ലോകം കീഴടക്കിയ “ഇരട്ടകുട്ടികളുടെ അച്ഛന്‍മാര്‍”

0
466

e729e326fc7e9a1ab93b92f980abb94b 1399458799

ലോകം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളുടെ ഒരു പട്ടിക എടുക്കുകയാണെങ്കില്‍, അവരില്‍ പ്രമുഖരില്‍ പലര്‍ക്കും ഉള്ള ഒരു പ്രത്യേകതയുണ്ട്. അവര്‍ എല്ലാം “ഇരട്ട കുട്ടികളുടെ അച്ഛന്മാര്‍” ആണ്. ലോകം മുഴുവന്‍ ആരാധകരുള്ള ഇരട്ട കുട്ടികളുടെ അച്ഛന്മാരെ ഇവിടെ പരിചയപ്പെടാം…

 

മേരി കോം
article 2229374 15e6f552000005dc 997 468x308 142

അഞ്ച് തവണ ലോക കിരീടം നേടിയ വനിതാ ബോക്സിംഗ് താരം.  ഒളിമ്പിക്സില്‍ വെങ്കല മെഡല്‍. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍. മേരി കോമിന്റെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പ്രിയങ്ക ചോപ്ര നായികയായി പുറത്തിറങ്ങിയ മേരി കോം എന്നാ ചിത്രം മേരി കോമിന്റെ ജീവിത കഥയാണ്‌.

2൦൦5ല്‍ ബോക്സര്‍ കെ. ഒന്ലര്‍ കോമിനെ വിഹാഹം കഴിച്ചു. ഇരട്ടകുട്ടികളുടെ അമ്മ.

മുഹമ്മദ്‌ അലി

e729e326fc7e9a1ab93b92f980abb94b 1399458799

നൂറ്റാണ്ടിന്റെ കായിക താരം എന്നായിരുന്നു ഇടി കൂട്ടിലെ രാജാവായിരുന്ന മുഹമ്മദ്‌ അലിയെ ലോകം വിശേഷിപ്പിച്ചിരുന്നത്. മൂന്ന് തവണ ലോക ഹെവി വെയിറ്റ് ചാമ്പ്യന്‍ ആയ അലിക്ക് ലോകം മുഴുവന്‍ ഇന്നും ആരാധകര്‍ ഉണ്ട്. നാല് തവണ വിവാഹിതനായ അലിക്ക് ഏഴ് പെണ്മക്കളും രണ്ടു ആണ്‍മക്കളും ഉണ്ട്. ഇതില്‍ 197൦ല്‍ ജനിച്ച ജമീലയും റഷീദയും ഇരട്ട കുട്ടികളാണ്.

സുശീല്‍ കുമാര്‍

258540 twin 1421210579

തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടിയ ഏക ഇന്ത്യക്കാരാണ് സുശീല്‍ കുമാര്‍. റെസലിംഗ് താരമായ സുശീല്‍ ഇന്ത്യക്ക് വേണ്ടി ബീജിംഗ്  ഒളിമ്പിക്സില്‍ വെങ്കലവും ലണ്ടന്‍  ഒളിമ്പിക്സില്‍ വെള്ളിയും നേടി ചരിത്ര നേട്ടത്തിന് അര്‍ഹനായി. 66കിലോ വിഭാഗത്തില്‍ മെഡല്‍ ജേതാവായ സുശീല്‍ കുമാറിന് രാജ്യം അര്‍ജ്ജുന അവാര്‍ഡ്‌,  ഖേല്‍ രത്ന തുടങ്ങിയ നല്‍കി ആദരിച്ചു.

സുശീല്‍ ഇരട്ട കുട്ടികളുടെ അച്ഛന്‍ കൂടിയാണ്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തിന്റെ ഭാര്യ സാവി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

മൈക്കില്‍ ജോര്‍ദാന്‍

article 0 19be17cc00000578 250 634x399 139945878

ബാസ്ക്കറ്റ് ബോള്‍ ലോകത്തെ ഇതിഹാസ താരം. 198൦-9൦ കാലഘട്ടത്തില്‍ ഈ കളിയെ ലോക നിലവാരത്തിലേക്ക് എത്തിച്ചത് ഇദ്ദേഹമാണ്. 2൦14ല്‍ അദ്ദേഹത്തിന് വിക്ടോറിയയെന്നും ഇസബെല്ലഎന്നും പേരുള്ള ഇരട്ടകുട്ടികള്‍ ജനിച്ചു.

പെലെ

482422235 1399458789

ലോക ഫുട്ബോള്‍ കളിയുടെ ആവേശം. ഫുട്ബോള്‍ എന്ത് എന്ന് ആദ്യം പഠിക്കുമ്പോള്‍ ആദ്യം നമ്മള്‍ കേള്‍ക്കുന്ന പേര്. 1994ല്‍ ഗായികകൂടിയായ അസ്സിര ലിമോസിനെ വിവാഹം ചെയ്ത പെലെ തുടര്‍ന്ന് ജോഷ്വ, സെലെസ്ട്ടെ തുടങ്ങിയ ഇരട്ടകുട്ടികളുടെ പിതാവായി.

ലാന്‍സ് ആംസ്ട്രോങ്ങ്‌

lance armstrong 1399458768

ഒരു സൈക്കിള്‍ കൈയ്യില്‍ കൊടുത്താല്‍ അത് കൊണ്ട് നൂറു നൂറു വിദ്യകള്‍ കാണിക്കുന്ന അമേരിക്കന്‍ പ്രൊഫഷനല്‍ സൈക്കിള്‍ താരമായ  ലാന്‍സ് ആംസ്ട്രോങ്ങിനു ഇരട്ടകുട്ടികളാണ്. 1998ല്‍ അദ്ദേഹം ഇസ്സബെല്ല, ഗ്രെസിസ് എന്നീ കുട്ടികളുടെ പിതാവായി.

റോജര്‍ ഫെഡറര്‍

roger federer 500x375 1399458762

ടെന്നീസ് ലോകത്തെ വിസ്മയിപ്പിക്കുന്ന താരം. 17 ഗ്രാന്‍ഡ്സ്ലാം കിരീടന്‍ നേടി ഏറ്റവും കൂടുതല്‍ കിരീടന്‍ നേടിയ ടെന്നീസ് താരം എന്നാ ലോക റെക്കോര്‍ഡ്‌. 2൦൦9ലാണ് മുന്‍ ടെന്നീസ് കളിക്കാരി കൂടിയായ മിര്‍ക്കയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. 2൦11ല്‍  mമൈല, ചാര്ലിന്‍ എന്നീ ഇരട്ടകുട്ടികളുടെ പിതാവായ റോജര്‍ കഴിഞ്ഞ ദിവസം വീണ്ടും രണ്ടു ഇരട്ടകുട്ടികളുടെ പിതാവായി. ദൈവം അദ്ദേഹത്തെ രണ്ടു തവണ കനിഞ്ഞു…!