Featured
ലോകത്തിലെ ഏറ്റവും മോശം കവര്‍ച്ച ശ്രമം സിസിടിവിയില്‍ കുടുങ്ങി
കാലിഫോര്‍ണിയയിലെ റെഡിങ്ങില്‍ ഉള്ള പോലീസ് അടുത്തിടെ ഒരു സിസിടിവി ഫൂട്ടേജ് പുറത്തു വിട്ടു. ലോകത്തെ ഏറ്റവും മോശം കവര്‍ച്ച ശ്രമങ്ങളില്‍ ഒന്നായി നമുക്കതിനെ വിലയിരുത്താം. തടിയനായ ഒരാള്‍ ഒരു ഷോപ്പിനു മുന്നില്‍ കറങ്ങി നടക്കുന്നതും പിന്നീട് തന്റെ മുഖം സിസിടിവിയില്‍ പതിയേണ്ട എന്ന് കരുതി കുറച്ചങ്ങോട്ടു മാറി നിന്ന ശേഷം മുഖം മറക്കുന്നതായും അതിനു ശേഷം കയ്യില്‍ കിട്ടിയ കല്ലെടുത്ത് ഷോപ്പിന്റെ ഗ്ലാസിനു നേരെ എറിയുന്നതും കാണാം.
88 total views, 1 views today

ഗ്ലാസില്‍ കല്ല് പതിഞ്ഞതോടെ അലാറം മുഴങ്ങുന്നതും പേടിച്ചരണ്ട ഇദ്ദേഹം പുല്ലു മുളക്കാത്ത വിധത്തില്‍ ഓടുന്നതും കാണാം. ഓടുന്നതിനിടയില്‍ തട്ടി മുട്ടി വീഴുന്നതും വീഡിയോയില്‍ ഉണ്ട്.
പോലീസ് ഇദ്ദേഹത്തെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട കടയുടമ പറഞ്ഞത് താനിത് കണ്ടിട്ട് കുറെയധികം ചിരിച്ചു എന്നാണ്.
89 total views, 2 views today