Featured
ലൈറ്റ് ഏമിറ്റിംഗ് ഡയോഡ്സ്(LED)- ഗ്രീന്‍ ടെക്നോളജി
ഗ്രീന്‍ടെക്നോളജി എന്ന പദം അന്താരാഷ്ട്ര രംഗത്തു ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍,ഊര്‍ജ നഷ്ടത്തെ കുറച്ചുകൊണ്ട് നിര്‍മ്മാണ, വിനിയോഗ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ശാസ്ത്രശാഖ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂട് കുറയ്ക്കുന്ന പെയിന്റുകളും,മണലും സിമെന്റും ഉപയോഗിക്കാതെയുള്ള വീട് നിര്‍മാണവും, ബാറ്ററി കാറുകളുമൊക്കെ ഈ ചുവടുവെപ്പിന്റെ ഭാഗമാണ്. ഇതൊക്കെ ടെക്നിക്കല്‍ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയണ്ട. നമുക്കും നമ്മുടെ വീട്ടിലും പരിസരത്തും ചില മാറ്റങ്ങള്‍ വരുത്തി പരിസ്ഥിതിക്കും അതുവഴി ഭാവി തലമുറയ്ക്കും നിലനില്‍പ്പിനുള്ള ഒരു കൈസഹായം നല്കാന് കഴിയും. ഈ വിഭാഗത്തില്‍ നമുക്ക് പ്രയോജനകരമായ ചില സാങ്കേതിക മുന്നേറ്റങ്ങളെ പരിചയപ്പെടാം.
102 total views, 1 views today

ലൈറ്റ് ഏമിറ്റിംഗ് ഡയോഡ്സ്(LED)
വിദ്യുച്ചക്തിയുടെ കരുതലോടുള്ള ഉപയോഗത്തിന്റെ പ്രാധാന്യം ഏവര്‍ക്കുമറിയാം. പക്ഷെ അത് പാലിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല (പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണന്നെല്ലാ വര്‍ക്കുമറിയാം. പക്ഷേ..). സാധാരണ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഊര്‍ജമാണ് വിദ്യുച്ചക്തി. പ്രകാശ സംവിധാനങ്ങള്‍ക്ക് വേണ്ടിത്തന്നെയാണ് അതിലേറെയും ഉപയോഗിക്കുന്നതും.അവിടെയാണ് LEDയുടെ പ്രസക്തി ഉദിക്കുന്നത്. ബള്‍ബുകള്‍ മുതല്‍ ടെലിവിഷന്‍ വരെ ഇന്ന് LEd ടെക്നോളജിഫലപ്രദമായി ഉപയോഗിക്കുന്നു.
മറ്റു തരത്തിലുള്ള ബള്‍ബുകളെ അപേക്ഷിച്ചു LED ബള്‍ബുകള്‍ക്കുള്ള ചില പ്രത്യേകതകള്‍
- LED ഖരാവസ്ഥയിലുള്ള (a form of solid-state lighting) പ്രകാശ സ്രോതസ്സാണ്. ഇന്കാന്റ്സെന്റ്, ഫ്ലൂറസെന്റ് ബള്‍ബുകള്‍ (നമ്മടെ ബള്‍ബും ട്യൂബു ലൈറ്റും) ഫിലമെന്റ്റോ വാതകങ്ങളോ നിറച്ച ഗ്ലാസ് ട്യൂബുകളാണെങ്കില് LED ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ചൂട് കടത്തിവിടാവുന്ന പ്രതലത്തില്‍ സ്ഥാപിക്കപ്പെട്ട ചിപ്പുകളുടെ ചെറിയ പൊതികള്‍ (cpsules) അല്ലെങ്കില്‍ ലെന്‍സ് ആയിട്ടാണ്. എന്തിനധികം നമ്മുടെ പ്രിയപ്പെട്ട CFL ബള്ബുകളിലുപയോഗിക്കുന്ന മാരകമായ മെര്‍ക്കുറി പോലുള്ള മൂലകങ്ങള്‍ നശിക്കാത്തവയാണ്(മെര്‍ക്കുറി കേറ്റി അയലത്തുകാരന്റെ പ്ലാവ് ഉണക്കുന്ന വിദ്യ ചില വിരുതന്മാര് ചെയ്യുന്നത് കണ്ടിട്ടില്ലേ).
- 3mm മുതല്‍ 8mm വരെ മാത്രം നീളമുള്ള LEDകള്‍ ഒറ്റയായും ഒന്നിലേറെ ഒരുമിച്ചും ഉപയോഗിക്കാം. അതിനാല്‍ മറ്റു ബള്‍ബ്കള്‍ക്ക് ഉള്ള സ്ഥലപരിമിതി ഇതിനില്ല.
- സാധാരണ ബള്‍ബുകള്‍ ഫിലമെണ്ട് പൊട്ടി നശിക്കുമ്പോള്‍ ഇവ കാലക്രമേണ മങ്ങുക മാത്രം ചെയ്യുന്നു. അതിനാല്‍ LEDയുടെ കാലാവധി വളരെയധികമാണ് .(Typical lifetime is defined as the average number of hours until light falls to 70 % of initial brightness, in lumens)
- സാധാരണ ബള്‍ബുകള്‍ ഊര്‍ജം താപരൂപത്തില്‍ വേസ്റ്റ് ആക്കുമ്പോള്‍ LED തണുത്തു തന്നെ നില്ക്കും. ഒരു സാധാരണ ബള്‍ബ് 90 % ഊര്‍ജം താപമാക്കി വേസ്റ്റ് ആക്കുന്നു.ഒരു CFL 80 % ഊര്‍ജം താപമാക്കുമ്പോള് LED താപനഷ്ടം 20% ത്തോളം മാത്രമാണ്.
- LED പ്രകാശം ഒരു നിശ്ചിത ദിശയില്‍ ല്‍ മാത്രം നല്കുന്നു. അതേസമയം ഇന്കാന്റ്സെന്റ്, ഫ്ലൂറസെന്റ് ബള്‍ബുകള്‍ എല്ലാ ദിശയിലും പ്രകാശം നല്കി ഊര്‍ജം നഷ്ടപ്പെടുത്തുന്നു.
- LEDയില്‍ ഗ്ലാസ് ഭാഗം ഇല്ലാത്തതിനാല്‍ vibration, breakage തുടങ്ങിയ പ്രശ്നങ്ങളില്ല.
- സ്വിച്ചിട്ടാല്‍ ഉടന്‍ തന്നെ പൂര്‍ണ പ്രകാശം നല്കുന്ന LEDകള്‍ ട്യൂബുകളെപ്പോലെ മിന്നിമിന്നി ഊര്‍ജം നശിപ്പിക്കുന്നില്ല.
ഒരു താരതമ്യ പഠനം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കാം
103 total views, 2 views today