ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയെ നേരിടാന്‍ പാകിസ്ഥാന്റെ മുട്ടിടിയ്ക്കുന്നു

161

india-pakistan-flag

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്‌യ്ക്കെതിരെ പരാജയപ്പെടാന്‍ മാത്രമേ പാകിസ്താന് ഇതുവരെ വിധിയുണ്ടായിട്ടുള്ളു. ഇത്തവണത്തെ ലോകകപ്പില്‍ ഒരേ ഗ്രൂപ്പില്‍ മാത്രമല്ല, ആദ്യ മത്സരവും ഇന്ത്യയോടാണെന്നത് പാകിസ്ഥാന്‍ ടീമിനെ ശരിക്കും കുഴയ്ക്കുന്നുണ്ട്. സന്നാഹ മത്സരങ്ങളിലെ വിജയം കൊണ്ട് താളം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കെതിരെ ഒരു മികച്ച ഇലവനെ തിരഞ്ഞെടുക്കുക ദുഷ്‌കരമാണെന്ന് ടീം കോച്ച് വഖാര്‍ യൂനിസ് പറഞ്ഞു.

സന്നാഹ മത്സരങ്ങളിലെ ബംഗ്ലാദേശിനും, ഇംഗ്ലണ്ടിനുമെതിരെയുള്ള വിജയം ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിന് പാകിസ്ഥാന് ഊര്‍ജ്ജം പകരുന്നുണ്ട്. ടീമിന് താളം കണ്ടെത്തേണ്ടതുണ്ട്. അടുത്ത കാലത്ത് ഒരു മികച്ച കളി കാഴ്ചവെയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും വഖാര്‍ പറയുന്നു.

പരിക്കിനാലും സസ്‌പെന്‍ഷനാലും പല പ്രമുഖ താരങ്ങളും ഇത്തവണ ടീമിനൊപ്പമില്ല. മികച്ച ഒരു ആള്‍ റൗണ്ടറെ കണ്ടെത്താന്‍ ടീം വിഷമിക്കുകയാണ്. 1992 ലെ ലോകകപ്പ് വ്കിജയത്തിന് ശേഷം ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല