ലിബ്രേ ഓഫീസ് – എം എസ് ഒഫീസിനൊരു ബദല്‍

0
165

1എം എസ് ഓഫീസ് എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോസോഫ്റ്റ് ഓഫീസ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. ഒരു ഓഫീസില്‍ ഒഴിച്ച് കൂടാനാവാത്ത സോഫ്റ്റ്‌വെയര്‍ ആണ് ഇത്, എന്നാല്‍ 5000 രൂപ മുതല്‍ 34000 രൂപ വരെ ആണ് ഒറിജിനല്‍ എം എസ് ഓഫീസിന്റെ വില എന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം.

അത് മാത്രമല്ല ഇന്ത്യയില്‍ 60% ശതമാനം ആളുകളും ഉപയോഗിക്കുന്നത് വ്യാജ സോഫ്റ്റ്‌വെയര്‍ ആണെന്നും കൂടി അറിയുമ്പോള്‍.. അതുകൊണ്ടാണു നമ്മളില്‍ പലരും ചവറുപോലെ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നത്. ചെയ്യുന്നത് കുറ്റകൃത്യം ആണെന്ന് വേണെമെങ്കില്‍ പറയാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷ നേടാന്‍ ഒരു നല്ല വഴി ആണ് ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്‌ ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക