ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് തോല്ക്കാന്‍ കാരണം പ്രേതശല്യമത്രെ..!

0
211

image-1-for-england-vs-sout

28 വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സില്‍ ടെസ്റ്റ് വിജയം കരസ്ഥമാക്കിയ ഇന്ത്യയെ സഹായിച്ചത് പ്രേതങ്ങളത്രെ..!ഇംഗ്ലണ്ട് ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ പ്രേത ബാധ ഉണ്ടായിരുന്നുവെന്നാണ് ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടല്‍ മെട്രൊ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ട് ടീമംഗള്‍ക്കായി മേരിലിബോണിലെ പ്രശസ്ത ലാങ്ങ്ഹാം ഹോട്ടലായിരുന്നു താമസത്തിനായി ഒരുക്കിയിരുന്നത്.ഫാസ്റ്റ് ബൗളറായ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന് പ്രേതശല്യമുണ്ടായത്രെ. റൂമില്‍ അദൃശ്യ ശക്തിയുടെ സ്വാധീനം അനുഭവപ്പെട്ട് എഴുന്നേറ്റ ബ്രോഡ് കണ്ടത് ബാത്രൂമിലെ പൈപ്പുകള്‍ തനിയെ തുറക്കുന്നതും ബള്‍ബുകള്‍ കത്തുകയും അണയുകയും ചെയ്യുന്നതാണ്.ഉടനെ തന്നെ പേടിച്ച് പുറത്തിറങ്ങിയ ബ്രോഡ് ഹോട്ടല്‍ അധികൃതരോട് പുതിയ റൂം ആവശ്യപ്പെടുകയായിരുന്നു.

പ്രേതാനുഭവം മൂലം ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പ്രേതശല്യം മൂലം കളിക്കാരുടെ പങ്കാളികളില്‍ പലരും ഹോട്ടലിലേക്ക് തിരിഞ്ഞുനോക്കിയതുമില്ല. ഹോട്ടലിന്റെ വെബ്‌സൈറ്റിലും പ്രേതശല്യത്തെ കുറിച്ച് ചിലസൂചനകളുണ്ട്. 333ാം നമ്പര്‍ മുറി പ്രേതത്തിന്റെ താവളമാണത്രെ. ഹോട്ടലില്‍ ആകെ ഏഴു പ്രേതങ്ങള്‍ ചുറ്റിയടിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍!