ബഡായി വീരന്മാര്……!
വിവാഹം കഴിഞ്ഞിട്ട് രുവര്‍ഷമായിട്ടും ലൈംഗികബന്ധം സാധ്യമാകാത്തതിനെത്തുടര്‍ന്ന് കൗണ്‍സലിങ്ങിനെത്തിയതാണ് മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്ധാരണം കിട്ടുന്നുങ്കെിലും അത് നിലനില്ക്കുന്നില്ല എന്നതാണ് പ്രശ്നം. എന്നാല്‍ ഭാര്യയോട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ തനിക്കീ പ്രശ്നമുള്ളൂവെന്ന് ഭര്‍ത്താവ്. ”ഞാന്‍ വിവാഹത്തിനുമുന്‍പ് ഏഴ് സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്. അവരുമായി ബന്ധപ്പെടാനൊന്നും യാതൊരു പ്രശ്നവുമില്ലായിരുന്നു. ഇവളുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ബുദ്ധിമുട്ട്” കുറ്റം മുഴുവന്‍ ഭാര്യയുടേതാണ് എന്ന മട്ടിലായിരുന്നു അയാളുടെ സംസാരം.
ഒറ്റയ്ക്ക് സംസാരിക്കണമെന്ന ഭാര്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് പുറത്തിരുന്നു. ചില വ്യക്തികളുമായി താന്‍ നടത്തിയ ഫേസ്ബുക്ക് ചാറ്റിന്റെ പ്രിന്റൗട്ട് ആയിരുന്നു ഭാര്യക്ക് കാണിക്കാനുണ്ടായിരുന്നത്: ”ഡോക്ടര്‍ എന്റെ ഭര്‍ത്താവ് ഈ പറഞ്ഞതൊക്കെ വെറുതെയാണ്. ഈ പറഞ്ഞ ഏഴുസ്ത്രീകളും ഭര്‍ത്താവിന്റെ കോളേജിലെ സഹപാഠികളായിരുന്നു. അതില്‍ ആദ്യത്തെ ആറുപേരോടും അദ്ദേഹത്തിന് സൗഹൃദം മാത്രമായിരുന്നു ഉായിരുന്നത്. ഏഴാമത്തെ വ്യക്തിയുമായി ഒരുവര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍ അവരുമായി ശാരീരികബന്ധം പുലര്‍ത്താന്‍ നോക്കിയപ്പോള്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയും അതോടെ ആ ബന്ധം തകരുകയും ചെയ്തു. ഇതൊക്കെ മറ്റാരും പറഞ്ഞല്ല, ഭര്‍ത്താവിന്റെ മുന്‍ കാമുകിതന്നെ പറഞ്ഞതാണ്. ഭര്‍ത്താവിന്റെ വിവാഹപൂര്വബന്ധ കഥകള്‍ കേട്ടുമടുത്ത ഭാര്യ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം വ്യക്തമായത്. ഭര്‍ത്താവ് താന്‍ ബന്ധപ്പെട്ടിട്ടുന്നെവകാശപ്പെട്ട സ്ത്രീകളുമായി ഭാര്യ നടത്തിയ ചാറ്റുകളുടെ പ്രിന്റൗട്ടാണ് അവര്‍ എനിക്കു മുന്നില്‍ വെച്ചത്. ”എന്റെ ഭര്‍ത്താവിന് ലൈംഗികബന്ധം നടത്താന്‍ ടെന്‍ഷനാണ്. എപ്പോഴും മദ്യപിച്ചശേഷം മാത്രമാണ് അദ്ദേഹം ബന്ധത്തിന് ശ്രമിക്കാറുള്ളത്”
അമിത ഉത്കണ്ഠമൂലമുള്ള ഒരു ലൈംഗികപ്രശ്നത്തെ നിറംപിടിപ്പിച്ച ചില നുണക്കഥകള്‍കൊണ്ട് മൂടിവെക്കാനാണ് ആ ഭര്‍ത്താവ് ശ്രമിച്ചത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സത്യം തുറന്നുപറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ അദ്ദേഹത്തിന്റെ ഉത്കണ്ഠ കുറയുകയും ഒരുമാസത്തിനുള്ളില്‍ സുഗമമായ ലൈംഗികബന്ധം സാധ്യമാവുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കാര്യം മൂടിവെക്കാന്‍ ശ്രമിച്ചതുമൂലം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം പാഴായിപ്പോയെന്നതാണ് യാഥാര്‍ഥ്യം! ശരിയായ ലൈംഗികവിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സമയം പാഴാകില്ലായിരുന്നു.