വണ്ടി ഓടിക്കുന്നവരെ മര്യാദ പഠിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പെനാലിറ്റി കിക്ക് !

  155

  new

  ഇനി ഒന്നും പഴയത് പോലെയല്ല, ഈ ഓണം കൂടി കഴിയുന്നതോടെ നമ്മള്‍ മര്യാദ പഠിക്കും, അല്ലെങ്കില്‍ സര്‍ക്കാര്‍ നമ്മളെ അത് പടിപിക്കും, പെറ്റി അടപ്പിച്ചിട്ടും ശാസിച്ചിട്ടും ഒന്നും നമ്മള്‍ നേരെയവുന്നില്ല എന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ പുതിയ ഭരണപരിഷ്കാരങ്ങളുമായി രംഗത്ത്…

  കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ റോഡ് ഗതാഗത സുരക്ഷാ ബില്‍ അനുസരിച്ച് ഇനി നമ്മുടെ റോഡിലെ കളികള്‍ തീരുമാനിക്കുന്നത് പെനാലിറ്റി പോയിന്റ്‌ ആണ്. എന്താണ് സംഗതി എന്ന് മനസിലായില്ല അല്ലെ?

  ട്രാഫിക് നിയമം തെറ്റിച്ചാല്‍, തെറ്റിന്റെ ഗൗരവത്തിന് അനുസരിച്ച് പെനല്‍റ്റി പോയിന്റുകള്‍ നല്‍കുന്ന സമ്പ്രദായമാണിത്. ഇത്തരത്തില്‍ 12 പോയിന്റുകള്‍ ആയാല്‍ 1 വര്‍ഷത്തേക്ക് പിന്നെ ഡ്രൈവിങ് ലൈസന്‍സുണ്ടാകില്ല. തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് വര്‍ഷത്തേക്കാണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക

  അശ്രദ്ധമായി വാഹനമോടിച്ചാല്‍ 1 പോയിന്റാണ് കിട്ടുക. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ മൂന്ന് പോയിന്റാണ്. മദ്യപിച്ച് വാഹനം ഓടിച്ചാലും കിട്ടും 3 പോയിന്റ്. സുരക്ഷിതമല്ലാത്തതും രജിസ്‌ട്രേഷനില്ലാത്തതുമായ വാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്ന് പോയിന്റുകള്‍ തന്നെ.

  ഒരു തവണ കിട്ടുന്ന പോയിന്റിന് മൂന്ന് വര്‍ഷത്തേക്കാണ് പ്രാബല്യം. മൂന്ന് വര്‍ഷത്തിനകം 12 പോയിന്റുകള്‍ ആയാല്‍ 1 വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

  ഓരോ കുറ്റത്തിനും ഇപ്പോള്‍ ഉള്ള പിഴയ്ക്കും ശിക്ഷയ്ക്കും പുറമേയാണ് ഈ പിഴ പോയിന്റുകള്‍.