Narmam
ലൈറ്റ് ആയിട്ട് ഒരു ഗ്യാസ് ട്രബിള്‍..
ഒരു ഡോക്ടറാവാന്‍ അതിയായി ആഗ്രഹിച്ചു അത് നടക്കാതെ പോയതിനാല്‍ നാട്ടിലുള്ള സകല ഡോക്ടര്‍മാരെയും ഇഷ്ടമല്ലാതെ തെറി പറഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയാണ് നമ്മടെ കഥാനായകന്…….,ഒരു എളുപ്പത്തിനു വേണ്ടി തത്കാലം മൂപിലാനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം.
92 total views

ഒരു ഡോക്ടറാവാന്‍ അതിയായി ആഗ്രഹിച്ചു അത് നടക്കാതെ പോയതിനാല്‍ നാട്ടിലുള്ള സകല ഡോക്ടര്‍മാരെയും ഇഷ്ടമല്ലാതെ തെറി പറഞ്ഞു നടന്നിരുന്ന ഒരു വ്യക്തിയാണ് നമ്മടെ കഥാനായകന്…….,ഒരു എളുപ്പത്തിനു വേണ്ടി തത്കാലം മൂപിലാനെ നമുക്ക് സുരേഷ് എന്ന് വിളിക്കാം.
ഡോക്ടര്‍മാരെ കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെയും കക്ഷി കണക്കറ്റു ചീത്ത വിളിച്ചിരുന്നു…അതിപ്പോ സുരേഷിനെ കുറ്റം പറയാനൊക്കില്ല..കാരണം…വിദ്യാഭ്യാസം എന്നുള്ളത് ഇത്ര കഠിനമാക്കിയാല്‍ പാവങ്ങള്‍ എന്ത് ചെയ്യും…..കഷ്ടപ്പെട്ട് പഠിക്കാനുള്ള കഴിവുണ്ടായത് കൊണ്ട് മാത്രമാണ് സുരേഷ് തന്റെ ഇരുപതാം വയസ്സായപ്പോളെക്കും എട്ടാം ക്ലാസ് വരെ എത്തിയത്…എന്ത് പഠിച്ചാലും അത് തറവാക്കാതെ അടുത്ത വിഷയം തൊടില്ല എന്നതാണ് തന്റെ വാശി എന്നത് മനസ്സിലാകാതെ പോയ സാറന്മാരെ എന്ത് പറയാന്‍……
അവസാനം ഇരുപത്തി മൂന്ന് വയസ്സായപ്പോളാണ് സുരേഷ് ഒമ്പതാം ക്ലാസ്സില്‍ വച്ച് പഠനം നിര്‍ത്തിയത്..അതിനു കാരണം മറ്റൊന്നുമല്ല..ഒന്നാം ക്ലാസ്സില്‍ താന്‍ പെന്‍സില്‍ ചോദിച്ചപ്പോള്‍ തരാതിരുന്നതിനു സ്കൂള്‍ വിട്ടു പോകുന്ന വഴിക്ക് താഴെ വീണു കിടന്ന ചീഞ്ഞ മാങ്ങ എടുത്തു എറിഞ്ഞു കരയിപ്പിച്ച സീന…അതാ അവള് ഇപ്പോള്‍ തന്റെ ക്ലാസ് ടീച്ചറായ് ജോയിന്‍ ചെയ്തിരിക്കുന്നു.
ഇനിയും ഡോക്ടറാവാന്‍ നിന്നാല്‍ തന്റെ ഉള്ള മാന്യത കൂടി കപ്പല്‍ കേറും എന്ന് തോന്നി..ഒമ്പതാം ക്ലാസ്സിലെ ഫൈനല്‍ പരീക്ഷയ്ക്ക് ആദ്യത്തെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ തന്നെ അവാര്‍ഡ് പടം കണ്ട പ്രേക്ഷകനെ പോലെ ഒന്നും പിടി കിട്ടാതിരുന്ന സുരേഷ് ..അപ്പോള്‍ തന്നെ പേന വച്ച് തന്റെ കീഴടങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അങ്ങനെ കാലം തന്റെ പതിനെട്ടു ഗിയര്‍ ഉള്ള സൈക്കിളില്‍ വച്ച് പിടിച്ചു കൊണ്ടിരുന്നു….
