fbpx
Connect with us

ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍ത്തലാക്കുക!!

ട്രെയിന്‍ യാത്രയിലെ ദുരിതങ്ങള്‍ ഭാര്യ വിവരിക്കുമ്പോള്‍ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തില്‍ നിന്നിരുന്നവനാണ് ഞാന്‍.

 62 total views

Published

on

01

എട്ടു പത്തിനു വരേണ്ട ഷട്ടില്‍ ട്രെയിന്‍ പല ദിവസങ്ങളിലും എട്ടേ മുക്കാലിനും, ചില ദിവസങ്ങളില്‍ ഒന്‍പതുമണിക്കു ശേഷവും വൈകി വരുമ്പോള്‍, കൊല്ലം റെയില്‍ വേ സ്റ്റേഷനില്‍ ആശങ്കയോടെ നിന്നിരുന്ന സഹോദരന്മാരുടെയും, അച്ഛന്മാരുടെയും, ഭര്‍ത്താക്കന്മാരുടെയും കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു, കഴിഞ്ഞ രണ്ടു വര്‍ഷം…. ഭാര്യയെ കാത്ത്….

അവള്‍ക്കു ചങ്ങനാശേരിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ കിട്ടിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ. അതുവരെ ഞങ്ങള്‍ അനുഭവിച്ചിരുന്ന – എന്നെക്കാള്‍ അവളുടെ അച്ഛന്‍ അനുഭവിച്ചിരുന്ന ടെന്‍ഷന്‍ – എനിക്കു നന്നായറിയാം.

ട്രെയിന്‍ യാത്രയിലെ ദുരിതങ്ങള്‍ ഭാര്യ വിവരിക്കുമ്പോള്‍ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തില്‍ നിന്നിരുന്നവനാണ് ഞാന്‍…..

എന്നാല്‍ ഒരു ‘ഗോവിന്ദ സാമി’ എന്നെ പാടേ ഷണ്ഡനാക്കിക്കളഞ്ഞു!

Advertisement



സൌമ്യ എന്ന പാവം കുട്ടിയുടെ ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍, അമ്പരപ്പും, ലജ്ജയും ഭാര്യ കാണാതിരിക്കാന്‍ പാടുപെട്ടിട്ടുണ്ടാവും, എന്നെപ്പോലെ മിക്ക ഭര്‍ത്താക്കന്മാരും…..

മൃഗങ്ങള്‍ ഒരിക്കലും ചെയ്യാത്ത ചെയ്തിയെ മൃഗീയം എന്നു വിശേഷിപ്പിക്കാന്‍ ഞാനില്ല. ഇത് തികച്ചും മാനുഷികമായ തെണ്ടിത്തരം തന്നെയാണ്!

ലിംഗച്ഛേദം ഒരു മിനിമം ശിക്ഷ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍. അതു നമ്മുടെ നാട്ടിലും വേണം എന്ന ചിന്ത എന്റെ ഭാര്യ മുതല്‍ സഹപ്രവര്‍ത്തക വരെ പ്രകടിപ്പിക്കുന്നു….

(ബലാത്സംഗം ചെയ്തത് ഒരു മലയാളി അല്ലാഞ്ഞത് മറ്റൊരു ചര്‍ച്ചയ്ക്ക് അവസരം നിഷേധിച്ചു. അല്ലെങ്കില്‍ ഇതു മുഴുവന്‍ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടന്‍ വേശ്യാത്തെരുവുകള്‍ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ!)

Advertisement



ഒപ്പം മറ്റൊന്നു കൂടി. വെറും കാമദാഹം മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍. മനോവൈകല്യവും,മയക്കുമരുന്ന് ഉപയോഗവും കൂടിയാണ് പലരെയും ഹാലിളക്കുന്നത്. വികലാംഗത്വം പോലും അതിനൊരു തടസമല്ല എന്നും നമ്മള്‍ കണ്ടു!
അതുകൊണ്ട് നമ്മുടെ ശ്രദ്ധ ആ വഴിക്കും തിരിഞ്ഞേ തീരൂ.

ഇനി റെയില്‍ വേ നടത്തിപ്പിനെപ്പറ്റി.

ലേഡീസ് കമ്പാര്‍ട്ട്മെന്റുകള്‍ കൊണ്ട് എന്താണുദ്ദേശിക്കുന്നത്?

സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ സൌകര്യം ഒരുക്കുക എന്നതല്ലേ അത്? പക്ഷേ അത് പ്രയോജനം ചെയ്യുന്നില്ല എന്നത് നമുക്കു ബൊധ്യമായി. മിക്ക ട്രെയിനികളിലും ഏറ്റവും പിന്നിലാണ് ലേഡീസ് കമ്പാര്‍ട്ട്മെന്റ്. ലോക്കല്‍ സ്റ്റെഷനുകളിലൊന്നും നീളമുള്ള പ്ലാറ്റ്ഫൊമുകള്‍ ഇല്ലാത്തതിനാല്‍, മിക്കപ്പോഴും, പ്ലാറ്റ്ഫൊമില്ലാത്ത കുറ്റിക്കാടുവളര്‍ന്ന സ്ഥലങ്ങളിലാണ് ഇവ വന്നു നില്‍ക്കുന്നത്. അതില്‍ നിന്ന് ഞാന്നിറങ്ങുന്ന സ്ത്രീകള്‍ താഴെവീഴാതെ, പാമ്പുകടിയേല്‍ക്കാതെ, സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതെ, വീടെത്തുന്നതെങ്ങനെയെന്ന് ആ പാവങ്ങള്‍ക്കു മാത്രം അറിയാം!

Advertisement



സാധാരണ സെക്കന്‍ഡ് ക്ലാസ് റെയില്‍ വേ കമ്പാര്‍ട്ട്മെന്റുകളില്‍ ഇരുന്നു യാത്രചെയ്യാനുള്ള പ്രൊവിഷനേ ഉള്ളൂ. കിടക്കാന്‍ സൌകര്യം ഇല്ല. മുന്നിലും പിന്നിലും ഉള്ള കമ്പാര്‍ട്ട്മെന്റുകളുമായി ബന്ധമില്ലാതെയാണ് ലേഡീസ് കമ്പാര്‍ട്ട്മെന്റുകള്‍ ഘടിപ്പിക്കാറ്‌. അതു നടുക്കാക്കാന്‍ റെയില്‍വേയ്ക്ക് കഴിയുകയില്ല.

അതുകൊണ്ട്, എനിക്കു പറയാനുള്ളത്, ഇതാണ് – ട്രെയിനുകളില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍ത്തലാക്കുക!
പകരം ഷട്ടില്‍ ട്രെയിനുകളില്‍, മൊത്തംബോഗികളിലും നാലില്‍ ഒന്നു സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുക – ബസ്സുകളില്‍ ചെയ്യുന്നപോലെ തന്നെ. അവ ഒരുമിച്ചായാല്‍ അത്രയും നന്ന്. 72 സീറ്റുള്ള ഒരു ബോഗിയില്‍ 18 സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാത്രം മാറ്റിവയ്ക്കണം.

ജനറല്‍ ബോഗികളുടെ എണ്ണം എക്സ്പ്രസ് ട്രെയിനുകളില്‍ അഞ്ചാക്കുക. മുന്നില്‍ രണ്ട്. പിന്നില്‍ മൂന്ന് എന്ന ക്രമത്തില്‍. അവിടെയും ഓരോ ബോഗിയിലും 18 സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കു മാത്രമായി മാറ്റിവയ്ക്കുക. അങ്ങനെയാവുമ്പോള്‍ 90 സീറ്റുകള്‍ സ്ത്രീകള്‍ക്കു മാത്രമായി ലഭിക്കും. പുരുഷന്മാരുറ്റെ സീറ്റുകള്‍ കുറയുകയുമില്ല.

ഇതു മൂലം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാനും, അഥവാ ആരെങ്കിലും അങ്ങനെ ചെയ്താല്‍ അതിനെ എതിര്‍ക്കാന്‍ സുമനസ്സുകളായ പുരുഷന്മാര്‍ക്ക് മുന്നോട്ടു വരാനും സഹായകമാകും.

Advertisement



വായനക്കാരുടെ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു….

 63 total views,  1 views today

Advertisement
Entertainment54 mins ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy4 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment5 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement