ലോകത്തിലെ ആദ്യ ‘തലയോട്ടി’ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം

308

02

ഡച്ച് വനിതയ്ക്ക് ഇനി 3ഡി പ്രിന്‍ടെഡ് പ്ലാസ്റ്റിക് തലയോട്ടി !!!

നെതര്‍ലണ്ടിലെ യൂട്രെക്റ്റ് മെഡിക്കല്‍ സെന്‍റെറിലെ ഡോക്ടര്‍മാര്‍ അപൂര്‍വ രോഗത്തിനടിപ്പെട്ട സ്ത്രീയുടെ ജീവന്‍ രക്ഷിച്ചു ലോകത്തിനു മാതൃകയായി. തലയോട്ടി തന്നെ മുഴുവനായി 3ഡി പ്രിന്‍റര്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്താണ് ഡോക്ടര്‍മാര്‍ രോഗിയുടെ ജീവന്‍ രക്ഷിച്ചത്.

03

കടുത്ത തലവേദനയുമായി വന്ന 22കാരിയാണ് ചികിത്സക്ക് വിധേയയായത്. തലയോട്ടിയില്‍  എല്ല് രൂപം കൊണ്ട് അപകടകരമാം വിധം വികസിക്കുന്ന രോഗമാണ്  ഡച്ച് ഡോക്ടര്‍മാര്‍ ചികിത്സിച്ചു  ഭേദമാക്കിയത്. ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നു അത്. സാധാരണ ഗതിയില്‍ ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ചില ഭാഗങ്ങള്‍ മാറ്റി വെക്കാറുണ്ട്. പക്ഷെ തലയോട്ടി പൂര്‍ണമായും മാറ്റി വെക്കുന്നത് ഇതാദ്യമായാണ് എന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്.

04

3ഡി പ്രിന്‍റര്‍ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത പ്രോസ്തെറ്റിക് പ്ലാസ്റ്റിക്‌ തലയോട്ടിക്ക്  പാര്‍ശ്വഫലങ്ങളും കുറവാണ്.  തലവേദന കാരണം നഷ്ടപ്പെട്ടു പോയ കാഴ്ചശക്തി,  രോഗിക്ക് തിരിച്ചു  കിട്ടിയെന്നും, ഇപ്പോള്‍ മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

05

3ഡി പ്രിന്റിംഗ് ഉപയോഗിച്ച് കളിപ്പാട്ടങ്ങളും, വസ്ത്രങ്ങളും ഉണ്ടാക്കാറുണ്ട്. ഈ സാങ്കേതിക വിദ്യയുടെ മറ്റൊരു മുഖമാണ് നമ്മള്‍ ഇവിടെ കണ്ടത്. മനുഷ്യര്‍ക്ക്‌ ഗുണകരമാകുന്ന  തരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

06

തലയോട്ടി മാറ്റി വെക്കുന്ന വീഡിയോ, ചുവടെ.

Advertisements