സുരേഷ് ഡോക്ടറാവാനുള്ള സ്വപ്നം കളഞ്ഞു….ഒരു െ്രെപവറ്റ് ഹോസ്പിടലിലെ ഡോക്ടര്‍ക്ക് പോലും അസൂയ ഉളവാക്കുന്ന ഒരു ജോലി തുടങ്ങി. നല്ല ഒരു അറവുകാരന്….
അങ്ങനെ ആ കച്ചവടത്തില്‍ സുരേഷ് പൊളപ്പന്‍ ആയി മുന്നെറിക്കൊണ്ടിരുന്നു….
നാട്ടിലെ പെണ്ണുങ്ങള് കുളിക്കുന്ന കുളക്കടവിനടുതുള്ള പോന്തക്കാട്ടിലെ സുരേഷിന്റെ നിറ സാന്നിദ്ധ്യവും…സന്ധ്യ കഴിഞ്ഞാല്‍ അടുത്തുള്ള വീടുകളില്‍ നിന്ന് സ്ത്രീകളുടെ വക ‘പ്ഭ …ചെറ്റേ….നിന്റെ @#$$ ടെ അടുത്തു പോയ് നോക്കടാ നാറി..%$$##$…’ എന്നുള്ള വിളികളും……
അവരുടെ ഭര്ത്താ ക്കന്മാര് വീട്ടിലുണ്ടെന്ന് മനസ്സിലാക്കാതെ ആണ് സുരേഷിന്റെ സന്ദര്‍ശനം എങ്കില്‍.. ..തിരികെ സ്വന്തം വീട്ടില്‍ എത്തി കഴിഞ്ഞാല്‍ സുരേഷിന്റെ വക…’അമ്മെ ആ പിണ്ഡതൈലം ഇങ്ങെടുത്തേ…’ എന്ന അപേക്ഷയും ഏന്തി വലിഞ്ഞുള്ള നടപ്പും ഒക്കെ ആയപ്പോള്‍ ലവന് പ്രായപൂര്‍ത്തി ആയി എന്ന് മാതാ പിതാക്കള്‍ക്ക് മനസ്സിലായ്…..
ഇനിയും നോക്കി ഇരുന്നാല്‍ ഇവന്റെ അടിയന്തിരതിനുള്ള ഷാമിയാന പന്തലിനും പ്ളാസ്റിക് കസേരക്കും ഇപ്പോളെ ഓര്‍ഡര്‍ കൊടുക്കേണ്ടി വരും എന്ന് ഉറപ്പായപ്പോള്‍ അവര്‍ ആ ക്രൂരകൃത്യം ചെയ്യാന്‍ തീരുമാനിച്ചു.
സുരേഷിനെ പിടിച്ചു കെട്ടിക്കുക…
അങ്ങനെ ഒരു ദിവസം അതും അങ്ങ് കഴിഞ്ഞു…….സുരേഷ് വിവാഹിതനായ്..
അങ്ങനിരിക്കെ ഒരു ദിവസം അറവുശാലയില്‍ പോത്തിറച്ചിയുടെ കൂടെ ..കുറച്ചു മിക്സിംഗ് പരുപാടിയുമായ് നില്കുമ്പോള് ആണ് അടുത്ത വീട്ടിലെ പയ്യന് സൈക്കിളില്‍ പറന്നു വന്നിട്ട് പറഞ്ഞത്…’സുരേഷേട്ടാ,,,വേഗം വീട്ടിലേക്കു ചെല്ല്…ചേച്ചി ചര്ധിക്കുന്നെന്നു പറയാന്‍ പറഞ്ഞു…’
സുരേഷ് വച്ച് പിടിച്ചു.
വീട്ടിലെത്തിയപ്പോള്‍ അച്ഛന് ഉമ്മറത്തിരിക്കുന്നു..അകത്തു ചെന്നപ്പോള്‍ പൊണ്ടാട്ടി ഒരു കള്ള ചിരിയുമായി ഇരിക്കുന്നു….
അമ്മ പറഞ്ഞു..
‘ടാ…നീ വേഗം ഇവളെയും കൂട്ടി നമ്മുടെ ശശാങ്കന് ഡാക്കിട്ടരെ ഒന്ന് പോയി കണ്ടിട്ട് വാ…വിശേഷമുണ്ടെന്നാ തോന്നുന്നേ…’
ഡോക്ടര്മാറോടു വെറുപ്പുണ്ടായിരുന്ന സുരേഷ് അന്നാദ്യമായ് പകുതി മനസ്സോടെ എങ്കിലും പോകാമെന്ന് സമ്മതിച്ചു…
സുരേഷ് പോയ് കുളിച്ചു റെഡി ആയി പത്നിയേം കൊണ്ട് ഇറങ്ങി.
