ലാലേട്ടന്‍ ആരാധകരോട് മാത്രം ലോഹ്യമുള്ള ഒരു “ലോഹം”

187

new
സോഷ്യല്‍ റിലവന്റ് സന്ദേശങ്ങളും, ഉപദേശങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഹീറോയിസവുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന കച്ചവടസാധ്യത, പല തമിഴ്,തെലുങ്ക് സിനിമകളിലും,ദിലീപ് സിനിമകളിലും കണ്ട് പോയിട്ടുള്ളത് ആണ്., രജ്ഞിത്തിന് മാത്രം ഇത് വൈകി കത്തിയ ഒരു പച്ച ലൈറ്റ്.,

ഞാന്‍ fdfs കണ്ട അധിക ലാലേട്ടന്‍ സിനിമകളും ഫ്‌ലോപ്പ് ആയിട്ടാണ് ഉള്ളത്, സ്പിരിറ്റ് ഒഴികെ., ഇതും അത്‌പോലെ രഞ്ജിത്ത് ചിത്രം ആയത് കൊണ്ട് fdfs കാണണം കാണണം എന്ന് വിചാരിച്ചതാ.,പിന്നെ എന്തോ ഓവര്‍ ഹൈപ് കാരണം കാണാന്‍ തോന്നിയില്ല.,പിന്നെ ഫിലിം കാണാതെ Fb റിവ്യൂസ് നോക്കണ്ട നോക്കണ്ടാന്ന് വിചാരിച്ചതാ.,അതും പറ്റിയില്ല.,നോക്കിയപ്പോ കൂടുതലും mixed reviews., പിന്നെ ഏതായാലും രാത്രി പോകാന്ന് വച്ചു.,

സ്ഥലം നമ്മളെ ബഷീര്‍ക്കാന്റെ സ്വന്തം തലശ്ശേരി ലിബര്‍ട്ടി.,പോയപ്പോ പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെങ്കിലും ഷോ തുടങ്ങുമ്പോഴേക്കും Hf ആയി.,
മഞ്ഞ ലോഹം ആയ സ്വര്‍ണ്ണം പലവിധത്തില്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും,എയര്‍പോര്‍ട്ടില്‍ നിന്ന് മറ്റുള്ളവരിലേക്കും, മരിച്ചവരില്‍ നിന്ന് ജീവിച്ചവരിലേക്കും എത്തുന്നു,
ലാലേട്ടന് ഇപ്പോള്‍ ഏറ്റവും ചേരുന്നത് മീശപിരി തന്നെ പക്ഷ രഞ്ജിത്തിന്റെ ചിത്രത്തില്‍ ലാലേട്ടന്‍ മീശപിരിക്കുമ്പോള്‍ സാധാമലയാളി പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുക എന്ന കോമണ്‍സെന്‍സ് രഞ്ജിത്തിന് തോന്നാമായിരുന്നു.,
ഈ സിനിമക്ക് മീശപിരിയുടെ ആവശ്യം ഉണ്ടായിരുന്നില്ല., ഇപ്പോഴത്തെ ലാലേട്ടനോട് പണ്ടത്തെ പോലെയാവാന്‍ എല്ലാവരും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇപ്പോഴത്തെ ലാലിന്റെ പല ചടുലതയും നഷ്ടമാവുകയാണ്.,ആദ്യ പകുതിയില്‍ സിംപിള്‍ ആയ ലാലിസ മാനറിസങ്ങള്‍ എല്ലാവര്‍ക്കും കാണാനാകും അതിലൊക്കെ എക്‌സീപീരിയന്‍സ്ഡ്ഡ ആയ രഞ്ജിത്തിനെ പോലുള്ളവര്‍ വേണം ,പക്ഷേ സെക്കന്റ് ഹാഫില്‍ പല ഡയലോഗുകളും പഞ്ച് ആക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ചടുലത നഷ്ടമാവുന്നപോലെ തോന്നി.,

