ലാലേട്ടന്‍ ഓഡിഷന് പോയി, ഫാസില്‍ അദ്ദേഹത്തെ തള്ളി !

156

new

ലാലേട്ടന്‍ എന്നാ നടന വിസ്മയത്തിനു തുടക്ക കാലത്ത് മറ്റു എല്ലാ നടന്മാരെയും പോലെ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. തുടക്കത്തില്‍ മറ്റു പലരെയും പോലെ അദ്ദേഹവും അവഗണിക്കപ്പെട്ടിടണ്ട്.

അദ്ദേഹത്തെ അന്ന് അവഗണിച്ച സൂപ്പര്‍ സംവിധായകര്‍ പില്‍കാലത്ത് അദ്ദേഹത്തെ വച്ച് സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതും രസകരമായ വസ്തുതയാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ ‘അവഗണ’ ഏത് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

സംഭവം നടക്കുന്നത് 198൦ലാണ്. നവോദയ അന്ന് തങ്ങളുടെ പുതിയ ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടി ഒരു ഓഡിഷന്‍ നടത്തി. ഈ ഒഡീഷന്‍ കോളിലേക്ക് ലാലിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തു. പ്രമുഖ സംവിധായകന്‍ ഫാസില്‍ അധ്യക്ഷനായ ജൂറി ലാലിന്റെ പടം “ഓണ്‍ ദി സ്പോട്ടില്‍” തള്ളുകയായിരുന്നു. ഒരു സിനിമ താരത്തിന്റെ ലുക്ക് ലാലിനില്ല എന്നായിരുന്നു അവരുടെ അന്നത്തെ കണ്ടെത്തല്‍.

പില്‍കാലത്ത് മോഹന്‍ ലാല്‍ വളര്‍ന്നു വരികയും ഇതേ ഫാസില്‍ മോഹന്‍ ലാലിനെ വച്ച് മണിചിത്രത്താഴ് എന്നാ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ഒരുക്കുകയും ചെയ്തു.