ലോജിക്കില്ലാതെ ചിരിക്കാന്‍ മര്യാദരാമന്‍ ഉത്തമം !

160

ivan-maryada-raman-wallpaper19

നിയമപരമായ മുന്നറിയിപ്പ് : അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് സമാനം എന്ന പ്രതീക്ഷയോടെ പോയിരുന്നാല്‍ മര്യാദ രാമന്‍ അത്ര വെറുപ്പിക്കില്ല.

പൂനയില്‍ അരിമില്‍ തൊഴിലാളിയാണ് രാമു. ഒരു സൈക്കിളിലാണ് ഇയാള്‍ തന്റെ വ്യാപാരം നടത്തുന്നത്. ഈ സംസാരിയ്ക്കുന്ന സൈക്കിളാണ് രാമുന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും. കച്ചവടത്തിന് സൈക്കിള്‍ മാറ്റി ഒരു ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച രാമു അതിനുള്ള കാശുണ്ടാക്കാന്‍ വേണ്ടിയാണ് നാട്ടിലേക്ക് തീവണ്ടി കയറുന്നത്. ട്രെയിനില്‍ വച്ച് കൃഷ്‌ണേന്ദുവിനെ പരിചയപ്പെടുന്നു. അവള്‍ക്കൊപ്പം അവളുടെ തറവാട്ടിലെത്തുന്ന രാമു ഞെട്ടുന്നു. അവിടെ അയാളെ കൊല്ലാന്‍ ചിലര്‍ കാത്തിരിയ്ക്കുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം.

രാമന്‍ ആയി എത്തുന്ന ദിലീപ് എത്തുമ്പോള്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്.

പൂര്‍ണ ഹാസ്യ ചിത്രം എന്നവകാശപ്പെടുമ്പോഴും പുതുമ അവകാശപ്പെടാന്‍ തക്കതായ ഒന്നും അതിലുമില്ല. കുറേ കോമാളിത്തരങ്ങള്‍. കുട്ടികളെ മാത്രം ഉദ്ദേശിച്ചൊരുങ്ങിയ ചിത്രമാണോ എന്ന ഫീല്‍ തോന്നിപ്പിയ്ക്കുന്ന തരത്തിലാണ് പല രംഗങ്ങളും. ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ ആവര്‍ത്തിപ്പിയ്ക്കുക മാത്രമാണ് നവാഗത സംവിധായകനായ സുരേഷ് ദിവാകര്‍ ചെയ്തത്.

സിനിമയില്‍ പലയിടങ്ങളിലും ബിജിഎം തരുന്ന സുഖം ഗംഭീരമാണ് . എങ്കിലും കൂവലുകള്‍ ഈ സിനിമയെ ആദ്യം തൊട്ടു അവസാനം വരെ പിന്തുടരുന്നുണ്ട്. ട്രെയിനില്‍ നിന്നും പേര് പറഞ്ഞു പരിചയപ്പെടുന്ന സീനുകള്‍ കൂവാന്‍ വേണ്ടി മാത്രം ചിത്രീകരിക്കപ്പെട്ടതായി തോന്നും. അതുപോലെ തന്നെ ചിത്രത്തിന്റെ ക്ലൈമാക്‌സും രംഗങ്ങള്‍ ചെറുതായി കല്ലുകടി ഉണ്ടാക്കിയേക്കാം .
ചുരുക്കിപ്പറഞ്ഞാല്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വെറുതെ ലോജിക് ഇല്ലാതെ കാണാന്‍ പറ്റിയ ഒരു ചിത്രം മാത്രമാണ് മര്യാദരാമന്‍.