ലൈറ്റ് & സൌണ്ട്
ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈറ്റ് ആന്‍ഡ് സൌണ്ട് വാടകയ്ക്ക് നല്കുന്ന ഒരു സ്ഥാപനം തുടങ്ങി.. തുടക്കത്തില്‍ നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ ലാഭം ഒന്നും ഇല്ലാത്ത സംഭവം കാലപ്പഴക്കം കൊണ്ട് പെട്ടിക്കട സെറ്റപ്പ് ല്‍ ആയി.. തടവിയാല്‍ മാത്രം കത്തുന്ന ടൂബ് ലൈറ്റ് ഉം ‘കര കര’ ശബ്ദത്തോട് കൂടിയ മൈക് & സ്പീകര്‍ സെറ്റും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.. എന്തിനു… ‘കാലപ്പഴക്കം’ എന്ന വൃത്തി കെട്ട പ്രശ്നം കാരണം ഞങ്ങളുടെ ‘ഓഫീസ് മന്ദിരം’ വരെ ദ്രവിച്ചു തീരാറായി.. എങ്കിലും ചുറ്റുവട്ടത് കോമ്പറ്റീഷന് പറ്റിയ മറ്റു സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ട് ജനങ്ങള്‍ക്ക് ഞങ്ങളെ ആശ്രയിച്ചേ പറ്റൂ എന്നുള്ളതുകൊണ്ടും മറ്റും പിടിച്ചു നിന്ന് പോകുന്നു എന്ന് മാത്രം..
70 total views

ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈറ്റ് ആന്‍ഡ് സൌണ്ട് വാടകയ്ക്ക് നല്കുന്ന ഒരു സ്ഥാപനം തുടങ്ങി.. തുടക്കത്തില്‍ നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ ലാഭം ഒന്നും ഇല്ലാത്ത സംഭവം കാലപ്പഴക്കം കൊണ്ട് പെട്ടിക്കട സെറ്റപ്പ് ല്‍ ആയി.. തടവിയാല്‍ മാത്രം കത്തുന്ന ടൂബ് ലൈറ്റ് ഉം ‘കര കര’ ശബ്ദത്തോട് കൂടിയ മൈക് & സ്പീകര്‍ സെറ്റും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.. എന്തിനു… ‘കാലപ്പഴക്കം’ എന്ന വൃത്തി കെട്ട പ്രശ്നം കാരണം ഞങ്ങളുടെ ‘ഓഫീസ് മന്ദിരം’ വരെ ദ്രവിച്ചു തീരാറായി.. എങ്കിലും ചുറ്റുവട്ടത് കോമ്പറ്റീഷന് പറ്റിയ മറ്റു സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ട് ജനങ്ങള്‍ക്ക് ഞങ്ങളെ ആശ്രയിച്ചേ പറ്റൂ എന്നുള്ളതുകൊണ്ടും മറ്റും പിടിച്ചു നിന്ന് പോകുന്നു എന്ന് മാത്രം..
അങ്ങനെ ഇരിക്കെയാണ് മേസ്തിരി അപ്പുണ്ണി ചേട്ടന്റെ വീട്ടില്‍ നടന്ന ഒരു ചെറിയ പരിപാടിക്ക് ഞങ്ങളുടെ മൈക് സെറ്റും മറ്റും വാടകക്ക് കൊടുക്കുന്നത്.. ദിവസത്തില്‍ ’25′(അതിശയോക്തി) മണിക്കൂറും വെള്ളത്തില്‍ ആയിരിക്കും മേല്‍പ്പറഞ്ഞ ഈ അപ്പുണ്ണി ചേട്ടന്..,.. അത് കൊണ്ട് തന്നെ അപ്പുണ്ണിയുടെ ‘അപ്പ’ യും വെള്ളത്തിന്റെ ‘ള്ളം’ വും ചേര്‍ത്ത് ‘അപ്പളം’ എന്നാണു നാട്ടുകാര്‍ പുള്ളിനെ വിളിച്ചിരുന്നത്..,.. ദൈവ ദോഷം എന്ന് പറയട്ടെ, അവര്‍ നല്ല രീതിക്ക് പ്ലാന്‍ ചെയ്തിരുന്ന പരിപാടി ഞങ്ങളുടെ മൈക് ന്റെ മാത്രം മുഖ മുദ്രയായ ‘കര കര’ ശബ്ദം കൊണ്ട് അലങ്കോലപ്പെട്ടു.. ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ‘ദിവ്യ ദൃഷ്ടി'(ആ നാട്ടിലെ കൊച്ചു കുട്ടിക്ക് വരെ ഉണ്ട് മേല്പറഞ്ഞ ആ ദിവ്യ ദൃഷ്ടി) കൊണ്ട് നേരത്തെ മനസ്സിലാക്കിയ ‘സൌണ്ട് ‘ ന്റെ ഓപ്പറെറ്റര്‍ ആയ എന്റെ പാര്‍ട്ട്ണര്‍ പരിപാടി തുടങ്ങും മുന്നേ മുങ്ങിയിരുന്നു.. കലി കയറിയ അപ്പളം എന്നെ ഫോണ്‍ ല്‍ വിളിച്ചു.. ബുദ്ധിപൂര്‍വ്വം ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.. ‘നമ്മളോടാ കളി’ ഹും..
