ലിംഗ നിര്‍ണ്ണയത്തിലെ തകരാറുകള്‍ – മോഹന്‍ പൂവത്തിങ്കല്‍..

0
599

4c3a30443e_transgender-India

ബയോളജി, ജെനിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് വലളരെ സുപരിചതമണല്ലോ ക്രോമസോമുകള്‍. ലിംഗ നിര്‍ണ്ണയത്തില്‍ ക്രോമസോമുകള്‍ സുപ്രധാന പങ്കാണല്ലോ നിര്‍വ്വഹിക്കുന്നത്. X,Y എന്നീ ക്രോമസ്സോമ്മുകളാണ് ലിംഗ നിര്‍ണ്ണയം നടത്തുന്നത്. ഒരേ ശരീരത്തില്‍ തന്നെ ഒരു സ്ത്രീയുടെ ഓവറിയും, ഒരു പുരുഷന്റെ ടെസ്റ്റിക്കളും കാണപ്പെടുകയാണെങ്കില്‍ അത്തരം ആളുകളെ ഹെര്‍മാഫ്രോഡൈറ്റ് എന്ന് വിളിക്കപ്പെടുന്നു. ഇത്തരം തകരാറിനു കാരണം സ്ത്രീയുടെ XX എന്ന ഇരുപത്തിമൂന്നാമത്തെ ജോടി ക്രോമസോമ്മില്‍ Y ക്രോമസോമിന്റെ ഒരു ഭഗം കൂടി കലരുന്നതു കൊണ്ടാണ്.

XY ക്രോമസോമുള്ള അപൂര്‍വ്വം ചിലരില്‍ ആന്‍ഡ്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന അഭാവത്താല്‍ പുരുഷനാണെങ്കില്‍ പോലും അവരില്‍ പുറമെ സ്ത്രീ ജനനേന്ദ്രീയം കാണാം. ഇത്തരക്കാരുടെ പെരുമാറ്റം പോലും സ്ത്രീകളുടേതു പോലെയിരിക്കും. സാധാരണയായി ഒരു ലിംഗത്തിന്റെ ആന്തരീക അവയവങ്ങളും, എതിര്‍ ലിംഗത്തിന്റെ ബാഹ്യ അവയവങ്ങളും ഉള്ളവരെ സൂഡോ ഹെര്‍മാഫ്രോഡൈറ്റസ് എന്ന് അറിയപ്പെടുന്നു. സെക്‌സ് ക്രോമാസോമ്മുകളുടെ ജോടിയില്‍ X ക്രോമാസോമിന്റെ കുറവു കാരണം ആന്തരീക ലൈംഗീക അവയവങ്ങള്‍ കാണപ്പെടുന്നതല്ല. കാഴ്ചയില്‍ ഇവരെ സ്ത്രീകളെ പോലെ തോന്നിക്കും.

XX എന്നത് സ്ത്രീകളുടെ ക്രോമാസോം ജോഡികളാണ്. എന്നാല്‍ ചില സ്ത്രീകളില്‍ ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണ്‍ അമിതമായി പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ ഇത്തരം സ്ത്രീകളില്‍ പൗരുഷ സ്വഭാവം പ്രകടമാകും. ബാല്യം മുതല്‍ ഇവര്‍ക്ക് ആണ്‍ കുട്ടികളോട് ഇടപെടാനാണ് ആഗ്രഹം. മേല്‍ പറഞ്ഞ 3 കൂട്ടരും നപുംസകങ്ങള്‍ എന്ന കൂട്ടത്തില്‍പെടുന്നു.

ട്രാന്‍സ് സെക്ഷ്വലിസം.

കുട്ടികള്‍ക്ക് 3 വയസ്സ് പ്രായമാകുമ്പോഴേക്കും അവരുടെ ലിംഗ വ്യത്യാസം തിരിച്ചറിയുകയും അവരവരുടെ ലിംഗത്തിനനുസരിച്ചുള്ള പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആണ്‍കുട്ടികള്‍ പുരുഷന്മാരേയും, അച്ഛനേയും അനുകരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അമ്മയേയും സ്ത്രീകളേയും അനുകരിക്കുന്നു. എന്നാല്‍ ഇത്തരം പ്രായത്തില്‍ കുട്ടികള്‍ക്ക് ശരിയായ ലിംഗബോധം വരാതിരിക്കുകയും അതുകൊണ്ടുണ്ടകുന്ന വൈകല്യങ്ങള്‍ക്ക് ട്രാന്‍സ് സെക്ഷ്വലിസം എന്ന് അറിയപ്പെടുകയും ചെയ്യുന്നു. കുട്ടി എതിര്‍ ലിംഗത്തില്‍പ്പെട്ടവരെ സ്വയം ലിംഗത്തില്‍പ്പെട്ടവരെപോലെ തന്നെയെന്ന തോന്നലുള്ള തകരാറാണിത്. ആണ്‍കുട്ടികളിലാണ് ഇത്തരം തകരാറുകള്‍ അധികം കാണപ്പെടുന്നത്. സുരക്ഷിതത്വ ബോധത്തിന്റ അഭാവംകൊണ്ട് അമ്മ സമാധാനത്തിനായി തന്റെ കുഞ്ഞു മകനുമായി കൂടുതല്‍ അടുക്കുന്നതുമൂലമാണ് ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകുന്നത്. ഇങ്ങിനെയുള്ള ആണ്‍കുട്ടികള്‍ മുതിരുമ്പോള്‍ സ്വവര്‍ഗ്ഗഭോഗികളാകാനിടയുണ്ട്.

ചില പുരുഷന്മാര്‍ സ്ത്രീ വസ്ത്രം അണിഞ്ഞ് ലൈംഗീക സംതൃപ്തി നേടാനാഗ്രഹിക്കുന്നു. ഇതിനെയാണ് ട്രാന്‍സ്വെസ്റ്റിസം എന്ന് വിളിക്കുന്നത്. ചിലര്‍ സ്ത്രീ വേഷം അണിയുന്നതിനോടൊപ്പം ലിംഗഭേദവും നടത്തുവാന്‍ ആഗ്രഹിക്കുന്നു. ഇതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നു. പരുഷന്മാരിലാണ് ഇത്തരം വൈകല്യങ്ങള്‍ കാണുന്നത്. ഇത്തരം വൈകല്യത്തിനെ ട്രാന്‍സ് സെക്ഷ്വലിസം എന്ന് വിളിക്കുന്നു.