spain
സ്‌പെയിന്‍ എന്ന് കേട്ടാല്‍ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുക ഫുട്‌ബോള്‍ ക്ലബ്ബുകളും കാളപ്പോരും ആണ്. ഇപ്പോള്‍, സിന്ദഗി നാ മിലേംഗി ദൊബാര എന്ന ചിത്രവും മനസ്സില്‍ എത്തുമായിരിക്കും. എന്നാല്‍, സ്‌പെയിനെപ്പറ്റി അറിയുവാന്‍ ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങള്‍. അവ നമ്മുക്കൊന്ന് കണ്ടുനോക്കാം.

  • സ്‌പെയിന്റെ ഔദ്യോഗിക നാമം ‘കിംഗ്ഡം ഓഫ് സ്‌പെയിന്‍’ എന്നാണ്.
  • സ്‌പെയിനിന്റെ ദേശീയ ഗാനത്തില്‍ വാക്കുകള്‍ ഒന്നും തന്നെയില്ല.
  • സ്‌പെയിനില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ആഘോഷമാണ് ലാ റ്റൊമാറ്റീന. ആളുകള്‍ പരസ്പരം പഴുത്ത തക്കാളി എറിയുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ഭാഗം.
  • ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ക്ലബ് ഫുട്ബോള്‍ മത്സരങ്ങളില്‍ ഒന്നാണ് സ്പാനിഷ് ലാ ലീഗ. റിയല്‍ മാഡ്രിഡും ബാഴ്സലോണയും ആണ് ലാ ലിഗയിലെ വമ്പന്മാര്‍.
  • പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതിന് എതിരേ സ്‌പെയിനില്‍ നിയമങ്ങള്‍ ഒന്നുമില്ല!
  • ലോകത്തിലെ ഏറ്റവും പഴയ ലൈറ്റ്ഹൗസ് സ്‌പെയിനിലുള്ള ടവര്‍ ഓഫ് ഹെര്‍ക്കുലീസ് ആണ്. ഒന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ ലൈറ്റ് ഹൗസ് ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
  • രണ്ടു ലോകമഹായുദ്ധങ്ങളിലും ഒരു ചേരിയിലും സ്‌പെയിന്‍ പങ്കാളി ആയിരുന്നില്ല. എന്നാല്‍, 1936 മുതല്‍ 1939 വരെ നടന്ന ആഭ്യന്തര യുദ്ധത്തില്‍ 5 ലക്ഷത്തോളം ആളുകളാണ് സ്‌പെയിനില്‍ മരിച്ചത്.
  • ഒലിവ് ഓയില്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഇറ്റലിയാണ് എല്ലാവരും ഓര്‍മിക്കുക. എന്നാല്‍, ലോകത്തിലെ ഒലീവ് ഓയില്‍ നിര്‍മാണത്തിന്റെ 43 ശതമാനവും സ്‌പെയിനിലാണ്.
  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്നാ ഖ്യാതി അല്‍ഫോന്‍സോ പതിമൂന്നാമന്‍ എന്ന സ്പാനിഷ് രാജാവിന് സ്വന്തമാണ്. ജനിച്ച അന്ന് തന്നെ അല്‍ഫോന്‍സോ പതിമൂന്നാമന്‍ രാജാവായി വാഴിക്കപ്പെട്ടു.
  • സ്‌പെയിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍ അമേരിക്കയില്‍ ഉണ്ട്!
  • സ്‌പെയിനില്‍ നടക്കുന്ന മതപരമായ ആഘോഷങ്ങളില്‍ പതിനാറായിരത്തോളം എണ്ണങ്ങളില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നുണ്ട്. ഇതുവഴി അറുപതിനായിരത്തോളം മൃഗങ്ങളാണ് ഒരു വര്‍ഷം സ്‌പെയിനില്‍ കൊല്ലപ്പെടുന്നത്.
  • ക്രിസ്റ്റഫര്‍ കൊളംബസിന്റെ ഒരു പിന്‍ഗാമി ഇപ്പോഴും സ്‌പെയിനില്‍ ജീവിച്ചിരുപ്പുണ്ട്. അദ്ദേഹത്തിന് പ്രഭുസ്ഥാനവുമുണ്ട്.
Advertisements