വട്ട് ഒരു രോഗമല്ല !

1098

5

വട്ട് ഒരു രോഗമല്ല ! മറിച്ച് ഒരു രോഗലക്ഷണമാണ് !!

പുതുമകള്‍ പലതും നമ്മള്‍’ വട്ട് ‘എന്ന ഓമന പേര് കൊടുത്ത് തള്ളും ! ബട്ട് അക്ചലി നോ വട്ടന്‍സ് ക്‌ണോവ്‌സ് വാട്ട് ഈസ് വട്ട് !

പുതിയ രീതിയില്‍ വേഷമിട്ടാല്‍ , പുതിയ കവിത പാടിയാല്‍ , പുതിയ ജീവിത രീതികള്‍ സ്വീകരിച്ചാല്‍ എന്തിന് പുതിയ രീതിയില്‍ കോണകം കെട്ടിയാല്‍ പോലും മലയാളികള്‍ അതിനെ വട്ട് എന്ന പേരില്‍ വിളിക്കും പിന്നെ അതിന്റെ പിന്‍ഗാമികളായി മാറും !

വട്ടുകളെ സ്വീകരിക്കാന്‍ നമ്മള്‍ ഒട്ടും മടിക്കാറില്ല എന്ന് ഒട്ടും ശങ്കയില്ലാതെ ഒച്ച പൊട്ടും ശബ്ദത്തില്‍ എട്ടു ദിക്കും പൊട്ടും വിധത്തില്‍ ഉറച്ചു പാടിയാല്‍ ഞാന്‍ വട്ടനായോട .. നീ കേട്ട പൊട്ടനായോട എന്ന് മഹാകവി കാപ്പിലാന്‍ പണ്ട് എഴുതിയത് ഈ സമയം ഞാന്‍ ഓര്‍ക്കുകയാണ് !

സ്ഥലം പണ്ട് കേരളത്തില്‍ കാപ്പില്‍ എന്നൊരു സ്ഥലം !

ബോംബയില്‍ പഠിക്കാന്‍ പോയ ഒരു സുന്ദരി യുവതി ചുരിദാറും ഇട്ടു കൊണ്ട്

റോഡില്‍ ഇറങ്ങിയ സമയം !!

ഹാഫ് സാരിയും വേണ്ടി വന്നാല്‍ സാരിയും അല്ലെങ്കില്‍ പാവാടയും ബ്ലവുസും ഇട്ടു കൊണ്ട് പെണ്ണുങ്ങള്‍ പുറത്തു പോകുന്ന കാലം !!!

അയലത്ത്കാരികള്‍ ചോദിച്ചു .. നിനക്ക് വട്ടാണോ ഇങ്ങനെ മുലയും കാണിച്ചു നടക്കാന്‍ ?എന്ന് ചോദിച്ചു പോലും !

ചുരിദാറില്‍ ഒതുങ്ങാത്ത മുലകള്‍ പുറത്ത് കാണിച്ച് കൊണ്ട് കേവലം ഒരു ബ്ലൌസില്‍ പെണ്ണുങ്ങളുടെ മുലകള്‍ ഒളിപ്പിച്ചു കൊണ്ട് പോകുന്ന സമയമാണ് അതെന്ന് ഓര്‍ക്കണം .

ബ്ലൗസ് പോലും ഇല്ലാതെ , മേല്‍ വസ്ത്രങ്ങള്‍ ഇല്ലാതെ പെണ്ണുങ്ങള്‍ നടന്ന വഴിയില്‍ കൂടി തന്നെയാണ് അവളും നടന്നത് !

എന്നിട്ടും അയലത്ത്കാരികള്‍ ചോദിച്ചു .. നിനക്ക് വട്ടായോ എന്ന് !

ദുബായില്‍ പതിനഞ്ചു വര്‍ഷം ജീവിച്ച ഞാന്‍ ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ അറബികള്‍ ധരിക്കാറുള്ള കന്തൂറയും ( നീളന്‍ വസ്ത്രം ) ഇട്ടുകൊണ്ട് റോഡില്‍ ഇറങ്ങിയപ്പോഴും അവിടുത്തുകാര്‍ ചോദിച്ചു .. നിനക്ക് വട്ടായോ എന്ന് ?

അമേരിക്കയില്‍ നിന്നും ലണ്ടനില്‍ നിന്നും പിള്ളേര്‍ നാട്ടില്‍ വരുമ്പോള്‍ ഷോര്‍ത്സും ടി ഷര്‍ട്ടും ധരിച്ചാല്‍ പോലും നാട്ടിലുള്ളവര്‍ പറയും അവന് അല്ലെങ്കില്‍ അവള്‍ക്ക് വട്ടാണ് എന്ന് !

ഓരോ നാട്ടിലും അവരവരുടെ സംസ്‌കാര രീതികള്‍ , കാലാവസ്ഥ , എന്നിവ അനുസരിച്ചാണ് വേഷങ്ങള്‍ ധരിക്കാന്‍ ആളുകള്‍ ശ്രമിക്കാറുള്ളത് . പൊടിയും കാറ്റും ധാരാളം വീശുന്ന അറേബ്യന്‍ മരുഭൂമിയില്‍ പണ്ടെങ്ങോ നബി തിരുമേനി പറഞ്ഞു എന്ന കാരണത്താല്‍ പര്‍ദ്ദയില്‍ പൊതിയുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും !! ആളുകള്‍ ഒക്കെ ഇത്ര ചീപ്പാണോ എന്ന വിചാരത്താല്‍ !!

