Featured
വംശിയ അധിക്ഷേപങ്ങള്‍ ഭാരതീയ സംസ്കാരത്തില്‍
വംശങ്ങള്‍ ഉത്ഭവിച്ച കാലം മുതലേ വംശിയാധിക്ഷേപങ്ങളുമുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ഈ പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് വെളുത്ത വര്‍ഗ്ഗകാര്‍ക്ക് കറുത്ത വര്ഗ്ഗകാരോടുള്ള വിദ്വാഷമാണ്. സത്യത്തില്‍ വെളുത്ത വര്‍ഗ്ഗകാര്‍ക്ക് മാത്രമുള്ള പ്രശ്നമാണോ ഈ വംശിയ അധിക്ഷേപങ്ങള്‍?ഒരിക്കലുമല്ല.. ഇതിന്റെ വേരുകള്‍ തേടി പോകുകയാണെങ്കില്‍ പേരുകേട്ടതും, ഏറ്റവും പൂരതനവുമായ നമ്മുടെ ഭാരതീയ സംസ്കാരത്തില്‍ പോലും വംശിയ വിദ്വേഷതിന്റെയും,അധിക്ഷേപങ്ങളുടെയും വ്യക്തമായ തെളിവുകള്‍ കാണുവാന്‍ സാധിക്കുന്നതാണ്…
103 total views

വംശങ്ങള്‍ ഉത്ഭവിച്ച കാലം മുതലേ വംശിയാധിക്ഷേപങ്ങളുമുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് ഈ പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് വെളുത്ത വര്‍ഗ്ഗകാര്‍ക്ക് കറുത്ത വര്ഗ്ഗകാരോടുള്ള വിദ്വാഷമാണ്. സത്യത്തില്‍ വെളുത്ത വര്‍ഗ്ഗകാര്‍ക്ക് മാത്രമുള്ള പ്രശ്നമാണോ ഈ വംശിയ അധിക്ഷേപങ്ങള്‍?ഒരിക്കലുമല്ല.. ഇതിന്റെ വേരുകള്‍ തേടി പോകുകയാണെങ്കില്‍ പേരുകേട്ടതും, ഏറ്റവും പൂരതനവുമായ നമ്മുടെ ഭാരതീയ സംസ്കാരത്തില്‍ പോലും വംശിയ വിദ്വേഷതിന്റെയും,അധിക്ഷേപങ്ങളുടെയും വ്യക്തമായ തെളിവുകള്‍ കാണുവാന്‍ സാധിക്കുന്നതാണ്…
ഇന്ന് നാം കേള്‍ക്കുന്നതും,കാണുന്നതും പഠിക്കുന്നതുമായ ഭാരതീയ സംസ്കാരത്തിന്റെ ആരംഭം സഹസ്രബ്ധങ്ങള്ക്ക് മുമ്പ് ആര്യന്മാര്(ഇന്ന് ഇറാന് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഇവരുടെ ഗോത്രം. ഇറാന് എന്ന പേരു തന്നെ ആര്യന് എന്നാ പദത്തിലെ കാലക്രമെണയുള്ള മാറ്റമാണ്) എന്ന വംശം ഭാരതത്തിലേക്ക് കുടിയെറിയതോടുകൂടിയാണ്. ഇന്നത്തെ ചരിത്രകാരന്മാര് പറയുന്ന കാലഘട്ടത്തിന്റെയും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഈ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. അതി ബുദ്ധിമാന്മാരും സുന്ദരന്മാരുമായ ഇവര്‍ കാലക്രമേണ ഇവിടെയുള്ള സ്വദേശികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ദ്രാവിഡന്മാരായിരുന്നു ഇവിടത്തെ സ്വദേശികള്‍. കൌശലശാലികളായ ആര്യന്മാര് ആദ്യകാലങ്ങളില്‍ ഇവിടെ അധിവസിച്ചിരുന്ന ദ്രാവിഡന്മാരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു. പക്ഷെ പില്കാലത്ത് ദ്രാവിഡന്മാര് തങ്ങളുടെ അടിമത്തം തിരിച്ചറിയുകയും ആര്യന്മാര്ക്കെതിരെ തിരിയാനും തുടങ്ങി.ഇവിടെയാണ് നാം ഇന്ന് കാണുന്ന ഭാരതിയ പൂരാണങ്ങളുടെ ആരംഭം.
ഭാരതിയ പൂരാണം സത്യത്തില്‍ ചരിത്രം തന്നെയാണ്. ആര്യന്മാര് അവരുടെ ഭാഗങ്ങള്‍ ന്യായികരിച്ചുകൊണ്ടും,അവരുടെ കഴിവുകളെ ദൈവീകമാക്കികൊണ്ടും എഴുതപെട്ട ചരിത്രങ്ങള്‍.തങ്ങളുടെ ഭാഷയായ സംസ്കൃതത്തില്‍ തന്നെയാണ് എല്ലാ പൂരാണങ്ങളും രചിച്ചിട്ടുള്ളത് എന്നത് ശ്രദ്ധിക്കുക. പൂരാണത്തിലെ ദേവന്മാരും, അസുരന്മാരും പ്രതിനിധികരിക്കുന്നത് ആര്യന്മാരെയും,ദ്രാവിഡന്മാരെയുമാണ്.സാധാരണ ജനങ്ങളെ മനുഷ്യാരായും ചിത്രികരിച്ചിരിക്കുന്നത് ശ്രദ്ധികേണ്ട വസ്തുതയാണ്.മേയ്യ്കരുത്തില് മാത്രം ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന ദ്രാവിഡന്മാര് അതിബുദ്ധിമാന്മാരായ ആര്യന്മാരുടെ തന്ത്രങ്ങള്‍ മനസ്സിലാക്കുന്നതില്‍ പിശക് സംഭാവിച്ചവരാണ്.അവര്‍ കയ്യുകരുത്ത് കൊണ്ട് വിജയിക്കാന്‍ ശ്രമിച്ചപ്പോള്‍ ആര്യന്മാര് സാധാരണ ജനങ്ങളെ അവരാണ് ദൈവത്തിന്റെ അനുഭാവികള്‍ എന്ന മട്ടിലുള്ള പ്രചാരണത്തിലൂടെ കയ്യിലെടുക്കുകയും അതിന്റെ ഫലമായി ദ്രാവിഡന്മാരെ ജനദ്രോഹികള്‍ ആക്കി മാറ്റനുമാണ് ശ്രമിച്ചത്.അതില്‍ അവര്‍ വിജയം നേടുകയും ഇപ്പോളും ആ വിജയം തുടരുകയും ചെയ്യുന്നു.
ഒരു വംശത്തെ ഇതിലും ക്രുരമായും,മോശമായും ചിത്രികരിച്ച മറ്റൊരു രചനകളും ലോകത്തെവിടെയും.സാധാരണകാരുടെ സൌന്ദര്യാരാധാനയെ ചൂഷണം ചെയ്തു കൊണ്ടാണ് അവര്‍ ഇത് വിജയിപ്പിച്ചത്.സുന്ദരന്മാരായ ആര്യന്മാരെ ദേവന്മാരായും,പ്രപഞ്ചത്തിന്റെ അധിപന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കുന്നത് അത് കൊണ്ട് തന്നെ.അതെ സമയം വിരൂപരായ ദ്രാവിഡന്മാരെ രാക്ഷസന്മാരായും,പിശാചിന്റെ വക്താക്കളുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.സാധാരണക്കാരായ ജനങ്ങളെ സ്വധിനിക്കാന്‍ അവര്‍ക്ക് സൌന്ദര്യം എന്നാ ഒറ്റ ആയുധം മാത്രം മതിയായിരുന്നു.
പുരാണങ്ങളില്‍ നിന്ന് ഇതിഹാസങ്ങളിലേക്ക് എത്തിയാലും വംശിയാധിക്ഷേപങ്ങള്ക്ക് ഒരു കുറവും കാണുവാന്‍ സാധിക്കുന്നതല്ല.ഇതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് രാമായണത്തില്‍ പ്രതിപാതിക്കുന്ന വാനരന്മാര് എന്ന വര്‍ഗ്ഗം.രാമായണത്തിലെ വാനരന്മാര് സത്യത്തില്‍ പ്രതിനിധികരിക്കുന്നത് ഇന്നത്തെ തമിഴ്നാട്ടുകാരെയും,പിന്നെ ഇന്തോനേഷ്യ ഭാഗങ്ങളിലെ ഏഷ്യന്വംശജരയുമാണ്(ബാലിദ്വിപ്,സുമാത്ര,മലേഷ്യ എന്നിവയൊക്കെ ഉള്‍പെടുന്ന പ്രദേശം.ബാലി സുഗ്രിവന് എന്നിവരൊക്കെ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്).അതിനര്‍ത്ഥം ആര്യന്മാര് ഇവരയോക്കെ കണ്ടിരുന്നത് കേവലം കുരങ്ങന്മാരായാണ് എന്നത് വ്യക്തം.ബ്രാഹ്മണനാല്‍ ദ്രാവിഡ സ്ത്രിയില്‍ പിറന്ന രാവണന് ആര്യ രാജകുമാരനായ രാമന്റെ പത്നിയായിരുന്ന സീതയെ അപഹരിക്കുന്നതും അതുമൂലം കൊണ്ട് ഉണ്ടാകുന്ന യുദ്ധത്തില്‍ വിജയിക്കുന്നത് കൊട്ടിഘോഷിക്കുമ്പോള്‍ തന്നെ ഇതിന്റെയൊക്കെ മൂലകാരണത്തെ തീര്‍ത്തും മോശമായ രീതിയില്‍ അവഗണിക്കുന്നതും രാമായണത്തില്‍ കാണാം.രാവണ സഹോദരിയായ ശൂര്‍പ്പണകയ്ക്ക് രാമ സഹോദരനായ ലക്ഷ്മണനാല്‍ ഉണ്ടാകുന്ന കൊടിയ അപമാനമാണ് ഇതിന്റെയൊക്കെ പിന്നില്‍.വനവാസ കാലഘട്ടങ്ങളില്‍ ഭാരതത്തിന്റെ ദക്ഷിണ ഭാഗങ്ങളിലൂടെയായിരുന്നു രാമലക്ഷ്മണന്മാരുടെയും സീതയുടെയും പ്രയാണം(ഇന്നത്തെ ദക്ഷിണ കര്‍ണാടകം,കേരളം,തമിഴ്നാട് എന്നിവ ഉള്‍പെട്ട വനാന്തരങ്ങള്‍).അങ്ങനെ ഒരിക്കല്‍ രാവണ സഹോദരി അതി സുന്ദരനായ രാമനെ അവിചാരിതമായി കാണാനിടയാകുകയും അദ്ധേഹത്തോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു.എന്നാല്‍ താന്‍ പത്നി സമേതനായാണ് വനവാസത്തിനു വന്നതെന്നും തന്റെ സഹോദരനായ ലക്ഷ്മണന് ഇപ്പോള്‍ തനിചാണെന്നും അതിനാല്‍ തന്നെ ഒരു പക്ഷെ അദ്ധേഹത്തെ സമീപിച്ചാല്‍ ഒരു പക്ഷെ വിവാഹഭ്യര്ത്തന സ്വികരിചേക്കാം എന്നാണ് രാമന് മറുപടി പറഞ്ഞത്.എന്നാല്‍ അഭ്യര്‍ഥനയുമായി ലക്ഷ്മണനു മുന്നിലെത്തിയ രാവണ സഹോദരിയോട് വളരെ മൃഗിയമായാണ് രാമ സഹോദരന് പ്രതികരിച്ചത്.ലങ്കയുടെ രാജകുമാരിയായ ആ യുവതിയുടെ മാറിടവും,മൂക്കും,ചെവിയും അറുത്തുകളഞ്ഞുകൊണ്ടായിരുന്നു അത്.തന്റെ സഹോദരിക്ക് സംഭവിച്ച കൊടിയ അപമാനത്തിന്റെ പ്രതികാരമായിട്ടായിരുനു രാവണന് രാമപത്നിയെ അപഹരിച്ചുകൊണ്ടുപോകുകയും വിവാഹ കഴിക്കുവാനായി അശോകവനിയില്‍ തടവിലാക്കുകയും ചെയ്തത് .എന്നാല്‍ ഇതില്‍ ശ്രധികേണ്ട ഒരു വസ്തുത അതി ക്രുരനായി ചിത്രികരിച്ചിരിക്കുന്ന രാവണന് തനിക്ക് സാധിക്കുമായിരുന്നിട്ടും രാമപത്നിയോടു ബലപ്രയോഗങ്ങള്‍ നടത്തിയില്ല എന്നുള്ളതാണ്.അതെ സമയം ഒരു യുവതിയോട് അങ്ങേയറ്റം മോശം പെരുമാറ്റം നടത്തിയ രാമലക്ഷ്മണന്മാരെ ന്യായികരിക്കും വിധമാണ് ഈ മഹാകാവ്യത്തിന്റെ രചന.
