ലോകത്തിലെ ആദ്യ വെബ്സൈറ്റ് പുന:സൃഷ്ടിച്ചു

139

www-010513

വേള്‍ഡ് വൈഡ് വെബിന്റെ ഇരുപതാം ജന്മദിനത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് പുന:സൃഷ്ടിച്ചു. ജനീവ ആസ്ഥാനമായ യൂറോപ്യന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സേണ്‍ ആണ് ആദ്യ വെബ്‌സൈറ്റായ info.cern.ch പുനരുജ്ജീവിപ്പിച്ചത്.

1990ന്റെ തുടക്കത്തിലാണ് ആദ്യ വെബ്‌സൈറ്റ് നിലവില്‍ വന്നത്. ബ്രിട്ടീഷുകാരനായ ടിം ബെര്‍ണസ്ലീയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വേള്‍ഡ് വൈഡ് വെബ് എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചുള്ള വിവരണങ്ങള്‍ മാത്രമാണ് ആദ്യ വെബ്സൈറ്റിലുണ്ടായിരുന്നത്. 1992ല്‍ സേണ്‍ ആദ്യ ഫോട്ടോ അപ്‌ലോഡ് ചെയ്തു. സര്‍വ്വകലാശാലകള്‍ അവരുടെ ഗവേഷണങ്ങള്‍ പങ്കിടാനായി ഉപയോഗിച്ചിരുന്ന വേള്‍ഡ് വൈഡ് വെബ് 1993 ഏപ്രില്‍ 30 മുതലാണ് എല്ലാവര്‍ക്കും സൌജന്യമായി ലഭിച്ചു തുടങ്ങിയത്.