ലാലേട്ടന്‍: സിനിമ ആഘോഷമാക്കിയ നടന്‍; മമ്മൂക്ക: സിനിമ പഠിച്ച നടന്‍ !

  210

  df

  മലയാള സിനിമയെ ലോകത്തിന്റെ തന്നെ നെറുകയില്‍ എത്തിച്ച രണ്ടു മഹാനടന്മാര്‍ ആണ് മോഹന്‍ ലാലും മമ്മൂട്ടിയും. ഇവരുടെ വ്യത്യസ്ത കഥാപാത്രങ്ങളുടെ ചിറകില്‍ എറിയാണ് മലയാളത്തിലെ പല ചിത്രങ്ങളും സൂപ്പര്‍ മെഗാ ഹിറ്റുകളായിട്ടുല്ലത്.

  മലയാള സിനിമ ലോകം സ്നേഹത്തോടെ ലാലേട്ടന്‍ എന്നും മമ്മൂക്ക എന്നും വിളിക്കുന്ന ഈ മാഹനടന്മാരെ നമുക്ക് എങ്ങനെ വിലയിരുത്താം?

  ലാലേട്ടന്റെ സിനിമാ കരിയര്‍ തുടങ്ങുന്നതു  അദ്ദേഹത്തിന്റെ 19ാം വയസ്സിലാണ്. കോളജ് ജീവിതത്തില്‍ നിന്നു നേരിട്ടാണ് സിനിമയിലേക്കു വരുന്നത്. പുറംലോകവുമായുള്ള ബന്ധം ഒരു ഘട്ടത്തിലേ വിച്ഛേദിക്കപ്പെട്ടു പോയ ആളാണു ലാല്‍.

  കോളജ് ജീവിതത്തിന്റെ എക്‌സ്റ്റഷന്‍ ആയിട്ടാണ് സിനിമ വരുന്നത്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിയുമായും സ്വഭാവ സവിശേഷതകളുമായിട്ടും ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ക്കാണ് ലാലേട്ടന്‍ ജീവന്‍ നല്‍കിയത്.

  അതേ സമയം മമ്മൂക്ക ഇരുപത്തെട്ടാം വയസ്സിലാണു  സിനിമയില്‍ വരുന്നത്. ഒരു പാടു സിനിമകള്‍ക്കു വേണ്ടി ശ്രമിച്ച്, ചെറിയ ചെറിയ റോളുകലില്‍ തലകാണിച്ച ശേഷമാണ് സിനിമയില്‍ എത്തിയത്.

  ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ അനുഭവിച്ചതിനു ശേഷമാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. അതുകൊണ്ടു പലതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു.

  മലയാള സിനിമ എന്ന് പറഞ്ഞാല്‍ അന്നും ഇന്നും എന്നും മമമൂക്കയും ലലെട്ടനുമാണ്, അവര്‍ കഴിഞ്ഞിട്ടേയുള്ളൂ മലയാളത്തിനു എന്തും…