ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണുമായി ചൈനീസ്‌ കമ്പനി

176

01

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മിച്ച്‌ കൊണ്ട് ആപ്പിളിനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ചൈനീസ്‌ കമ്പനി ആയ ഓപ്പോ.

അടുത്തിടെ ഇറങ്ങിയ ഐ ഫോണ്‍ 6 നേക്കാള്‍ 2 മില്ലി മീറ്റര്‍ കനം കുറച്ചാണ് ഓപ്പോ ആര്‍ 5 ഉണ്ടാക്കിയിരിക്കുന്നത്. 4.5 മില്ലിമീറ്റര്‍ മാത്രമാണ് ഈ ഫോണിന്‍റെ ഇതിന്‍റെ കനം. അതുകൊണ്ട് തന്നെ സാധാരണ ഹെഡ് ഫോണ്‍ ജാക്ക് ഇതില്‍ ഉപയോഗിക്കാനാവില്ല, ഓപ്പോ നല്‍കുന്ന സ്പെഷ്യല്‍ അഡാപ്റ്റര്‍ ഉപയോഗിക്കേണ്ടി വരും.

കനം കുറഞ്ഞെന്നു കരുതി കരുത്തു ഒട്ടും തന്നെ കുറയാതെയാണ് ഓപ്പോ ആര്‍ 5 എത്തുന്നത്. 1080 പിക്സല്‍ റെസലൂഷന്‍ ഉള്ള 5.2 ഇഞ്ച്‌ സ്ക്രീന്‍, 2 GB റാം, 1.5 ജിഗാ ഹെര്‍ട്സ് ഒക്ട കോര്‍ പ്രോസസ്സര്‍, എന്നിവയുണ്ട്.

ക്യാമറയുടെ കാര്യത്തിലും ഒട്ടും മോശമല്ല, 15 മെഗാ പിക്സല്‍ മെയിന്‍ ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായി 5 മെഗാ പിക്സല്‍ മുന്‍ കാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് ഒ എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 2000mAh ബാറ്ററിയും ഉണ്ട്.