ലാല്ലേട്ടനെ കിട്ടി , മമ്മൂക്ക കൂടി വന്നാല്‍ പടം തുടങ്ങും : ഷാജി കൈലാസ്

  137

  Nw0

  ഷാജി കൈലാസ് വീണ്ടും വരുന്നു…

  തിയറ്ററുകളില്‍ പ്രകമ്പനം തീര്‍ക്കാന്‍ കരുത്തുള്ളൊരു സിനിമയുമായി രണ്ടാം വരവില്‍ ഷാജിയുടെ പഴയ ടീം മുഴുവനുമുണ്ട്. മോഹന്‍ലാല്‍, രഞ്ജിത്, രണ്‍ജി പണിക്കര്‍, ആന്റണി പെരുമ്പാവൂര്‍.. ഒപ്പം മിക്കവാറും മമ്മൂട്ടിയും മലയാളിക്ക് ആഘോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം?

  തികച്ചും അപ്രതീക്ഷിതമായാണ് രണ്‍ജി പണിക്കരും രഞ്ജിത്തും കൂടി ഷാജിയെ വിളിക്കുന്നത്. “ഇങ്ങനെയിരുന്നാല്‍ മതിയോ, നമുക്കൊന്നിറങ്ങണ്ടേ എന്നായിരുന്നു” അവരുടെ ചോദ്യം.

  രണ്ടുപേരും കൂടി ത്രസിപ്പിക്കുന്ന ഒരു കഥയുമായാണ് അദ്ദേഹത്തെ വിളിച്ചത്.ഷാജി കൈലാസിന്റെ നായക സങ്കല്‍പ്പങ്ങള്‍ക്ക് പറ്റിയ രണ്ടു നായകന്മാരുണ്ട് കഥയില്‍ .

  അപ്പോഴേക്കും ആന്റണി പെരുമ്പാവൂര്‍ എത്തി.

  നായകന്മാര്‍ ആരാകണം എന്ന് ആര്‍ക്കും സംശയം ഇല്ലായിരുന്നു.

  ഷാജി കൈലാസ് വിളിച്ചപ്പോള്‍ തന്നെ ലാല്ലേട്ടന്‍ ഓക്കേ പറഞ്ഞു. മമ്മൂക്കയും ഓക്കേ..പക്ഷെ ഡേറ്റ് ഇല്ല..മമ്മൂക്കയുടെ ഡേറ്റിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍…