ലോകത്തിനു മുന്നില്‍ ശക്തി തെളിയിച്ച നാല് ഇന്ത്യന്‍ വനിതാരത്നങ്ങള്‍

    157

    new

    ഫോബ്‌സ് മാസികയുടെ വാര്‍ഷിക പട്ടികയില്‍ ലോകത്തെ കരുത്തരായ നൂറ് സ്ത്രീകളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തെ 1൦൦ ശക്തരായ സ്ത്രീകളില്‍ 4 പേര്‍ ഇന്ത്യക്കാരികളാണ്.

    എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ (മുപ്പതാം സ്ഥാനം), ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ (മുപ്പത്തിയഞ്ചു) , ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ (85), ഹിന്ദുസ്ഥാന്‍ ടൈംസ് ഡയറക്ടര്‍ ശോഭന ഭാരതീയ(93) എന്നിവരാണ് പട്ടികയിലുളളത്.

    ജര്‍മന്‍ ചാന്‍സിലര്‍ ഏയ്‌ഞ്ചേല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കരുത്തരായ വനിതകളെക്കുറിച്ച് ഫോബ്‌സ് പുറത്തിറക്കുന്ന പന്ത്രണ്ടാമത് പട്ടികയാണിത്.