പോകുംമ്പോള്‍ ഉണ്ടായിരുന്നതിന്റെ പകുതി സന്തോഷം പോലും മുഖതില്ലാതെ തിരികെ വരുന്നത് കണ്ടു അമ്മ ചോദിച്ചു..’എന്താ എന്ത് പറ്റി..?’
സുരേഷ്: ‘ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ…അവന്മാര്ക്ക് ചെക്ക് അപ്പോന്നും അറിയില്ലാരിക്കും..ഗര്ഭമോന്നുമില്ല.. ശരദിച്ചത് ഗ്യാസ് കേറിയിട്ടാണെന്നാ പറയുന്നെ…’
അമ്മ:’ഹ ! അതിനെന്താ…നീ വിഷമിക്കാതെ…അവളെക്കൂടി വിഷമിപ്പിക്കുന്നതെന്തിനാ…ഇതൊക്കെ സാധാരണമാ…അതിനു ഡോക്ടര്‍ എന്ത് പിഴച്ചു….’
അങ്ങനെ കാലം കടന്നു പോയ്…
പിന്നെയും രണ്ട് മൂന്നു പ്രാവശ്യം ചര്ധിയും ഓട്ടവും ഒക്കെ നടന്നു…പക്ഷെ എല്ലാം ഗ്യാസ് മൂലമാണെന്ന് ഡോക്ടറുടെ വിധി വന്നു…
പിന്നെ പിന്നെ അങ്ങേരുടെ അടുത്തു ചെല്ലുമ്പോള്‍ തന്നെ ഡോക്ടര്‍,വോട്ടറെ കണ്ട സ്ഥാനാര്‍ഥിയെ പോലെ പല്ലിളിയ്ക്കാന് തുടങ്ങി…
അറവുകട തുടങ്ങിയതില്‍ പിന്നെ കാള സുരേഷ് എന്ന ചെല്ലപ്പേര് വീണ തനിക്ക് ഇനി ഗ്യാസ് സുരേഷ് എന്ന് പേര് വീഴുമോ എന്ന് ഭയക്കാന്‍ തുടങ്ങി….കാരണം ഈ ഡോക്ടറുടെ അടുത്തേക്കുള്ള പോക്കും,… ഗ്യാസാരുന്നു എന്ന അങ്ങേരുടെ റിസല്‍ട്ടും ഒക്കെ പതിവായപ്പോള്‍ ആ വാര്‍ത്ത പുറത്ത് അറിയാന്‍ തുടങ്ങി.
അങ്ങനിരിക്കെ..ഇനി അങ്ങേരുടെ അടുത്തു പോകില്ല എന്നാ ഉഗ്ര ശപതമെടുതിരുന്ന സുരേഷിന്റെ ഭാര്യ പിന്നേം ചര്ധിച്ചു ….പക്ഷെ ഇപ്രാവശ്യം ഒരു ഒന്നൊന്നര ചര്ധി……. എല്ലാരും പറഞ്ഞു..’സുരേഷേ…ഇത് ഗര്‍ഭം തന്നെ..ഉറപ്പു…’
സ്വയം ഒരു വിശ്വാസമില്ലാതിരുന്ന സുരേഷിനു അല്പം വിശ്വാസം വരാന്‍ തുടങ്ങി…..
അമ്മ പറഞ്ഞു..’കണ്ടാ…പ്രായിക്കര ക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയെക്കാംഎന്നു നേര്‍ച്ച നേര്‍ന്നപ്പോള്‍ തന്നെ ദൈവം അനുഗ്രഹിച്ചത് കണ്ടോ…’
എല്ലാരും സന്തോഷതിലായ്….
അങ്ങനെ ഒരിക്കല്‍ കൂടി സുരേഷും ഭാര്യയും ഡോക്ടറെ കാണാന്‍ പോയി….