പക്ഷെ പണി പാളി, വൈകിട്ട് സ്ഥാപനത്തിന്റെ മുന്നില്‍ സൊറ പറഞ്ഞിരിക്കുകയായിരുന്ന എന്റെയും സുഹൃത്തുക്കളുടെയും നേരെ അസഭ്യ വര്‍ഷത്തോടെ മദ്യപിച്ചു ലക്ക് കെട്ട അപ്പളം കടന്നു വന്നു.. ഞങ്ങളും വിട്ടു കൊടുത്തില്ല.. നേരെ ചെന്ന് കൂട്ടുകാരനമാരെ ഒക്കെ ഞങ്ങളുടെ ‘ഓഫീസ് മന്ദിര’ത്തിനു അകത്തു കയറ്റി വാതില്‍ അങ്ങ് അടച്ചു കളഞ്ഞു.. അപ്പളം വാതിലില്‍ ചവിട്ടാന്‍ ആരഭിച്ചു.. 58 പേര് ചേര്‍ന്ന് അകത്തു നിന്നും തള്ളിപ്പിടിച്ചിരുന്ന വാതില്‍ അപ്പളത്തിനു ഒറ്റയ്ക്ക് ചവിട്ടി തുറക്കാന്‍ സാധിച്ചില്ല.. രണ്ടു ചവിട്ടു കൂടി ചവിട്ടി ഇരുന്നെങ്കില്‍ കെട്ടിടം തന്നെ പൊളിഞ്ഞു പുറകോട്ടു പോയേനെ എന്നുള്ള അവസ്ഥ ആയപ്പോള്‍ ദൈവ ഭാഗ്യം എന്ന് പറയട്ടെ അപ്പളം ചവിട്ടു നിര്‍ത്തി.. കലി പൂണ്ട അപ്പളം കഴിഞ്ഞ പതിനാലു വര്‍ഷമായി ഞങ്ങളെ വെളിച്ചത്തിലേയ്ക്കു നയിച്ച ഞങളുടെ കടക്കു മുന്നില്‍ തൂങ്ങി കിടന്ന മങ്ങി മങ്ങി തെളിയാറുള്ള മഞ്ഞ ബള്‍ബ് അടിച്ചു പൊട്ടിച്ചു.. എന്തായാലും അതോടെ രംഗം ശാന്തമായി.. അപ്പളവും.. പക്ഷെ ഞങ്ങളെ ഇരുട്ടില്‍ ആക്കിയ അപ്പളത്തോട് പൊറുക്കാന്‍ ഞങ്ങള്‍ക്ക് ആകുമായിരുനില്ലാ.. കൂടാതെ നാട്ടുകാര്‍ എല്ലാവരും സംഭവം അറിഞ്ഞതിലുള്ള നാണക്കേടും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു..
