ലെഷര്‍ വാലി (leisure valley)

140

01പേരില്‍ കാണുന്ന കൗതുകം അവിടെ ചെല്ലുമ്പോഴും കാണാം. പ്രകൃതിഭംഗിയെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ല. ഒരു സിറ്റിയുടെ പ്രധാന വീഥിക്ക് അടുത്താണ് ഈ ‘വാലീ’ പലതരത്തിലുള്ള ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്, ഇറ്റാലിയന്‍ പിസ്സ, ഇന്ത്യയുടെ ഭക്ഷണത്തില്‍ തന്നെ വടക്കും തെക്കും അതില്‍ പിന്നെയും വെജ്ജ് നോണ്‍ വെജ്ജ്, എല്ലാത്തിനും പുറമേ പലതരം പബുകളും. അവിടത്തെയോക്കെ തിരക്ക് കാണുമ്പോള്‍, ഇത്രമാത്രം വ്യത്യസ്ത രുചികള്‍ ഉള്ള ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കാറുണ്ടോ എന്ന് തോന്നിപോകും. ഇതൊക്കെ പലതരം റെസ്‌റ്റോരന്റില്‍ ആണെങ്കില്‍ പാനിപൂരി ബേല്പൂരി …അങ്ങനത്തെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന വഴിക്കച്ചവടക്കാരും അവിടെയുണ്ട്. പേഴ്‌സിലെ പൈസയുടെ കട്ടി അനുസരിച്ച് ഏത് ഭക്ഷണവും നമ്മുക്ക് പരീക്ഷിക്കാവുന്നതാണ്.

ഒരു കുഞ്ഞിന്റെ ജനനം മുതല്‍ നമ്മുടെ ആഘോഷങ്ങള്‍തുടങ്ങുന്ന കാരണം മിക്കപ്പോഴും ബര്‍ത്ത്‌ഡേ, കുഞ്ഞിന്റെ 28 മാമോദീസ, വിദേശത്ത് പോകുന്നവര്‍ക്കായി, അവിടെ നിന്ന്! തിരിച്ച് വരുന്നവര്‍ക്കായി. കല്യാണങ്ങള്‍.. പാര്‍ട്ടികള്‍ വേറെയും അതിനായിട്ടുള്ള അവിടത്തെ അലങ്കാരവും ആ പരിപാടികളില്‍ പങ്കെടുക്കാനായി വരുന്നവരും എല്ലാം കൂടി നയനമനോഹരവുമാണ് ആ സ്ഥലം.അങ്ങനെ കണ്ണിനും മൂക്കിനും രുചിക്കും മനോഹരമാണ്.

പല പ്രാവശ്യം അവിടെ പോയിട്ടുണ്ടെങ്കിലും ഈ അടുത്താണ് അതിന്റെ പേര് ‘ലെഷര്‍ വാലി ‘ എന്നറിഞ്ഞത്.ഇങ്ങനെയൊക്കെയുള്ള് ആ സ്ഥലത്ത്, അവിടെ കാണുന്ന ഭിക്ഷ യാചിക്കുന്ന ചെറിയ കുട്ടികളെ കാണുമ്പോള്‍, അറിയാതെ നമ്മുടെ മനസ്സൊന്നു പിടയ്ക്കാറുണ്ട്. അവര്‍, അവിടെ ഒതുക്കി ഇട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലായിട്ട് ഒളിച്ച് കളിക്കുന്നത് കാണാം.അതിനിടയ്ക്ക് നമ്മളെയെങ്ങാനും കണ്ടാല്‍’വിശക്കുന്നു, എന്തെങ്കിലും തരണെ’ എന്ന് പറഞ്ഞ്, നമ്മുടെ പുറകെ വരും, നമ്മള്‍ അവിടെ നിന്ന് പോകുന്നതു വരെ,അവര്‍ നമ്മുടെ പുറകെ കാണും.നമ്മള്‍ എന്തെങ്കിലും കൊടുത്താല്‍ ഉടന്‍ കൂട്ടുകാരെ എല്ലാം വിളിച്ച് കാണിക്കും അതോടെ കാക്ക കൂട്ടത്തില്‍ കല്ലിട്ടതുപോലെ കുട്ടികള്‍നമ്മുടെ ചുറ്റും കൂടും. നമ്മുക്കാണെങ്കില്‍ മുന്‍പിലോട്ടോ പുറകിലോട്ടോ പോകാനും സാധിക്കില്ല.അങ്ങനത്തെ ഒന്നോ രണ്ടോ അനുഭവം ഉണ്ടായതോടെ എന്നിലെ ദാനശീലത്തിന് തിരശ്ശീല വീണു.

പല അമ്മമാരും ഭക്ഷണം മേടിച്ച് സ്വന്തം കുട്ടികളെ കൊണ്ട് ഇവര്‍ക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട് ഒരു പക്ഷെ കുട്ടികളില്‍ നല്ലൊരു ശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കും പകരം ആ കുട്ടികള്‍, കിട്ടിയ ഭക്ഷണം പിച്ചിയും പറിച്ചെടുത്തും മറ്റു കുട്ടികളുമായി പ്രത്യേകിച്ച് ആരുടെയും പ്രേരണയില്ലാതെ പങ്കു വെച്ച് കഴിക്കുന്നത്,അവര്‍ക്കും കണ്ടു പഠിക്കാന്‍ സാധിക്കുന്നതാണ്. ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ്, അവരുടെ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷികള്‍!!

ചിലപ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കാനായിട്ട് പോകുമ്പോള്‍,ചില മിടുക്കന്മാരായ കുട്ടികള്‍ വന്ന് പറയും …..അവിടെന്ന് ****** ഈ ഭക്ഷണം ഞങ്ങള്‍ക്ക് മേടിച്ച് കൊണ്ടു വന്നോള്ളോ ‘….നമ്മള്‍ ഭക്ഷണം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍, അവര്‍ ഓടിവന്ന് ആ പൊതി നമ്മുടെ കൈയ്യില്‍നിന്നും മേടിച്ച് പോകും.ഇതൊക്കെ ഞാന്‍ അവിടെ കാണുന്ന ചില കാഴ്ചകളാണ്.

ഒരു ദിവസം ആ സ്ഥലത്തുള്ള കടയില്‍ നിന്ന് ബ്രഡ് മേടിച്ച് വരുമ്പോള്‍, പ്ലാസ്റ്റിക് ബാഗ് നിരോധനം ആയതിനാല്‍ അത് റൊട്ടി യാണെന്ന് എല്ലാവര്‍ക്കും കാണുന്നതാണ്.പതിവ് പോലെ ഒരു കുട്ടി എന്റെ പുറകെ കൂടി,പതിവ് പോലെ ‘വിശക്കുന്നു എന്തെങ്കിലും തരണേ’ എന്ന് പറയുകയാണെങ്കില്‍, ആ ബ്രഡിന്റെ പൊതി അവന് കൊടുക്കാമെന്ന് ഞാന്‍ വിചാരിച്ചു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ പറഞ്ഞു ‘എനിക്ക് ചെരുപ്പില്ല …മേടിക്കാന്‍ കാശ് തരണെ’

ഇതൊക്കെ ‘ലെഷര്‍ വാലീ ‘ യുടെ പ്രത്യേകതയോ അതോ നമ്മുടെ ഫുഡ് ബില്‍’ ന്റെ ഗുണമോ അല്ലെങ്കില്‍ ആ 56വയസ്സിലോ ജീവിക്കാന്‍ പഠിച്ചവരോ?