ലോകത്തെ വിറപ്പിക്കുന്ന 10 കുപ്രസിദ്ധ നഗരങ്ങള്‍..!!!

  171

  New-folder

  ലോകത്തിലെ ഏറ്റുവും സുന്ദരമായ നഗരങ്ങളില്‍ ഒന്നായ കേപ് ടൌണ്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ നഗരങ്ങളില്‍ പ്രമുഖനും. രാത്രി കാലങ്ങളില്‍ വനിതകള്‍ ഏറ്റുവും കുടുതല്‍ ഭീഷണി നേരിടുന്ന നഗരവും ഇത് തന്നെ. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേപ് ടൌണ്‍ ഒട്ടും മോശമല്ല.

  കേപ്പ് ടൌണ്‍ – സൌത്ത് ആഫ്രിക്ക

  കെനിയയിലെ നൈറോബിയാണ് മറ്റൊരു കുപ്രസിദ്ധ നഗരം. ഇവിടത്തെ തെരുവുകളില്‍ അക്രമണം ഒരു ദിനചര്യയാണ്. കൊല്ലും കൊലയും ഇവിടെ ഒരു പതിവാണ്. വെനുന്‍സുലയില്‍ ഉള്ള കര്‍സാസും ഇതുപോലെ തന്നെ, ഇവിടെ പിന്നെ പോലീസ് പേരിനു വേണ്ടി മാത്രമുള്ള ഒരു സെറ്റപ്പാണ്.

  കര്‍സാസ് – വെനിസ്വെല
  നെയ്റോബ് – കെനിയ

  പാകിസ്താനിലെ പെഷവാര്‍ നഗരം സ്‌ഫോടനങ്ങള്‍ കണ്ടു മടുത്ത് കിടക്കുന്ന ഒരു നഗരമാണ്. പിന്നെ വിദേശികളെ തിരഞ്ഞു പിടിച്ചു വെടിപൊട്ടിക്കുന്ന കാഴ്ച പെഷവാറിന്റെ പ്രതേകതയാണ്. യെമനിലെ സന നഗരവും ഒട്ടും മോശമല്ല. തീവ്രവാദ സംഘങ്ങള്‍ ഇവിടെ കൊടി കുത്തി വാഴുന്നു. ഐവറികോസ്റ്റിലെ അബിജാന്‍ നഗരത്തിന്റെ അവസ്ഥയും ഇതുതന്നെ.

  പെഷവാര്‍ – പാക്കിസ്ഥാന്‍
  അബിട്ജന്‍ – ഐവറികോസ്റ്റ്

  കഞ്ചാവും മയക്കുമരുന്നും ഇഷ്ടംപ്പോലെ കിട്ടുന്ന രാജ്യമാണ് മെക്‌സിക്കോ. ലോകത്തെ ഏറ്റുവും ഭയാനക നഗരം മെക്‌സിക്കോയിലെ സിയുദ് ജുവ്വരെസ് ആണെന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല. ഇറാഖിലെ ബാഗ്ദാദ് നഗരവും പ്രശ്‌ന സങ്കീര്‍ണ്ണമാണ്.

  സിയുടാദ് ജുവരാസ് – മെക്സിക്കോ
  ബാഗ്ദാദ് – ഇറാക്ക്

  ലോകത്തിനെ കിടുകിടാ വിറപ്പിക്കുന്ന നഗരങ്ങള്‍ സൊമാലിയയും പിന്നെ അഫ്ഗാനിലെ കാബുളുമാണ്. യുദ്ധം, അടി ഇടി വെടി പിന്നെ തീവ്രവാദം ഇവയുടെ എല്ലാം സംഗമ സ്ഥലമാണ് സൊമാലിയയും കാബുളും.

  മൊഗാദിഷു – സൊമാലിയ
  കാബൂള്‍ – അഫ്ഗാനിസ്ഥാന്‍