും ലാല്‍ ഫാന്‍സു പോലും ഒഴിവാക്കി.

ദേവദൂതന്‍

ഒരു നിഗൂഢപ്രണയ ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍. മനോഹരമായ ഒരു പ്രണയ കഥ പറഞ്ഞ ചിത്രം വിമര്‍ശക പ്രശംസപോലും നേടി. പക്ഷെ പ്രേക്ഷകര്‍ക്കിടയിലോ മീഡിയയിലോ ദേവദൂതന് സ്ഥാനമുണ്ടായില്ല