
ജപ്പാനിലെ ഒരു പാര്‍ക്കില്‍ അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരിഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ പൂവ് . അമോര്‍ഫോഫാലസ് ടൈറ്റാനിയം എന്ന് ശാസ്ത്രനാമം ഉള്ള ഈ പൂവിന് 6 അടിയാണ് ഉയരം. ജപ്പാനിലെ ജിണ്ടായി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആണ് ഈ ഭീമന് പൂവ് വിരിഞ്ഞത്.
കേവലം രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഈ പൂവിന്റെ ആയുസ്. അതിനാല്‍ത്തന്നെ സന്ദര്‍ശകസമയം നീട്ടി പരമാവധി ആളുകള്‍ക്ക് ഈ അപൂര്‍വ പുഷ്പം കാണുവാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് പാര്‍ക്ക് അധികൃതര്‍.
ലോകത്തിലെ ഏറ്റവും വലിയ പൂവ് ആണെങ്കിലും മൂക്ക് പൊത്തി വേണം അടുത്ത് ചെല്ലാന്‍. കാരണം അഴുകിയ മാംസത്തിന്റെ മണമാണ്ഈ പൂവിന്. ഇന്തോനേഷ്യന്‍ മഴക്കാടുകള്‍ ആണ് ഈ പുഷ്പഭീമന്റെ ജന്മദേശം.