ലോകത്തെ സകല കാമുകിമാരും ചോദിക്കുന്ന ചില ക്ലീഷേ ചോദ്യങ്ങള്‍.!

367

Get-a-Boyfriend-Girlfriend.jpg

ലോകത്തെ സകല കാമുകിമാരും ഒരേ സ്വരത്തില്‍ ഒരേശബ്ദത്തില്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്.  ഇവരുടെയെല്ലാം കാമുകന്മാരുടെ ഉറക്കം കെടുത്തുന്ന, അല്ലെങ്കില്‍ ഉത്തരം മുട്ടിച്ച ചില ചോദ്യങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് എങ്കിലും ഉത്തരം കിട്ടാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കാത്ത കാമുകന്മാര്‍ ഈ ലോകത്ത് ഒരിടത്തും കാണില്ല. അതാണ്‌ കാമുകി, ഈ ചോദ്യങ്ങളില്‍ ചിലത് നിങ്ങളിലെ കാമുകനും നേരിടേണ്ടി വന്നിട്ടില്ലേ…ഒന്ന് നോക്കു…

കാമുകിമാരുടെ ക്ലീഷേ ചോദ്യങ്ങള്‍ ഇങ്ങനെ തുടങ്ങുന്നു….

1. എന്റെ സൗന്ദര്യമാണോ നിനക്ക് കൂടുതല്‍ ഇഷ്ടം ? ( ഏത് പറഞ്ഞാലും പണി പാളും എന്ന് ഉറപ്പുള്ള ചോദ്യം)

2. എനിക്ക് ഇപ്പോള്‍ കുറച്ച് തടി കൂടിയിട്ടുണ്ടോ ? (സൂക്ഷിച്ചു ഉത്തരം പറഞ്ഞില്ലെങ്കില്‍ പോക്കറ്റിലെ പൈസ പോകുന്ന വഴി കാണില്ല, സുഹൃത്തെ)

3. ആ പെണ്ണിനെ കാണാന്‍ കൊള്ളം, അവള്‍ ഒരു സുന്ദരി തന്നെയല്ലേ ? ( ഈ ചോദ്യത്തില്‍ ആരും ഒന്ന് വിയര്‍ക്കും, കാരണം നിങ്ങളുടെ ഉത്തരം ചിലപ്പോള്‍ അവസാനിക്കുന്നത് ഒരു യുദ്ധത്തില്‍ ആയിരിക്കും)

4. നീ ഇപ്പോള്‍ എന്നെ കുറിച്ച് എന്താ ചിന്തിക്കുന്നത് ? (നല്ല ഭാവന ശേഷിയുള്ള പിന്നെ മികച്ച രീതിയില്‍ കള്ളം പറയാന്‍ അറിയാവുന്ന ആര്‍ക്കും ഈ ചോദ്യത്തില്‍ നിന്നും എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും)

5. എന്നെ എന്ത് കൊണ്ടാണ് നിനക്ക് ഇഷ്ടം ? (കുറച്ചു വാച്ചലനായാലും കുഴപ്പമില്ല, നല്ല പോലെ ഭാവന വാരി വിതറിയാല്‍ നിങ്ങള്‍ ഇവിടെ രക്ഷപ്പെടും)

6. നിനക്ക് എന്റെ ബര്‍ത്ത്ഡേ, എന്റെ പട്ടിയുടെ ബര്‍ത്ത്ഡേ, അമ്മുമ്മയുടെ ബര്‍ത്ത്ഡേ ഒക്കെ ഓര്‍മയില്ല ? (ഒരു പരിഹവം പറച്ചിലാണ്, തിരക്കാണ്, വിട്ടു പോയി എന്നുള്ള കാമുകന്മാരുടെ ക്ലീഷേ നമ്പരുകള്‍ ഈ അവസരത്തില്‍ കാച്ചുക)

7. ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം നീ മറന്നോ ? (ലോകത്ത് നമുക്ക് ഓര്‍ക്കാന്‍ വേറെ ഒരു നൂറായിരം കാര്യമുള്ളപ്പോള്‍ നിന്‍റെ പട്ടിക്ക് പനി പിടിച്ചത് ഓര്‍ത്ത് വയ്ക്കാന്‍ സമയം കിട്ടിയില്ല എന്ന് എടുത്ത വായില്‍ പറഞ്ഞാല്‍ എല്ലാം തീര്‍ന്നു. അതുകൊണ്ട് ഇവിടെ നമ്മള്‍ ആത്മസംയമനം പാലിക്കണം)

ഇതാണ് കാമുകി, ഇവള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ ശബ്ദമാണ്…പിന്നെ നമ്മുടെ കാര്യം, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.!

Advertisements