amsterdam
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലമേത് എന്ന് ചോദിക്കേണ്ട താമസമേയുള്ളൂ നമ്മള്‍ മലയാളികള്‍ ഉത്തരം പറഞ്ഞിരിക്കും : ആലപ്പുഴ. അപ്പോള്‍, ഉത്തര വെനീസ് എന്ന് അറിയപ്പെടുന്ന സ്ഥലം ഏതാണ് എന്ന് ചോദിച്ചാലോ? അറിയാന്‍ വഴിയില്ല. പക്ഷെ, ആ സ്ഥലത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും എങ്ങനെയാണ് ആ പേര് വന്നതെന്ന്. അതെ! നെതര്‍ലാന്‍ഡ് ആണ് ആ വിശേഷണത്തിന് ഉടമ. കനാലുകളും കാറ്റാടിയന്ത്രങ്ങളും സൈക്കിളുകളും ടൂലിപ് പുഷ്പങ്ങളും ഒക്കെയാണ് നെതര്‍ലാന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ എത്തുക. എന്നാല്‍ നമ്മള്‍ അറിയാത്തതായി ഒരുപാട് അത്ഭുതവിശേഷങ്ങള്‍ നെതര്‍ലാന്‍ഡ് എന്ന യൂറോപ്യന്‍ രാജ്യത്തിന് പറയുവാനുണ്ട്. ഏതാനും നെതര്‍ലാന്‍ഡ് വിശേഷങ്ങള്‍ നമ്മുക്ക് പരിചയപ്പെടാം:

  • ആദ്യമേ തന്നെ നമ്മുക്ക് ഉള്ള ഒരു തെറ്റിധാരണ അങ്ങ് തിരുത്താം. നെതര്‍ലാന്‍ഡിന് പുറത്ത് ആളുകള്‍ ആ രാജ്യത്തെ വിശേഷിപ്പിക്കാന്‍ ഹോളണ്ട് എന്നും പറയാറുണ്ട്. എന്നാല്‍, നെതര്‍ലാന്‍ഡില്‍ ചെന്ന് അങ്ങനെ പറഞ്ഞാല്‍ ആകെ കണ്‍ഫ്യൂഷന്‍ ആകും. ഹോളണ്ട് എന്നത് യഥാര്‍ത്ഥത്തില്‍ നെതര്‍ലാന്‍ഡിന്റെ തീരദേശത്തുള്ള ഏതാനും പ്രദേശങ്ങളെ വിളിക്കുന്ന പേരാണ്.
  • ഐക്യരാഷ്ട്രസംഘടനയുടെ ഉപസംഘടനയായ യുനെസ്‌കോ ചരിത്രപരമായും സാംസ്‌കാരികപരമായും പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലങ്ങളെലോകപൈതൃകകേന്ദ്രങ്ങള്‍ എന്ന വിശേഷണം നല്‍കി ആദരിക്കാറുണ്ട്. ഇത്തരം 16 പൈതൃകകേന്ദ്രങ്ങള്‍ ആണ് നെതര്‍ലാന്‍ഡ് എന്ന കൊച്ചുരാജ്യത്ത് ഉള്ളത്.
  • ലഹരിപാനീയമായ ജിന്‍ പതിനാറാം നൂറ്റാണ്ടില്‍ നെതര്‍ലാന്‍ഡില്‍ ആണ് ആദ്യമായി നിര്‍മിക്കുന്നത്. ഒരു ഔഷധമായി ആയിരുന്നു അക്കാലത്ത് ഇത് നല്‍കിയിരുന്നത്.

  • ലോകത്തിലെ ഏറ്റവും പൊക്കമുള്ള ആളുകള്‍ നെതര്‍ലാന്‍ഡില്‍ ആണുള്ളത്. ആറടി ഒരിഞ്ച് ആണ് പുരുഷന്മാരുടെ ശരാശരി ഉയരം.
  • ഡച്ചുകാരുടെ പ്രിയപ്പെട്ട ഭക്ഷണവസ്തുവാണ് പാല്‍ക്കട്ടി. നേരിട്ടും അല്ലാതെയും 32 പൗണ്ട് പാല്‍ക്കട്ടിയാണ് ഇവര്‍ ഒരു വര്‍ഷം അകത്താക്കുന്നത്.

  • ലോകത്ത് ഏറ്റവുമധികം മ്യൂസിയങ്ങള്‍ ഉള്ളതും ഇവിടെയായിരിക്കും. ആംസ്റ്റര്‍ഡാമില്‍ തന്നെ 50 ല്‍ അധികം മ്യൂസിയങ്ങളുണ്ട്.
  • കുട്ടികള്‍ പരീക്ഷയില്‍ ജയിക്കുമ്പോള്‍ ദേശീയ പതാകയും ഒരു സ്‌കൂള്‍ ബാഗും വീടിനു വെളിയില്‍ തൂക്കിയിടുന്ന ഒരു പതിവുണ്ട് ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍.

  • ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും സൈക്കിളുകള്‍ ഉണ്ട്. കാറുകളുടെ എന്നത്തിന്റെ ഇരട്ടിയോളം ഉണ്ട് ഇവിടെ ആകെയുള്ള സൈക്കിളുകള്‍.
  • നെതര്‍ലാന്‍ഡ് ടൂലിപ് പൂക്കള്‍ക്ക് പ്രശസ്തമാണെങ്കിലും അവയുടെ ജന്മദേശം ടര്‍ക്കിയാണ്. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യമായി ടൂലിപ് പുഷ്പങ്ങള്‍ ഇവിടെ കൃഷി ചെയ്തുതുടങ്ങുന്നത്.

  • ലോകത്തില്‍ ആദ്യമായി സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ രാജ്യമാണ് നെതര്‍ലാന്‍ഡ്‌സ്. 2001ലാണ് ഇത് സംബന്ധിച്ച നിയമനിര്‍മാണം നടക്കുന്നത്.
Advertisements