Lal-Jose_3012_m

മലയാളത്തിലെ ഹിറ്റ്‌ സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഒരു പ്രത്യേകതരം സുഖമാണ്. ലാല്‍ ജോസ് ഒരു മികച്ച സംവിധായകന്‍ മാത്രമല്ല, മറിച്ചു നല്ല ഒരു നിരീക്ഷകന്‍ കൂടിയാണ്. ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ചില നായികമാര്‍ ഉണ്ട്. ലാല്‍ ജോസ് ചിത്രത്തിലൂടെ കടന്നു വന്നു, പിന്നെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ നായികമാരായി മാറിയ ചിലര്‍…

കാവ്യ മാധവന്‍

ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്നാ ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ബേബി ശാലിനിയെ ആയിരുന്നു. പക്ഷെ പിന്നീട് അവര്‍ നിറം എന്നാ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ലാല്‍ ജോസ് നായികയായി കാവ്യ മാധവനെ തിരഞ്ഞെടുക്കുകയായിരുന്നു.

സംവൃത സുനില്‍

രസികന് വേണ്ടി ലാല്‍ ജോസ് കണ്ടെത്തിയ നാടന്‍ ലുക്കുള്ള പെണ്‍കുട്ടിയാണ് സംവൃത.

ആന്‍ അഗസ്റ്റിന്‍

നടന്‍ അഗസ്റ്റിന്റെ രോഗ വിവരം അന്വേഷിച്ചു അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ലാല്‍ ജോസ് അവിചാരിതമായിയാണ് ആനിനെ പരിചയപ്പെടുന്നത്. പിന്നീട് എല്‍സമ്മ എന്നാ ആണ്‍കുട്ടിയായി ആന്‍ കടന്നു വന്നു.

മുക്ത

എട്ടാം ക്ലാസില്‍ പഠിക്കുന്ന മുക്ത താന്‍ പത്താം ക്ലാസുകാരിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ലാല്‍ ജോസിന്റെ അച്ഛന്‍ ഉറങ്ങാത്ത വീട്ടിലേക്ക് കടന്നു വന്നത്.

റീനു മാത്യൂസ്

ആദ്യം പട്ടാളത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ റീനു പിന്നെ പൊങ്ങിയത് ഇമ്മാനുവലിലാണ്. പട്ടാളത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ച റീനു പിന്നെ ആരോടും പറയാതെ ദുബായിലേക്ക് മുങ്ങി. പിന്നെ ഇമ്മാനുവല്‍ എന്നാ ചിത്രത്തിലൂടെ തിരിച്ചു വന്നു.

അനുശ്രീ

മലയാളത്തിലെ ഒരു പ്രമുഖ റിയാലിറ്റി ഷോയില്‍ നിന്നുമാണ് അല്‍പ്പം മണ്ടത്തരവും നിഷ്കളങ്കതയും ഒക്കെയുള്ള അനുശ്രീ എന്നാ പെണ്‍കുട്ടി ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ക്ലസ്സ് എന്നാ ചിത്രത്തില്‍ എത്തുന്നത്.

റീമ കല്ലിങ്കല്‍

റീമയുടെ ആദ്യ ചിത്രം ഋതു ആയിരുന്നുവെങ്കിലും, അവര്‍ ആദ്യം അഭിനയിച്ചത് ലാല്‍ ജോസ് സംവിധാനം ചെയ്തു തുടങ്ങിയ മഴവരൈപോവതിലെ എന്നാ തമിഴ് ചിത്രത്തിലാണ്. പക്ഷെ ചിത്രം പൂര്‍ത്തികരിക്കപ്പെട്ടില്ല.

ദീപ്തി സതി

ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നീനയിലെ നായികയാണ് ദീപ്തി സതി.

അര്‍ച്ചന കവി, മീര നന്ദന്‍, ജ്യോതിര്‍മയി, പാര്‍വതി നമ്പ്യാര്‍, ലെന, രാധിക, തുടങ്ങിയവരും ലാല്‍ ജോസിന്റെ നായികമാരാണ്…

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !