Featured
ലൈംഗിക പീഡനം തടയാന്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ വക റിസ്റ്റ് വാച്ചും
സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും മറ്റു ആക്രമണങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെ തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം വരുന്നു. അടിയന്തിര സാഹചര്യത്തില്‍ സ്ത്രീകളുടെ രക്ഷക്കെത്തുന്ന റിസ്റ്റ് വാച്ചുകള്‍ രംഗത്ത് ഇറക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു ശ്രമിക്കുന്നത്. പ്രതിരോധത്തിന് അടിയന്തരഘട്ടങ്ങളില്‍ ഈ വാച്ചിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. 500 രൂപ വിലയോടെ വാച്ച് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
99 total views

എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച് കേന്ദ്രസര്ക്കാറായിരിക്കും നിര്‍മ്മിക്കുക. റിസ്റ്റ് വാച്ചിലെ പ്രത്യേക ബട്ടണ്‍ അമര്‍ത്തിയാല്‍ സന്ദേശങ്ങള്‍ നേരത്തെ ഫീഡ് ചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് പോകും. സന്ദേശം അയച്ചിരിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും സന്ദേശത്തോടൊപ്പം ലഭ്യമായിരിക്കും. സന്ദേശം ലഭിക്കുന്നതോടെ പൊലീസിനും സുരക്ഷാ പ്രവര്‍ത്തര്‍ക്കും പെട്ടെന്ന് സ്ഥലത്തെത്തി സ്ത്രീകളെ രക്ഷിക്കാനാകും.
എസ് ഒ എസില്‍ പ്രവര്‍ത്തിക്കുന്ന വാച്ചില്‍ രഹസ്യക്യാമറയുടെ സേവനവും ലഭ്യമായിരിക്കുമെന്ന് കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം വാച്ചുകള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യത ഉള്ളതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിലെ രഹസ്യ കാമറകള്‍ ഒട്ടേറെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം കുട്ടിച്ചോറാക്കുവാന്‍ സാധ്യത ഉള്ളതായാണ് ഇവരുടെ അഭിപ്രായം. കാരണം പുരുഷന്മാര് ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ വാച്ച് ധരിച്ചു നടക്കാമല്ലോ.
എന്തായാലും കുരുമുളക് സ്പ്രേയും മറ്റും ചിലവാകുന്ന ഇവിടെ ഇനി ഇത്തരം വാച്ചുകളും വിപണിയില്‍ കാണാം.
100 total views, 1 views today