Auto
ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ്
ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ് ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് – 35 ബി എന്ന ഫൈറ്റര്‍ ജെറ്റ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
83 total views

ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ് ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് – 35 ബി എന്ന ഫൈറ്റര്‍ ജെറ്റ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരൊറ്റ സീറ്റ് മാത്രമുള്ളതും ഒരൊറ്റ എന്ജിന് മാത്രമുള്ളതുമായ ഈ ജെറ്റ് വിമാനം ഷോര്‍ട്ട് ടേക്ക് ഓഫ് സംവിധാനം ഉള്ളതുമാണ്. ഷോര്‍ട്ട് ടേക്ക് ഓഫ്/ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് കാപ്പബിലിറ്റി അഥവാ STOVL എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ലോകത്തെ ആദ്യത്തെ STOVL സംവിധാനമുള്ള വിമാനമാണ് എഫ് – 35 ബി എന്ന ഫൈറ്റര്‍ ജെറ്റ്.
അതെ സമയം വന്‍ ചിലവോടെയാണ് ഈ ജെറ്റ് വിമാനം പെന്റഗണ്‍ ഒരുക്കിയത്. 96 ബില്ല്യന്‍ ഡോളര്‍ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചിലവാണ് ഒരു ജെറ്റ് വിമാനത്തിന് വേണ്ടി പെന്റഗണ്‍ വരുത്തിയിരിക്കുന്നത്. 2001 മുതല്‍ ഈ ജെറ്റ് വിമാനത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു ശാസ്ത്രഞ്ജര്‍ .
Update: ഇതാണ് ഇത്തരത്തിലുള്ള വിമാനങ്ങളുടെ പ്രൊഡക്ഷന്‍ വേര്‍ഷന്റെ ആദ്യ ലാന്‍ഡിംഗ് .ഈ വിമാനങ്ങളുടെ ടെസ്റ്റ് വേര്‍ഷനുകള്‍ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് 2011 മുതല്‍ നടത്തിവരുന്നു എന്നകാര്യം മാന്യവായനക്കാര്‍ അറിയുക.
84 total views, 1 views today