മലയാളത്തിന്റെ മഹാ നടന് ലാലേട്ടനെ പറ്റി അധികം ആര്‍ക്കും അറിയാത്ത ചില വിശേഷങ്ങള്‍…
1. ലോകം കണ്ട അമ്പത് മഹാനടന്മാരില് പത്താം സ്ഥാനത്താണ് മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലിനെ, സിനിമയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡേറ്റാബെയ്സായ ഐഎംഡിബി പ്രതിഷ്ടിച്ചിരിയ്ക്കുന്നത്.
2. ടൈംസ് മാഗസിന് പ്രശംസിച്ച ചുരുക്കം ചില ഇന്ത്യന്‍ അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍. റിയലിസം എന്ന വാക്ക് സിനിമാഭിനയത്തിലേക്ക് കൊണ്ടുവന്ന അമേരിക്കന്‍ നടനും സംവിധായകനുമാണ് മാര്‍ലോണ്‍ ബ്രാന്റോയുമായി താരതമ്യം ചെയ്തു ‘ഇന്ത്യാസ് ആന്‍സര്‍ ടു മാര്‍ലോണ്‍ ബ്രാന്റോ’ എന്നാണ് മോഹന്‍ലാലിനെ ടൈംസ് മാഗസിന് വിശേഷിപ്പിച്ചത്.
3. മോഹന്‍ലാലിന്റെ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെന്ന് ചിലര്‍ക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാായിരിക്കാം. എന്നാല്‍ അങ്ങനെയല്ല. ലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ലാല്‍ ആദ്യം അഭിനയിച്ചത് തിരനോട്ടം എന്ന ചിത്രത്തിലാണ്. പ്രൊഡക്ഷന്‍ പൂര്‍ത്തിയായി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം തിയേറ്ററിലെത്തിയത്. അതും ഒരു തിയേറ്ററില്‍ മാത്രം.
3. 1977- 78 കാലത്ത് സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു മോഹന്‍ലാല്‍. തായ്ക്കോണ്ടോയില്‍ മോഹന്‍ലാലിന് ഹോണററി ബ്ലാക്ക് ബെല്‍റ്റുമുണ്ട്.
4. ഇന്ന് സിനിമയ്ക്കകത്തെ ലാലിന്റെ ഉറ്റ സുഹൃത്താണ് പ്രിയദര്ശന്. ഈ കൂട്ടുകെട്ടില്‍ ഒത്തിരി ഹിറ്റുകളും പിറന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ കോളേജ് പഠനകാലത്ത് ശത്രുക്കളായിരുന്നു. രണ്ട് രാഷ്ട്രീയ പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവരാണ് ഇരുവരും
5. മൂന്ന് ദേശീയ പുരസ്കാരങ്ങളുള്‍പ്പടെ രണ്ട് ഡസനോളം പുരസ്കാരങ്ങള്‍ ഇതുവരെ ലാല്‍ നേടി. ‘ദ കപ്യൂട്ടര്‍ ബോയി’ എന്ന ഒരു സ്റ്റേജ് നാടകത്തില്‍ അഭിനയിച്ചതിന്, ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലാലിന് ആദ്യത്തെ പുരസ്കാരം ലഭിച്ചത്. തൊണ്ണൂറ് വയസ്സുള്ള ഒരാളുടെ വേഷത്തിലാണ് ലാല്‍ ഈ നാടകത്തില്‍ വേഷമിട്ടത്.
6. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫല്‍റ്റുള്ള ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് മോഹന്‍ലാല്‍. 29ാമത്തെ നിലയിലാണ് മോഹന്‍ലാലിന്റെ ഫ്ളാറ്റ്. മൂന്നര കോടി രൂപയാണ് ഇതിന്റെ വില.
7. മോഹന്‍ലാല്‍ പാടിയതില്‍ ഏറ്റവും ഹിറ്റായ പാട്ടെന്ന് ഈ തലമുറ വിശ്വസിക്കുന്ന, ആറ്റുമണല്‍ പായല്‍ (റണ്‍ ബേബി റണ്‍) ഉള്‍പ്പടെ മുപ്പതോളം പാട്ടുകള്‍ ഇതിനോടകം ലാല്‍ പാടിക്കഴിഞ്ഞു.
8. മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ ആണ് ലാലിന്റെ ആദ്യ തമിഴ് ചിത്രമെന്ന് ചിലര്‍ക്കൊക്കെ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗോപുരം വാസലിലെ എന്ന ചിത്രത്തിലാണ് ലാല്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്. ഒരു അതിഥി വേഷമായിരുന്നു ചിത്രത്തില്‍
9. ലാലിന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് വായനക്കാര്‍ ഒരുപാടാണ്. എന്നാല്‍ വെറുമൊരു ബ്ലോഗര്‍ മാത്രമല്ല ലാല്‍. സിനിമയ്ക്ക് വേണ്ടി തിരക്കഥയുമെഴുതിയിട്ടുണ്ട്. കെ എ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്ന മാളിക എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ തിരക്കഥയെഴുതിയത്. ലാല്‍തന്നെ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍ഭാഗ്യവശാല്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
1൦. 1980 ല്‍ നവോദയ പുറത്തിറക്കിയ ഒഡീഷന് കോളില്‍ മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചിത്രങ്ങള്‍ അയച്ച് നല്‍കിയിരുന്നു. ഇത് പ്രകാരം മോഹന്‍ലാലിനെ ഒഡീഷന് വിളിച്ചു, എന്നാല്‍ ഫാസില്‍ അടങ്ങിയ സെലക്ഷന് പാനല്‍ മോഹന്‍ലാലിനെ തള്ളിക്കളഞ്ഞുവത്രെ.