അങ്ങേരുടെ ഇളി കാണുമ്പോള്‍ രക്തം തിളചിരുന്ന സുരേഷ് ഇപ്രാവശ്യം വളരെ ജ്വാളിയായ് അങ്ങേരുടെ മുറിയില്‍ കടന്നു ചെന്ന്…
പരിശോധന കഴിഞ്ഞു വരുമ്പോള്‍ ഇപ്രാവശ്യം അങ്ങേരുടെ മുഖത്ത് ആ ആക്കിയ ചിരി ഉണ്ടാവില്ലല്ലോ എന്ന് ഓര്‍ത്തു സന്തോഷിച്ചിരുന്ന സുരേഷിനെ ഞെട്ടിപ്പിച്ചു കൊണ്ട് ഡോക്ടര്‍ ഇളിച്ചു കൊണ്ട് തന്നെ വന്നു..എന്നിട്ട് പറഞ്ഞു..
‘സംശയം ഇല്ല…ഇത് ഗ്യാസ് തന്നെ…’
തന്റെ പെരുവിരല്‍ മുതല്‍ ഒരു തരിപ്പ് കേറി വരുന്നത് സുരേഷ് അറിഞ്ഞു….
സുരേഷ് വാമഭാഗതിനോടു പറഞ്ഞു..’ഡേയ് ,, നീ പുറത്ത് ഇരുന്നോ..ഞാന്‍ ഇപ്പ വരാം….’
അവര്‍ പോയ സമയത്ത് അടക്കി പിടിച്ച ചിരിയുമായ് ഡോക്ടറെ സഹായിക്കുന്ന സിസ്ടറും പുറത്തു പോയ്…
സുരേഷ് കസേര ഒന്നൂടി നീക്കി ഇട്ടിരുന്നു..എന്നിട്ട് ചോദിച്ചു…
‘അല്ല ഡോക്ടറെ ഒരു സംശയം…’
ഡോ: ‘യെസ് !! ചോദിചോള്..’
സുരേഷ്:’ ആദ്യം ഞങ്ങള്‍ വിശേഷമുണ്ടെന്ന സംശയവുമായി വന്നപ്പോള്‍ എന്താരുന്നു കുഴപ്പം..’
ഡോ: :അത് ഗ്യാസല്ലാരുന്നോ..ഞാന്‍ പറഞ്ഞിരുന്നല്ലോ..’
സു: ‘രണ്ടാമത് വന്നപ്പോളോ..’
ഡോ:’അപ്രാവശ്യവും ഗ്യാസ് തന്നെ..’
ഡോക്ടര്‍ തന്റെ കണ്ണട ഒന്ന് ഊരി കര്ചീഫില് തുടച്ചിട്ടു തിരികെ പ്രതിഷ്ടിച്ചു.
സു:’ പിന്നെ വന്നപ്പോളോക്കെ എന്താരുന്നു..’
ഡോ:’ അത് ഗ്യാസ് തന്നെ ആരുന്നു…എന്താ കാര്യം…’
ഡോക്ടര്‍മാരോടുള്ള സകല ദേഷ്യവും മനസ്സില്‍ ആവാഹിച്ചു എടുത്തു കൊണ്ട് സുരേഷ് മെല്ലെ എഴുന്നേറ്റു…
എന്നിട്ട് തന്റെ ഉടുത്തിരുന്ന മുണ്ടിന്റെ താഴത്തെ രണ്ടു അറ്റവും പിടിച്ചെടുത്തിട്ടു …നാടകത്തിന് കര്ട്ടന് പൊക്കുംപോലെ അങ്ങ് പൊക്കി….എന്നിട്ട് ഒറ്റ ചോദ്യവും…
‘അല്ല…അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ…അപ്പൊ പിന്നെ ഇതെന്തുവാ…ഗ്യാസ് കുറ്റി ആന്നോ…%$$#$%$ ഓരോരുത്തന്മാര് ചികില്‍സിക്കാന്‍ നടക്കുന്നു…കണാപ്പന്മാര്..’
ഇത്രേം പറഞ്ഞിട്ട് സുരേഷ് തിരിച്ചു നടന്നു…
പ്രതീക്ഷിക്കാതെ കണ്ട കാഴ്ചയുടെ ഇഫക്റ്റ് കൊണ്ടാണോ…അതോ മറ്റു വല്ലതും കൊണ്ടാണോ എന്ന് മനസ്സിലായില്ലെങ്കിലും വാ പൊളിച്ചിരുന്ന ഡോക്ടര്‍ക്ക് ഒന്ന് മനസ്സിലായ്….
തന്റെ കണ്ണില്‍ ഇരുട്ട് കയറി..എന്ന്……
93 total views, 1 views today