ലോകാവസാനം സംഭവിക്കുവാന്‍ ഇനി വെറും മൂന്ന് ദിവസം മാത്രം, എന്താ നിങ്ങള്‍ ഒരുങ്ങിയോ? ലോകത്ത് ചിലരെങ്കിലും ഈ ഭീതിയില്‍ വിശ്വസിക്കുന്നുണ്ടാവാം. ഇങ്ങനെ ഭീതി പരക്കുന്നതിനിടയില്‍ പല രാജ്യങ്ങളിലും ഈ വാര്‍ത്തയെ ഭീതിയോടെയാണ് കാണുന്നത്. അതിനു ഉത്തമോദാഹരണമാണ് റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

റഷ്യയിലെ ഒരു വിഭാഗം ജനങ്ങള്‍ ലോകാവസാനം നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ആ ദിവസത്തേക്കുള്ള തയ്യാറെടുപ്പിനായി വന്‍ തോതില്‍ ഭക്ഷണം ഒരുക്കിക്കൂട്ടി വെക്കുകയാണത്രെ ഇവര്‍ . കൂടാതെ തീപെട്ടികളും മെഴുകുതിരികളും ടോര്‍ച്ചുകളും ഇവര്‍ വന്‍ തോതില്‍ ശേഖരിച്ചു വെക്കുകയാണത്രെ ആ വലിയ ദിവസത്തെയും കാത്ത്. അതെ സമയം ചെച്നിയന്‍ പ്രസിഡന്റ് റംസാന്‍ കദീറോവ് ഈ നീക്കങ്ങളെ തമാശയോടെയാണ് കാണുന്നത്. ലോകാവസാനം നടക്കേണ്ട സമയത്ത് നടക്കുമെന്നും അത് ഡിസംബര്‍ 21-നാണ് നടക്കുക എന്നത് പമ്പര വിഡ്ഢിത്തം ആണെന്നും ഒരു മെഴുകുതിരി കത്തിച്ചു വെച്ചത് കൊണ്ട് എന്ത് കാര്യമാണ് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

അതെ സമയം തീര്‍ത്തും വിഭിന്നമായ വാര്‍ത്തകള്‍ ആണ് ചൈനയില്‍ നിന്നും വരുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഈ വാര്‍ത്തകളെ പാടെ തള്ളിക്കളയുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അവര്‍ അറസ്റ്റ്‌ ചെയ്യാനും തുടങ്ങിയിട്ടുണ്ടത്രെ. അങ്ങിനെ നൂറോളം പേര്‍ ഇതിനകം തന്നെ അഴിക്കുള്ളില്‍ ആയിട്ടുണ്ടത്രേ. ചൈനയില്‍ ചെറിയ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പായ ആള്‍മൈറ്റി ഗോഡ്‌ മെംബേഴ്സ് ആണത്രേ ഇങ്ങനെ അറസ്റ്റില്‍ ആയവര്‍

മുകളില്‍ പറഞ്ഞതിനെക്കാള്‍ രസകരമായ വാര്‍ത്തകള്‍ ആണ് ഏറ്റവും കൂടുതല്‍ ശാസ്ത്രകുതുകികള്‍ താമസിക്കുന്ന അമേരിക്കയില്‍ നിന്നും വരുന്നത്. അവിടത്തെ ഒരു ബില്‍ഡിംഗ് നിര്‍മ്മാതാവായ റോണ്‍ ഹബ്ബാര്‍ഡ് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ബങ്കറുകള്‍ നിര്‍മ്മിച്ച്‌ കൊടുക്കുകയാണത്രെ. ഇത്തരം ബങ്കറുകള്‍ കൈക്കലാക്കാന്‍ വേണ്ടി ജനങ്ങള്‍ ക്യൂ നില്‍ക്കുകയാണത്രെ. കാലിഫോര്‍ണിയയിലെ മോണ്ടെബെല്ലോയിലാണ് ലോകാവസാനത്തെ ചെറുക്കാനുള്ള ബോംബ് പ്രൂഫ് ബങ്കര്‍, റോണ്‍ ഹബ്ബാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും ആഡംബരം നിറഞ്ഞ ബങ്കറാണിത്. സോഫ, പ്ലാസ്മ ടിവി, തടികൊണ്ടുള്ള തറ എന്നിങ്ങനെ ആഡംബരത്തിന്റെ അവസാനവാക്കെന്നുവേണമെങ്കില്‍ ഈ ബങ്കറിനെ വിശേഷിപ്പിക്കാം. അടുക്കളയും കിടപ്പുമുറിയുമൊക്കെയുള ഇത് ന്യൂക്ലിയര്‍, കെമിക്കല്‍ ബോംബുകളെ പ്രതിരോധിക്കുമെന്നാണ് പറയുന്നത്. 46,000 പൗണ്ടിന് ഇതു വില്‍ക്കാനും തയാറാണ്. ഇത്തരത്തില്‍ രണ്ടു ഷെല്‍ട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഓട്ടത്തിലാണ് താനെന്നു ഹബ്ബാര്‍ഡ് പറഞ്ഞു. ഇതു രണ്ടും അമേരിക്കയില്‍തന്നെയാണ്. ബങ്കറുകളുടെ ആവശ്യക്കാരുടെ എണ്ണം അടുത്തിടെ കൂടിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ശൂന്യാകാശത്തുനിന്നുള്ള വസ്തുക്കള്‍ 21-നു ഭൂമിയില്‍ ഇടിച്ചു തരിപ്പണമാക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ താനും ബങ്കറിലേക്കു പോകുമെന്ന് ഹബ്ബാര്‍ഡ് പറഞ്ഞു. മൂന്നുദിവസം ഇതിനുള്ളില്‍ കഴിയും. എന്തുസംഭവിക്കുമെന്ന് അറിയില്ലാത്തതുകൊണ്ട് എല്ലാവരും ഷെല്‍ട്ടറിലേക്കു പോകണമെന്ന് ഇദ്ദേഹം ‘ഉപദേശി’ക്കുന്നു. അഞ്ഞൂറു ചതുരശ്ര അടിയുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള ബങ്കറിന് പത്തടി വ്യാസവും 50 അടി നീളവുമുണ്ട്. ഈ ബങ്കറിന്റെ ഇരുവശവും അകത്തുനിന്നും തുറക്കാന്‍ കഴിയും. ഓരോ മുറിയിലേക്കുമുള്ള പ്രവേശനവും പ്രത്യോകം വാതിലുപയോഗിച്ചു തടയാന്‍ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. തനിക്കുവേണ്ടിയാണ് ഇതു നിര്‍മിച്ചു തുടങ്ങിയതെങ്കിലും ആവശ്യക്കാര്‍ ഏറിവന്നതോടെയാണ് വില്‍പന ആരംഭിച്ചതെന്നു ഹബ്ബാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

You May Also Like

ആസൈ ആസൈയായ് എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറിയ പത്തനംത്തിട്ടക്കാരി

Sreejith Saju മലയാളികളാണെങ്കിലും അന്യഭാഷയില്‍ തുടക്കം കുറിച്ച അഭിനേതാക്കള്‍ അനവധിയാണ്. ആസൈ ആസൈയായ് എന്ന തമിഴ്…

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ്

Suresh Varieth ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ് “ഞാനൊരു ഫാസ്റ്റ്ബൗളറാണ്. എനിക്ക്…

അടുത്ത 5 സെക്കന്റ്‌ നേരത്തേക്ക് ലോകത്ത് നിന്നും ഓക്സിജന്‍ അപ്രത്യക്ഷമായാല്‍

അടുത്ത 5 സെക്കന്റ്‌ നേരത്തേക്ക് ലോകത്ത് നിന്നും ഓക്സിജന്‍ അപ്രത്യക്ഷമായാല്‍ എന്താണ് സംഭവിക്കുക? നമ്മള്‍ കരുതും ഒന്ന് മൂക്ക് പൊത്തിപ്പിടിക്കുന്ന അവസ്ഥയെ ഉണ്ടാകൂ എന്ന്.

നാല് ബില്യൺ കിലോമീറ്ററുകൾക്കപ്പുറം നിന്ന് വോയേജർ 1 തന്റെ ഒരു കുടുംബചിത്രം എടുത്ത് അയച്ചിരുന്നു

വോയേജർ പേടകങ്ങൾ ഒന്നിന് പിറകിൽ ഒന്നായി രണ്ടാഴ്ച ഇടവേളകളിൽ എന്തിന് അയച്ചു എന്ന് ആലോചിട്ടുണ്ടോ?