ഇതില്‍ നിന്നെല്ലാം നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ലോകത്തിന്റെ മറ്റേതൊരു ഭാഗതുമുള്ളതിനെകാല് ശക്തമായ രീതിയില്‍ തന്നെ നമ്മുടെ ഭാരതത്തിലും വംശിയാധിക്ഷേപങ്ങള്‍ നിലനിന്നിരുന്നു,ഇപ്പോഴും നില നില്ക്കുന്നു.പക്ഷെ നമ്മള് പലപ്പൊഴും വെള്ളക്കാര്‍ കറുത്തവര്ഗ്ഗകാരോടും, എഷ്യക്കാരോടും നടത്തുന്ന പെരുമാറ്റ വൈകൃതത്തെ മാത്രമായി കാണുന്നു.സൗന്ദര്യത്തില്‍ ഭ്രമിക്കുന്ന ജനങ്ങള്‍ ഉള്ള കാലം എന്ന് വരെ ഉണ്ടോ അന്ന് വരെ വംശിയാതിക്ഷേപങ്ങളും നിലനില്ക്കും.ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുക്ക് തന്നെ കാണാം സാധാരണകാരായ കറുത്തവര്‍ പോലും ആഗ്രഹിക്കുന്നത് വെള്ളകാരെ പോലെ ആയിതിരുവാനാണെന്ന്.നമ്മുടെ ഈ കേരളത്തില്‍ തന്നെ വെളുപ്പിനും സൗന്ദര്യത്തിനും പിന്നാലെയാണ് ഒട്ടുമിക്ക ജനങ്ങളും പോകുന്നത്.ആ വികാരത്തില്‍ കരുത്തവനില്ല,വെളുത്തവനില്ല,ജാതിയില്ല,മതമില്ല. നാം ഒരു കാര്യം മാത്രം മനസ്സിലാക്കുക, വംശിയ ചേരിതിരിവ് മനുഷ്യനിലെ മാത്രം പ്രതിഭാസമല്ല. അത് എല്ലാ ജീവജാലകങ്ങളിലുമുണ്ട്. എന്നാല്‍ സ്വന്തം കരുതും,വ്യക്തിതവും കൊണ്ട് അത്തരം ചേരിതിരിവുകളെ കടത്തിവെട്ടുവാന്‍ സാധിക്കുന്നതാണ്. മാര്ട്ടിന് ലൂതര്‍ കിംഗ്, മഹാത്മ ഗാന്ധി, മുഹമദ് അലി എന്നിവരുടെയൊക്കെ ജീവിതം ഇതിനുദാഹരനമാണ്.ഇവരെയൊക്കെ വെളുത്തവനെന്നോ,കരുത്തവനെന്നോ ഉള്ള ചേരിതിരിവില്ലാതെ ആളുകള്‍ മനസ്സില്കൊണ്ട് നടക്കുന്നു.ഈ കഴിഞ്ഞ ഒളിമ്പിക്സില്‍ കറുത്തവര്ഗ്ഗകാരനായ ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണം നേടുമ്പോള്‍ ലോകത്തിലെ എല്ലാ വിഭാഗം ജനങ്ങളിയും ആരാധകരുണ്ടായുരുന്നു ആ ആഹ്ലാദങ്ങള്‍ക്ക് പിന്നില്‍ എന്ന് കൂടി ഓര്‍മിക്കുക.
104 total views, 1 views today