സോഷ്യല്‍ റിലവന്റഡും,ഇപ്പോ നടന്നതുമായ പല ന്യൂസുകളും രഞ്ജിത്തും നിരീക്ഷിക്കാറുണ്ട് എന്നറിയിക്കാന്‍ മാത്രം പല ഡയലോഗുകളും ഇതില്‍ ഉണ്ട്.,അതില്‍ എല്ലാം കയ്യടി നേടിയെന്നത് വേറെ കാര്യം., ആവശ്യമില്ലാത്ത പല കഥാപാത്രങ്ങളും കുത്തിനിറച്ച്, സിനിമയില്‍ പ്രാധ്യാനം ഉള്ള കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റാതാക്കി തീര്‍ത്തു.,
ഇപ്പോഴത്തെ ജനറേഷനോടുള്ള സംവിധായകന്റെ നിരാശയും,അതിന്റെ കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.,അതും തിയറ്ററുകളില്‍ കയ്യടി ഉയര്‍ന്നിട്ടുണ്ട്., അതിന് താക്കീത് എന്നോണം ലാലേട്ടന്റെ ഒരു പഞ്ച് ഡയലോഗും ഉണ്ട്., ‘ഈ സീനിയേഴ്‌സിന്റെ കളിയില്‍ പിള്ളേര്‍ ഇടപെടേണ്ട , വെറുതെ ന്യൂ ജനറേഷന്‍ കേറിയാല്‍ പെട്ടീലായി തിരിച്ച്‌പോണ്ടിവരും’., കാര്യമൊക്കെ ശരിയായിരിക്കാം പക്ഷേ സീനിയേഴ്‌സ് ഇനി കളി മാറ്റിയില്ലെങ്കില്‍ ഈ പിള്ളേര് പറയുന്ന പോലെ കപൂറ് സീനായിരിക്കും smile emoticon
.
ഈ സ്വര്‍ണ്ണവേട്ടക്കിടെ പല നിരപരാധികളെയും,അപരാധികളെയും ഒതുക്കുന്നതും,പലരും ഇടയ്ക്ക് നിന്ന് കാലുവാരുന്നതും ആയ കാഴ്ചകള്‍ കാണാനാകും,പക്ഷേ സെക്കന്റ് ഹാഫിലെ ഈ കാഴ്ചകള്‍ക്ക്, രഞ്ജിത്തിന് വല്ലാത്ത തിടുക്കം ആയിരുന്നു.,നമ്മളെപോലെ ഡെയ്‌ലി സിനിമാപോസ്റ്റ് കാണുന്നവര്‍ക്ക് പലതും ഊഹിച്ചെടുക്കാമെങ്കിലും,നോര്‍മല്‍ ,ഫാമിലി ഓഡിയന്‍സ് ഒക്കെ ഇതെങ്ങനെ സ്വീകരിക്കും എന്നതും സംശയമാണ്,നോര്‍മല്‍ ഓഡിയന്‍സിന് ഗ്രഹിക്കാത്ത അപൂര്‍ണ്ണചിത്രങ്ങള്‍ പലതും കേരള ബോക്‌സ് ഓഫീസില്‍ പരാജയമായത് ഓര്‍ക്കാമായിരുന്നു.,
കഥാപാത്രങ്ങള്‍ ആരും മോശമാക്കിയില്ല., എടുത്ത് പറയേണ്ടത് സിദ്ധിക്കും അങ്ങേരെ കൂടെ ഉണ്ടായ കോംപോയും( പേരറിയില്ല) ആണ്, വളരെ പുതുമയും,കോമഡിയും അവതരിപ്പിച്ച ആ ടീം ഈ വര്‍ഷത്തെ മികച്ച കോംപോ എന്ന് പറയാം., ആന്‍ഡ്രിയ,മൈഥിലിയും ,അജ്മലും മോശമാക്കിയില്ല. ലാലേട്ടന്റ് കൂടെ ഉണ്ടായിരുന്ന പലര്‍ക്കും കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, കെട്ടിയാഘോഷിച്ച അബു സലിം ഒക്കെ ഒരു ഫൈറ്റില്‍ മാത്രം ഒതുങ്ങി.,

ഞാന്‍ മാസ്,ക്ലാസ് ഫിലിം പ്രതീക്ഷിച്ചല്ല പോയത്, പക്ഷേ സെക്കന്റ് ഹാഫില്‍ പല സീനിലും ഒരു പഞ്ച് ഇല്ലാത്തത് സിനിമയെ ബാധിക്കുന്നുണ്ട്., പ്രത്യേകിച്ച് ക്ലൈമാക്‌സ് ഒക്കെ., ഇന്റര്‍വെല്‍ സീനാണ് പഞ്ച് എന്ന് പറയാവുന്നത്, ലാലേട്ടന്‍ അത് വരെ മീശപിരിക്കാത്തതും,ആ സീനും കണ്ടപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു പോവും ആരായാലും.,
ടെക്‌നിക്കല്‍ സൈഡ് എടുത്താല്‍,ക്യാമറ,Bgm ഒന്നും മോശമാക്കിയില്ല,പാട്ടുകള്‍ ആവറേജില്‍ ഒതുങ്ങി, മണിക്കുട്ടനും, ശ്രിന്ദയും ഒക്കെ പാട്ടില്‍ വന്ന് പോയി.,

അത്യാവശ്യം നല്ല പ്ലോട്ട് ഉണ്ടായിരുന്നു,പക്ഷേ അത് വേണ്ട വിധത്തില്‍ ഉപകാരപ്പെടുത്തിയില്ല., ഒരു മോശം സിനിമ എന്നൊന്നും ഒരിക്കലും പറയാന്‍ പറ്റില്ല,കൂടുതല്‍ പ്രതീക്ഷിച്ച് പോയില്ലെങ്കില്‍ കൂടുതല്‍ നിരാശപ്പെടേണ്ടി വരില്ല, അത്‌കൊണ്ട് ആവറേജില്‍ ഒതുങ്ങി നില്‍ക്കുന്നു ഈ ചിത്രം.,പലരും പറയുന്നപോലെ വെറുപ്പിക്കുന്ന സീന്‍സ് ഒന്നും ഇല്ല., കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഓണചിത്രങ്ങളും, ഈ വര്‍ഷം ഹിറ്റായ ഒന്ന് രണ്ട് ചിത്രങ്ങളും ഇതിന്റെ താഴെയാണ് സ്ഥാനം.,
റേറ്റിംഗ് 2.75 / 5

1st day കളക്ഷന്‍ റെക്കോര്‍ഡ് കാസനോവയുടെ തകര്‍ത്തു എന്നാണ് കേള്‍ക്കുന്നത്., ഈ സീസണ്‍ ആയത് കൊണ്ട് പലതും പ്രതീക്ഷിക്കാം.,

(റിവ്യൂ നന്ദി : Fraud Ram Nakexal)