ഗള്‍ഫില്‍ ആയിരുന്ന സമയത്ത് ഞാന്‍ കന്തൂറ ഇട്ട് കൊണ്ട് റോഡില്‍ കൂടി നടന്നു ! ഇപ്പോഴും എപ്പോഴും അമേരിക്കയില്‍ നിന്നും പോകുമ്പോള്‍ ഞാന്‍ ഒരു ടീ ഷര്‍ട്ടും നിക്കറും ഇട്ടുകൊണ്ടാണ് ഈ കണ്ട പത്തൊമ്പത് ഇരുപത് മണിക്കൂര്‍ നേരം അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് പറക്കുന്നത് ! ലോകര്‍ക്ക് ഒന്നും തോന്നുന്നില്ല എങ്കിലും നാട്ടില്‍ എത്തുമ്പോള്‍ എന്നെ നിക്കറിലും ബനിയനിലും കാണുന്നത് ഇപ്പോഴും നാട്ടുകാര്‍ക്ക് ഒരു ജാള്യതയായി തോന്നാറുണ്ട് !എന്റെ മകന്‍ എന്നെക്കാള്‍ ഉയരത്തില്‍ (ഞാന്‍ 5 ‘3 ‘ അവന്‍ 5 ‘4 ‘) നില്‍ക്കുമ്പോഴാണ് എന്റെ ഈ നിക്കറില്‍ ഉള്ള യാത്ര എന്നോര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കും തോന്നും എനിക്ക് വട്ടായോ എന്ന് !

സങ്കടവും ഒരു വട്ടിന്റെ രൂപമാണ് പലപ്പോഴും അണിയാറുള്ളത് ! ചില മരണ വീടുകളില്‍ പോയാല്‍ കാണാം .. അലമുറയിട്ട് കരയുന്ന സ്ത്രീകളെ !! കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇത് സങ്കടമായി തീരും ! എല്ലാ മനുഷ്യരും മരിക്കും എന്ന വിചാരം മനസ്സില്‍ ഉണ്ടെങ്കില്‍ ഇത്രയധികം കരയേണ്ട കാര്യമില്ല !! ഇത് വട്ടിന്റെ മറ്റൊരു രൂപമായിട്ടാണ് പുറത്തുള്ളവര്‍

മനസിലാക്കുന്നത് !ജീവിച്ചിരിക്കുന്ന കാലത്തോളം നല്ലൊരു വര്‍ത്തമാനം പോലും പരയാത്തവരാണ് ഇങ്ങനെ കരയുന്നത് എന്നോര്‍ക്കുമ്പോള്‍ വട്ടിന്റെ

മൂര്‍ധന്യാവസ്ഥയില്‍ നമ്മള്‍ എത്തും .. അല്ലെങ്കില്‍ അവര്‍ കൊണ്ടുവന്ന് എത്തിക്കും !

മൂര്‍ധന്യാവസ്തയെ പറ്റി ഓര്‍ത്തപ്പോഴാണ് ചില പ്രാര്‍ത്ഥനാ ഗ്രൂപ്പുകളെ ഓര്‍ത്ത് പോയത് !ചില പ്രാര്‍ത്ഥനായോഗത്തിലൊക്കെ പോയാല്‍ , ഇവര്‍ക്ക് വട്ടാണോ എന്ന് തോന്നിപ്പോകും ! കര്‍ത്താവിന്റെ സന്നിധിയില്‍ ഉടനെ തന്നെ അവരെ വിളിച്ചേക്കുമോ എന്ന സംശയവും നമ്മില്‍ വരും !ഇത്രത്തോളം നടത്തിയ യഹോവയെ പറ്റി വാചാലമായി സംസാരിക്കുവാന്‍ മടിക്കാത്ത സഹോദരന്‍ പുറത്തിറങ്ങിയാല്‍ കീരിയും പാമ്പും പോലെ സ്വന്തം സഹോദരന് പണി കൊടുക്കുവാന്‍ പരിശ്രമിക്കുന്ന കാഴ്ച കാണുമ്പോള്‍ യഹോവ പോലും വിചാരിക്കും ഇവന് വട്ടാണോ എന്ന് !

നമ്മള്‍ പറഞ്ഞു വന്നത് വട്ടിനെ കുറിച്ചാണ് !വട്ട് ഒരു രോഗമല്ല ! സമൂഹത്തില്‍ ആകമാനം ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് !! നമ്മുടെ കാഴ്ചപ്പാടുകള്‍ , ചിന്താഗതികള്‍ ഇവയൊക്കെയും മാറ്റപ്പെടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു !

മഹാകവി കാപ്പിലാന്‍ അവസാനമായി പാടിയ ശൂന്യം എന്ന കവിത ഞാനീ സമയം ഓര്‍ത്ത് പോകുകയാണ് ..!അതില്‍ കുറെ കുത്തും കോമകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ ! കവിത വായിച്ച ചിലര്‍ പറഞ്ഞു കാപ്പിലാന് വട്ടായി എന്ന് ! ചിലര്‍ ആ കവിതയെ മനോഹരമായി പൂരിപ്പിച്ചു ! മറ്റു ചിലരാകട്ടെ അതിനെ വികൃതമായി ചിത്രികരിച്ചു !എങ്കിലും ശൂന്യം എന്ന സ്വന്തം കവിത ശൂന്യമായി തന്നെ അവിടെ കിടക്കുകയാണ് !നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ

അതിനെ പൂരിപ്പിക്കാം !!

എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ .. ആശംസകള്‍ !!