Featured
ലോകത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടും ദുബായിക്ക് സ്വന്തമാകും…
ലോകത്തിലെ ഏറ്റുവും വലിയ കെട്ടിട സമുച്ചയത്തിനും ഏറ്റുവും വലിയ മനുഷ്യ നിര്‍മിത ദ്വീപിനും പിന്നാലെ ലോകത്തിലെ ഏറ്റുവും വലിയ എയര്‍ പോര്‍ട്ടും ദുബായ് സ്വന്തമാക്കാന്‍ പോകുന്നു.
152 total views

ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയത്തിനും ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപിനും പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടും ദുബായ് സ്വന്തമാക്കാന്‍ പോകുന്നു.
ദുബായിലെ രണ്ടാമത്തെ എയര്‍ പോര്‍ട്ട് ആയ അല്‍-മക്തൂം എന്ന എയര്‍ പോര്‍ട്ടിനെ 35 ബില്ല്യന്‍ ഡോളര്‍ കൊടുത്തു വിപുലികരിക്കാനാണ് ദുബായ് രാജാവ് പദ്ധതി തയാറാക്കുന്നത്. 2009 ല്‍ നേരിട്ട സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ദുബായിയുടെ ആദ്യത്തെ വന്‍കിട പദ്ധതിയാണിത്. വര്‍ഷത്തില്‍ 200 മില്ല്യന്‍ സഞ്ചാരികളെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള എയര്‍ പോര്‍ട്ട് ആയിരിക്കും പുതിയ എയര്‍ പോര്‍ട്ട് എന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനു മുന്നോടിയായി വര്‍ഷത്തില്‍ 120 മില്ല്യന്‍ യാത്രികരെ കൈകാര്യം ചെയ്യാനുള്ള സംവിധാനവും അത് പോലെ തന്നെ 100 എയര്‍ പ്ലെയിനുകള്‍ക്ക് ഒരേ സമയം ലാന്‍ഡ് ചെയ്യാനും പാര്‍ക്ക് ചെയ്യാനുമുള്ള സംവിധാനമൊരുക്കലുമാണ്. പിന്നീട് തുടര്‍ നടപടികളായി റണ്‍വേ വിപുലികരണവും ഹബ് വിപുലികരണവും സാധ്യമാക്കും. മാറുന്ന ലോകത്തില്‍ വളരുന്ന രാജ്യമായി ദുബായ് മാറുമെന്നു എയര്‍ പോര്‍ട്ടിന്റെ നിര്‍മ്മാണ തലവനായ പോള്‍ ഗ്രിഫ്ഫിന്സ് പറയുന്നു.
153 total views, 1 views today