ഞങ്ങള്‍ അപ്പളത്തിന് എതിരെ പല പണിയും പ്ലാന്‍ ചെയ്തു .. പക്ഷെ ധൈര്യ കുറവ് കൊണ്ടോ അതോ പ്ലാനിംഗ് മോശം ആയത് കൊണ്ടോ അപ്പളത്തിന് അതൊന്നും ഏറ്റില്ല.. ആയിടക്കാണ് സംസ്ഥാന സബ് ജില്ല സ്കൂള്‍ കലോല്‍സവം ഞങ്ങളുടെ നാട്ടിലെ സ്കൂളില്‍ വരുന്നത്.. സ്കൂളിലെ പ്രധാന അദ്ധ്യാപകന് ആയ ബാലന് മാഷിനു പഠിക്കുന്ന കാലത്ത് എന്നോട് പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നത് കൊണ്ടും അടുത്ത് മറ്റു ലൈറ്റ് & സൌണ്ട് ഇല്ലാതിരുന്നത് കൊണ്ടും ആ കലോത്സവത്തിന്റെ ഓര്‍ഡര്‍ ഞങ്ങള്‍ക്ക് തന്നെ കിട്ടി.. കേരള നിയമസഭാ സ്പീകര്‍ കൂടി പങ്കെടുക്കുന്ന ചടങ്ങായത് കൊണ്ടും ബാലന് മാഷിന്റെ മുഖത്ത് ഭാവിയില്‍ നോക്കാനുള്ളത് കൊണ്ടും ടൌണ്‍ ല്‍ നിന്നും നല്ല മൈക് ഉം മറ്റും വാടകയ്ക്ക് എടുത്താണ് ഞങ്ങള്‍ ആ പരിപാടി നടതുന്നത് ..
അങ്ങനെ പരിപാടി നടക്കുന്ന സമയമായി.. സ്കൂള്‍ പരിസരം നിറയെ പോലീസ് കാരാണ് .. കാഴ്ചക്കാരുടെ കൂട്ടത്തില്‍ അപ്പളത്തെയും ഞാന്‍ കണ്ടു.. മുന്നില്‍ തന്നെ ‘ലൈറ്റ് & സൌണ്ട് ‘ ഞങ്ങളുടെ പേര് എഴുതി വെച്ചിരിക്കുന്നത് കണ്ട അപ്പളം ആ ബോര്‍ഡിലേക്ക് നോക്കി അസഭ്യ വര്‍ഷം ചൊരിഞ്ഞു കൊണ്ടേ ഇരുന്നു.. അങ്ങനെ സ്പീകര്‍ പ്രസംഗിക്കുന്ന സമയമായി.. ദൈവ ദോഷം എന്ന് തന്നെ പറയട്ടെ.. സ്പീകറുടെ പ്രസംഗത്തിനു ഇടയില്‍ ഞങ്ങള്‍ പട്ടണത്തില്‍ നിന്നും വാടകയ്ക്ക് എടുത്ത ആ മൈക് സെറ്റില്‍ നിന്നും ‘കര കര’ ശബ്ദം കേട്ട് തുടങ്ങി.. ഇത് കണ്ടു കലി കയറിയ അപ്പളം ഉച്ചത്തില്‍ വിളിച്ചു കൂവി ‘ അവന്റെ ഒരു കോപ്പിലെ ‘സ്പീക്കര്‍,’.. അതെല്ലാം വാരിക്കൂട്ടിയിട്ടു അവനെയും (അതായത് എന്നെ) അതിലിട്ടു കത്തിക്കുകയാണ് വേണ്ടത്..’ ആ ആക്രോശം കേട്ട ഞാന്‍ ഭയന്ന് ആള്‍ക്കാരുടെ ഇടയില്‍ പതുങ്ങി നിന്നു .. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.. അപ്പളത്തിന്റെ അടുത്ത് തന്നെ നില്‍ക്കുകയാരുന്ന സ്ഥലം സി ഐ അപ്പളത്തെ പൊക്കി.. സ്റ്റേജില്‍ ഉണ്ടായിരുന്ന നിയമ സഭാ സ്പീകര്‍ നെ തീയിട്ടു കത്തികച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത കേസില്‍ അപ്പളം ഇപ്പോള്‍ അകത്താണ്.. സ്പീകര്‍ നു എതിരെ ഉള്ള വധ ശ്രമം ആയത് കൊണ്ട് ഇത് വരെ ജാമ്യവും കിട്ടിയിട്ടില്ലാ.. ‘താലീബാന്’,’ കാരുമായി അപ്പളത്തിനു ബന്ധം ഉണ്ടെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.. എന്തായാലും ഒരു പത്തു പതിനഞ്ചു ദിവസം എങ്കിലും അപ്പളം അകത്തു കിടക്കേണ്ടി വരും എന്നാണു കേള്‍ക്കുന്നത്..
‘ദൈവമേ.. ‘ശത്രു’ക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുതേ..’ എന്നാണു ഞങ്ങള്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്.. !!
71 total views, 1 views today
