ലോകരാജ്യങ്ങളിലെ അഴിമതിവീരന്മാര്‍

  246

  corruption_boolokam
  അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട സംഭവം ആയിരുന്നു അന്താരാഷ്ട്ര ഫുട്‌ബോള്‍ ഏജന്‍സിയായ ഫിഫയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍. ഒട്ടേറെ ആളുകള്‍ക്ക് ഇതുമൂലം അവരുടെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഇങ്ങനെ ഒരു ഗുരുതരമായ സംഭവം ഉണ്ടായ സാഹചര്യത്തില്‍ ലോകത്തില്‍ ഇന്ന് നടക്കുന്ന എല്ലാ ഇടപാടുകളെയും അന്താരാഷ്ട്ര കൂട്ടുകെട്ടുകളെയും രാജ്യാന്തര വാണിജ്യഇടപാടുകളെയും ഒക്കെ നിരീക്ഷണവിധേയമാക്കി ‘വെരിസ്‌ക് മേപ്പിള്‍കോര്‍പ്പ്’ എന്ന കമ്പനി ഒരു പഠനം നടത്തുകയും അതില്‍ നിന്ന് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളുടെ ഒരു പട്ടിക തയാറാക്കുകയും ചെയ്തു.

  ഇതിനായി അവര്‍ ആദ്യം ചെയ്തത് അഴിമതി എന്താണ് എന്ന് ഒരു വ്യാഖ്യാനം സ്വീകരിക്കുകയായിരുന്നു. അതിനെ മുന്‍നിര്‍ത്തി അവര്‍ ഫിഫയുടെ പോലെ നടന്ന സമാന സംഭവങ്ങളെ കണ്ടെത്തുകയും നിരീക്ഷണവിധേയമാക്കുകയും ചെയ്തു. എന്നിട്ട് എല്ലാ രാജ്യങ്ങളെയും അവര്‍ നല്‍കിയ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചു. ആ ലിസ്റ്റില്‍ ഏറ്റവും അഴിമതിക്കാര്‍ എന്ന് കണ്ടെത്തിയ രാജ്യങ്ങളുടെ പേര് താഴെ കൊടുത്തിരിക്കുന്നു.

  1. ഡെമോക്രാറ്റിക്ക് റിപ്ലബിക്ക് ഓഫ് കോംഗോ
  2. നോര്‍ത്ത് കൊറിയ
  3. സോമാലിയ
  4. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്ലബിക്ക്
  5. സുഡാന്‍
  6. അഫ്ഗാനിസ്ഥാന്‍
  7. ഇക്വറ്റോറിയല്‍ ഗിനിയ
  8. ഇറാക്ക്
  9. ലിബിയ
  10. മ്യാന്‍മാര്‍
  11. റഷ്യ
  12. സൗത്ത് സുഡാന്‍