Featured
ലോകാവസാനം പ്രമാണിച്ച് എമര്‍ജന്‍സി കിറ്റുകളും തയ്യാര്‍
ഡിസംബര്‍ 21 നു ലോകം അവസാനിക്കുമെന്ന് മായന്‍ കലണ്ടര്‍ പ്രകാരം ചിലരെങ്കിലും വിശ്വസിക്കുമ്പോള്‍ അതും ബിസിനസ് ആക്കുവാന് ഒരുങ്ങുകയാണ് ചില വിരുതന്മാര് . പടിഞ്ഞാറന്‍ സൈബീരിയയിലെ ടോംക്സിലെ ചില കമ്പനികളാണ് ഡിസംബര്‍ 21 ന്റെ പേരില്‍ ചില ബിസിനസ് തന്ത്രങ്ങളുമായി ഇറങ്ങുന്നത്. ഡിസംബര്‍ 21 നായി എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
91 total views

890 റൂബിള്‍($28) ആണ് ‘മഹാദുരന്തം’ സംഭവിക്കുന്ന ദിനത്തില്‍ തങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള കിറ്റിന്റെ വില. മഞ്ഞയും പിങ്കും നിറത്തിലുള്ള ലോകാവസാന എമര്‍ജന്‍സി കിറ്റില്‍ ഗോതമ്പ്, മീന്‍, വോഡ്ക, മെഴുകുതിരി, ഫസ്റ്റ് എയ്ഡ് കിറ്റ്, നോട്ട് പാഡ്, പെന്‍സില്‍, സോപ്പ്, കയര്‍ തുടങ്ങിയവയാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്തരം ആയിരക്കണക്കിന് കിറ്റുകള്‍ ആണ് വിറ്റുപോയതത്രേ. റഷ്യയിലാണ് ലോകാവസാന ഭീതിയും അതേക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നത്. ആ ദിനത്തെ അതിജീവിക്കാനുള്ള അതിജീവന കോഴ്സുകള്‍ പോലും ഇവിടെ തുടങ്ങിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍
നിരവധി ഹോളിവുഡ് ചിത്രങ്ങളും ഡോക്യുമെന്ററികളും ഡിസംബര്‍ 21 നു ലോകം അവസാനിക്കും എന്നത് പ്രമേയമാക്കി പുറത്തിറങ്ങിയതോടെ 2012-ല്‍ ലോകാവസാനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. 400 വര്‍ഷങ്ങള്‍ 13 തവണ ആവര്‍ത്തിക്കപ്പെട്ടതിന് ശേഷം മായന്‍ ദൈവം ഭൂമിയില്‍ തിരിച്ചെത്തും എന്നാണ് മായന്‍ ശിലാഫലകങ്ങളില്‍ എഴുതിയിരിക്കുന്നത്. ഈ ദിനം 2012 ഡിസംബര്‍ 21-നാണ്. ക്രിസ്തുവിന് മുമ്പ് 3113 എന്ന വര്‍ഷത്തില്‍ ആരംഭിച്ച മായന്‍ യുഗം 5,125 വര്‍ഷം കഴിഞ്ഞ് അവസാനിക്കും, അതായത് 2012 ഡിസംബര്‍ 21-ന്. മായന്‍ കലണ്ടറില്‍ വിശ്വസിക്കുന്ന മെക്സിക്കോ, ഗ്വാട്ടിമാല, ചിയാപാസ് തുടങ്ങിയ ഇടങ്ങളിലെ ജനങ്ങളാണ് ഭയപ്പാടില്‍ കഴിയുന്നത്. മെക്സിക്കോയിലെ ടാപാച്ചുളയില് ഒരു വര്‍ഷം മുമ്പ് തന്നെ ഒരു ‘കൌണ്ട് ഡൌണ്‍’ ഡിജിറ്റല്‍ ക്ലോക്ക് വരെ സ്ഥാപിക്കപ്പെട്ടു.
ഇതിനകം തന്നെ നിരവധി പ്രവചനങ്ങള്‍ പ്രകാരം മുന്‍പ് പല തവണ ലോകം അവസാനിക്കേണ്ടതായിരുന്നു. എങ്കിലും ഇത്തവണ എങ്കിലും ആ ഭാഗ്യം നമ്മെ തേടിയെത്തുമോ എന്നത് കണ്ടറിയാം.
92 total views, 1 views today