Kuwait-City

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചു. ലൈസന്‍സ് ഇല്ലാത്ത വിദേശികളെ  കടുത്ത പിഴ ചുമത്തി ശിക്ഷിക്കുന്നതുകൊണ്ടു ഫലമില്ലെന്നും പകരം നാടുകടത്തലാണ് ഉചിതമെന്നാണെന്നും കണ്ടാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.  ഇത് സംബന്ധിച്ച വിവരങ്ങള്‍  മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഹന്ന പുറത്തുവിട്ടു.

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചു പിടിയിലാകുന്ന വിദേശികളെ പെട്ടന്ന് തന്നെ  നാടുകടത്തല്‍ കേന്ദ്രത്തില്‍എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വിദേശികളുടെ പേരില്‍ വാഹനം റജിസ്റ്റര്‍ ചെയ്യുന്നതു കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശയും നല്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഗതാഗത നിയമവുമായി ബന്ധപ്പെട്ട പിഴ അടച്ചുതീര്‍ക്കാതെ വിദേശികള്‍ രാജ്യത്തിനു പുറത്തുകടക്കുന്നതു തടയാന്‍ വിമാനത്താവളത്തിലും അതിര്‍ത്തി പോസ്റ്റുകളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. വിമാനത്താവള അധികൃതരുടെയും കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സഹകരണത്തോടെയാണ് പരിശോധന  നടപ്പാക്കുക. വിമാനത്താവളത്തില്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ട്. പിഴ കുടിശികയുള്ളവര്‍ക്ക് അവിടെ പണം അടച്ചശേഷം യാത്രാനുമതി തുടരാമെന്നും അല്‍ മുഹന്ന പറഞ്ഞു.

You May Also Like

ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ദുബായിലെ കിടിലന്‍ സ്‌പോട്ടുകള്‍..

ആകാശ വെടിക്കെട്ടാണ് ദുബായിയിലെ പുതുവര്‍ഷ ആഘോഷങ്ങളുടെ ആകര്‍ഷണം. ബ്വുര്‍ജ് ഖലീഫയില്‍ ഒരുക്കിയിരിക്കുന്ന ആകാശ വിസ്മയങ്ങള്‍ കാണേണ്ടേ ?

പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന ദുബായ് ഷെയ്ഖിന്റെ മകളുടെ വീഡിയോ വൈറലാകുന്നു

കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട’എമിറേറ്റ്‌സ് ഫുഡ് ബാങ്ക്’ പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.

“ആദ്യരാത്രി” റിലീസ് ചെയ്തു…

ഷാഫി ഓറഞ്ച് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റിയാസ് ചെന്ത്രാപ്പിന്നിയാണ്. തറവാട് ക്രിയേഷന്‍സിന് വേണ്ടി ഷെഫി ഈസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സൌദിയില്‍, ഉറങ്ങിക്കിടന്ന ബാലികയെ കൊലപ്പെടുത്തിയ വേലക്കാരിയെ വധശിക്ഷക്ക് വിധേയയാക്കി..

പൈശാകിമായി നടത്തപ്പെട്ട ഈ കൊലപാതകം ദേശീയതലത്തില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുകയും അടിയന്തരമായ നടപടികള്‍ക്ക് വിധേയയാക്കുകയും ചെയ്തു.