ലെഗിംഗ്‌സില്‍ ഗണപതിയും ശിവനും ; ആമസോണിന്റെ നടപടി വിവാദമാകുന്നു

388

legings1-(1)

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ വില്‍പ്പനയ്ക്കുവെച്ച ലെഗിംഗ്‌സില്‍ ഹിന്ദു ദേവന്മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ചത് വിവാദമായി. പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കെ ആമസോണ്‍ തങ്ങളുടെ പട്ടികയില്‍നിന്ന് അവ പിന്‍വലിച്ചു.

യിസാം എന്ന ബ്രാന്‍ഡ് പുറത്തിറക്കിയ ലെഗിംഗ്‌സിലും യോഗ പാന്റിലുമാണ് ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഗണപതി, ശിവന്‍, ബ്രഹ്മാവ്, വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാധകൃഷ്ണ, കലി എന്നീ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച വസ്ത്രങ്ങളാണ് കമ്പനി പുറത്തിറക്കിയത്.

ഹിന്ദു സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ലെഗിംഗ്‌സ് വില്പന അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചത്. മതവികാരണം വ്രണപ്പെടുത്തിയതില്‍ ആമസോണ്‍ മാപ്പുചോദിക്കുകയും ചെയ്തു. 48 മുതല്‍ 52 ഡോളര്‍ (ഏകദേശം 3000 രൂപ) വരെയായിരുന്നു ഇതിന്റെ വില. ഇതിനെതിരേ നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വരികയും ഇവയുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisements