ലോകത്താദ്യമായി കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു – വീഡിയോ കാണാം !

0
446

01
ലോകത്താദ്യമായി മനുഷ്യനില്‍ കൃതൃമ ഹൃദയം വിജയകരമായി വെച്ചുപിടിപ്പിച്ചതായി വാര്‍ത്ത. പാരിസിലെ ജോര്‍ജസ് പോമ്പിഡോ ആശുപത്രിയിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. 75 വയസുള്ളയാള്‍ക്കാണ് പുതിയ കൃത്രിമ ഹൃദയം വിജയകരമായി വച്ചുപിടിപ്പിച്ചത്. ഈ ഹൃദയത്തിന്റെ സഹായത്തോടെ ഇയാള്‍ക്ക് അഞ്ചുവര്‍ഷം വരെ പ്രശ്നങ്ങളില്ലാതെ ജീവിക്കാന്‍ സാധിക്കും. ശസ്ത്രക്രിയ സുഗമമമായിരുന്നുവെന്നും രോഗിയ്ക്ക് ബോധംലഭിച്ചതായും,സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോ. ക്രിസ്റ്യന്‍ ലട്രേമൂലിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഫ്രാന്‍സിലെ കാര്‍മത് ബയോമെഡിക്കല്‍ കമ്പനി രൂപകല്‍പ്പന ചെയ്ത ഈ കൃതൃമ ഹൃദയത്തിന്റെ വില ഏകദേശം 12 കോടി രൂപയാണ്. സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ ഹൃദയത്തിന്റെ ഭാരം ഒരു കിലോഗ്രാമാണ്. ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് രോഗിയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ച ലിഥിയം അയോണ്‍ ബാറ്ററികളടങ്ങിയ ബല്‍റ്റില്‍ നിന്നാണ്.

യൂറോ ന്യൂസ്‌ ആണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. കൃത്രിമ ഹൃദയത്തിന്റെ പ്രവര്‍ത്തനം താഴെ വീഡിയോ വഴി ഇവിടെ കാണാവുന്നതാണ്.