1

2009 ല്‍ മാത്രമാണ് ഒരു സംഘം ബ്രിട്ടീഷ്‌ പര്യവേഷകര്‍ ലോകത്തെ ഏറ്റവും വലിയ ഗുഹയായി വിയറ്റ്നാമിലെ സണ്‍ ദൂംഗ് ഗുഹയെ അംഗീകരിച്ചത്. 1991 ല്‍ ഒരു വിയറ്റ്‌നാമിയായ ഹോ ഖാന്‍ എന്നയാളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അതുവരെ ലോകത്തിന്റെ കണ്ണില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ ഭീമന്‍ ഗുഹ. ആദ്യമായി കണ്ടെത്തിയെങ്കിലും 2009 ല്‍ ബ്രിട്ടീഷുകാര്‍ക്കാണ് ഈ ഗുഹക്കുള്ളിലേക്ക് ആദ്യമായി കടക്കാനാവുന്നത്. 8 കിമി നീളവും 200മി വീതിയും 150മി ഉയരവും ഉള്ള ഈ ഗുഹ ലോകത്തിനു മുന്‍പില്‍ ഒരു അത്ഭുതമായി നിലനില്‍ക്കുകയാണ്.

2013 ആഗസ്റ്റില്‍ മാത്രമാണ് ഈ ഗുഹയിലേക്ക് ആദ്യത്തെ ടൂറിസ്റ്റ് സംഘം എത്തുന്നത്‌. ഭീമന്‍ ചെലവ് തന്നെയാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഉള്ള കുറവിന് കാരണം. ഒരാള്‍ക്ക് 3,000 യുഎസ് ഡോളര്‍ ആണ് ചെലവ്. ആഗസ്റ്റില്‍ വിവിധ് രാജ്യങ്ങളില്‍ നിന്നുമായി 6 പേരടങ്ങുന്ന സംഘമാണ് ഈ ഭീമന്‍ ഗുഹ കാണാനെത്തിയത്. 7 പകലും 6 രാത്രികളും ആണ് ഈ ഗുഹ മൊത്തം സഞ്ചരിക്കുവാന്‍ അവരെടുത്തത്.

ഒരു ഭീമന്‍ നദി തന്നെ ഈ ഗുഹക്കുള്ളിലൂടെ ഒഴുകുന്നുണ്ട്. കൂടാതെ അണ്ടര്‍ഗ്രൌണ്ട് വനം തന്നെ ഇതിനുള്ളില്‍ നമുക്ക് കാണാം. 2 മുതല്‍ 5 വരെ മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഗുഹ ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്.

Advertisements