‘ലിന്‍ഡ ലിന്‍ഡാ, ലിസെന്‍ ടു മീ’

0
233

01

മാത്യു എന്ന മൂന്ന് വയസുകാരാന്‍ ഒരു കപ്പ് കേക്കിനു വേണ്ടി സ്വന്തം അമ്മയോടു നടത്തുന്ന അഭ്യര്‍ധന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഹിറ്റ് ആകുന്നു. മാത്യുവിന്റെ അമ്മ ലിണ്ട ബെല്ട്രാന്‍ തന്നെയാണ് ഈ വീഡിയോ യൂടുബിലൂടെ പുറത്ത് വിട്ടത്. നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് നിന്നു ‘ഇത് പകലല്ല രാത്രി ആണ്’ എന്ന് വാദിച്ചു സമര്‍ഥിക്കാന്‍ കഴിയ്യുന്ന ഒരു അഭിഭാഷകന്റെ ലാഘവത്തോട് കൂടിയാണ് മാത്യു അമ്മയുടെ മുന്നില്‍ കപ്പ് കേക്ക് അഭ്യര്‍ധന നടത്തിയത്.

ഒരിക്കല്‍ ഒരു തീം പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോയ ഒരു ബാലനെ കണ്ടെത്തിയ ലിന്‍ഡ അവനോടു അവന്റെ അച്ഛനെയും അമ്മയെയും പറ്റി ചോദിച്ചെങ്കില്ലും ‘അച്ഛന്‍, അമ്മ’ എന്നതിലുപരി അവനു അവരുടെ പേരോ വീടോ നാടോ ഒന്നും അറിയിലയിരിനു. ആ സംഭവത്തിനു ശേഷമാണ് കുഞ്ഞിനേയും അനിയന്‍ അലെക്‌സിനെയ്യും ലിന്‍ഡ പേരു പറഞ്ഞു വിളിക്കാന്‍ ശീലിപ്പിച്ചത്.

ഈ വീഡിയോ ദ്രിശ്യങ്ങളില്‍ ഉടനീളം മാത്യു, ‘ലിന്‍ഡ ലിന്‍ഡാ, ലിസെന്‍ ടു മീ” എന്നു പറഞ്ഞു കൊണ്ടാണ് അമ്മയെ സ്വധിനിക്കാന്‍ ശ്രമിക്കുന്നത്. കപ്പ് കേക്ക് കഴിക്കാന്‍ വേണം എന്നും അതില്‍ എന്താണ് തെറ്റെന്നും വളരെ ലാളിത്യത്തോടും നിഷ്‌കളങ്കതയോടും കൂടി അവന്‍ ചോദിക്കുന്നു. അമ്മയുടെ എതിര്‍പ്പുകള്‍ മനസിലാക്കി തോല്‍വി സമ്മതിക്കാതെ അവന്‍ തന്റെ ന്യായങ്ങല്‍ വീണ്ടും വീണ്ടും പറയുകയും ഒടുവില്‍ അമ്മയുടെ സമ്മതത്തോടെ കൂടി തന്നെ ആ കപ്പ് കേക്ക് നേടിയെടുകുകയും ചെയ്യുന്ന ഈ വീഡിയോ യൂടുബിലൂടെ ഒരു മില്യണ്‍ അധികം പേരാണ് കണ്ടത്.