ലാലേട്ടന്‍ തന്ത്രങ്ങള്‍ കോപ്പിയടിച്ചു ഹാപ്പി ന്യൂ ഇയര്‍..!!! പടം പൊളിച്ചുട്ടാ.!

0
230

Untitled-1

[review]

ഓം ശാന്തി ഓം , റബ് നെ ബനാദി ജോഡി, മൈ നെയിം ഈസ്‌ ഖാന്‍, റ-വണ്‍, ചെന്നൈ എക്സ്പ്രസ്..ഷാരുഖ് ഖാന്‍റെ കഴിഞ്ഞ ചിത്രങ്ങളെയെല്ലാം ഹാപ്പി ന്യൂ ഇയര്‍ കടത്തി വെട്ടി..!!! ഇതാണ് മോനെ പടം..!!! കിംഗ്‌ ഖാന്‍ ആരാധകര്‍ കാത്തിരുന്ന പടം.!

സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു ഷാരുഖ് മയം തന്നെയാണ്. ഷാരുഖിന്റെ തല, ഷാരുഖിന്റെ ഫുള്‍ ഫിഗര്‍..!!! വീണ്ടും തല വീണ്ടും ഫുള്‍ ഫിഗര്‍..!! ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തുന്ന ഒരു പക്ക ബോളിവുഡ് ഹിറ്റ് തന്നെയാണ് ഹാപ്പി ന്യൂ ഇയര്‍.!

മലയാളത്തില്‍ ഇറങ്ങിയ ലാലേട്ടന്‍ പടം പെരുച്ചഴിയില്‍ ലാലേട്ടന്റെ പഴയ പല ചിത്രങ്ങളിലെയും പാട്ടുകളും ഡയലോഗുകളും ഒക്കെ എടുത്ത് കാച്ചി ആരാധകരെ കൈയ്യിലെടുത്ത പോലെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ ഷാരുഖും അതെ ലാലേട്ടന്‍ നമ്പര്‍ എടുത്ത് വീശുന്നു..!!! തന്റെ മുന്‍ കാല ഹിറ്റ് ഡയലോഗുകള്‍ ഇടയ്ക്ക് ഇടെ വാരിവിതറി ഷാരൂഖ്‌ തിയറ്ററില്‍ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷാരുഖ് ഖാന്‍ ചിത്രങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ടായിരുന്നു..ഒന്നുകില്‍ ആക്ഷന്‍ അലെങ്കില്‍ അതു കഴിഞ്ഞ് മസ്സില്‍..പിന്നെ കുറച്ച് അഭിനയം.! അനഗ്നെ ഒരു താളബോധമില്ലാതെ പോയികൊണ്ടിരുന്ന ഷാരുഖ് ചിത്രങ്ങള്‍ക്ക് വിടയെന്ന്‍ ഈ പടം കണ്ടിറങ്ങുമ്പോള്‍ ഓരോ ആരാധകനും പറയും..!!!

പിന്നെ ഈ ചിത്രത്തിലെ നായികയുടെ കാര്യം പറയാന്‍ ആണെകില്‍..ഇപ്പോള്‍ എന്താ ഒന്ന് പറയുക..ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ എന്ന നായികയുടെ പ്രാധാന്യം…സംഗതി സിമ്പിള്‍..

“എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”..!!!

ഒരു വലിയ ചിത്രത്തിന്റെ വിജയത്തിന് കഥയും അഭിനയും മാത്രം പോരാ അല്‍പ്പം ന്യൂ ജനറേഷന്‍ ഗ്ലാമര്‍ കൂടി വേണം എന്ന പാഠത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സംവിധായകയാണ് ഫറാ ഖാന്‍ എന്ന് തോന്നുന്നു. അലെങ്കില്‍ പിന്നെ ഈ സിനിമയില്‍ ഒരു ഹായി പറയാന്‍ പോലും ആവശ്യമില്ലാത്ത ദീപിക ഈ സിനിമയില്‍ എങ്ങനെ മുഴുനീളം “ഡാന്‍സും” കളിച്ച് നടക്കുന്നു ?

ഫാറ ഖാന്റെ സംവിധാനം കൊള്ളാമോ എന്ന് ചോദിച്ചാല്‍ കൊള്ളം..കൊള്ളുല്ലേ എന്ന് ചോദിച്ചാല്‍ കൊള്ളൂല്ല.! അതെന്താ ഇപ്പോള്‍ അങ്ങനെ പറയാന്‍ എന്ന് ചോദിച്ചാല്‍, പോയി പടം കാണപ്പ..അപ്പോള്‍ എല്ലാം മനസിലാകും.!