ജപ്പാനിലും ചൈനയിലുമൊക്കെ ഒരു ചൊല്ലുണ്ട്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്ന്. സംഗതി സത്യമായാലും അല്ലെങ്കിലും ജപ്പാന്‍കാര്‍ പച്ചവെള്ളം പോലെ ഗ്രീന്‍ ടീ കുടിക്കുന്നു. കേരളത്തിലും ഇത് ട്രെന്‍ഡാവുകയാണ്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ചെത്തിയ ഉത്പന്നങ്ങളിലൊന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ പലര്‍ക്കും ഗ്രീന്‍ ടീ കുടിച്ചാല്‍ ആരോഗ്യത്തിന് നന്നല്ലാതെ അത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നൊന്നും അറിയില്ല. എന്താണ് ഗ്രീന്‍ ടീ? അത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്? നമുക്ക് നോക്കാം.

എന്താണ് ഗ്രീന്‍ ടീ

ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ്. അത് കാരണം ഓക്സിടെശന്‍ സംഭവിക്കില്ല എന്നതാണ് ഗ്രീന്‍ ടീ കൊണ്ടുള്ള ഗുണം.

ഇനി നമുക്ക് ഗ്രീന്‍ ടീ ഒരു ശീലമാക്കിയാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

വണ്ണം കുറയ്ക്കാന്‍ ഗ്രീന്‍ ടീ

നമ്മളില്‍ പലരും അസാമാന്യ വണ്ണം കാരണം ഒന്ന്‍ എണീറ്റ്‌ നടക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍ ആണ്. ആധുനിക കാലത്തെ ഭക്ഷണ ക്രമങ്ങള്‍ ആണ് അതിനു കാരണം. എന്നാല്‍ ഇത്തരം അമിത വണ്ണത്തില്‍ നിന്നും ഒരു മോചനം നിങ്ങള്ക്ക് വേണ്ടേ? അതിനു ഭക്ഷണം കഴിക്കുന്നത്‌ കുറച്ചിട്ടു കാര്യമുണ്ടോ? പലര്‍ക്കും അത് കൊണ്ടൊരു ഗുണവും കിട്ടാറില്ല. എന്നാല്‍ ഗ്രീന്‍ ടീ ഒരു ശീലമാക്കുന്നവര്‍ക്ക് അത് കൊണ്ട് വണ്ണം കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്കൊപ്പം ഓരോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഗ്രീന്‍ടീയുടെ പില്‍സുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഉപയോഗിക്കാതെ ഗ്രീന്‍ ടീ തന്നെ കുടിച്ചാലേ ഗുണം ലഭിക്കൂ. ഗ്രീന്‍ ടീയുടെ കൂടെ വെജിറ്റബിള്‍ സാലഡ്, ഗോതമ്പ് ബ്രഡ് എന്നിവ കഴിയ്ക്കാം. കാപ്പി, മദ്യം, കോള തുടങ്ങിയവയ്ക്കു പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീരഭാരം കുറയും.

കാന്‍സര്‍ തടയാന്‍ ഗ്രീന്‍ ടീ

ക്യാന്‍സര്‍ തടയുവാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതിന്റെ ഔഷധഗുണം ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയുന്നു.

പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ് ആയ ടയിറ്റ് ഷാനാഫെല്റ്റ് പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ് 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.

ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ ‘കമേലിയ സൈനെന്‍സിസ്’ എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു.

പ്രമേഹം തടയാന്‍ ഗ്രീന്‍ ടീ

ഇന്‍സുലിന്‍ തോത് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കാനും ഗ്രീന്‍ ടീക്ക് കഴിയും.

കൊഴുപ്പകറ്റും ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും സഹായിക്കും. ഇതിന് ഇത് ചായയായല്ല കുടിക്കേണ്ടത് എന്നു മാത്രം. ഗ്രീന്‍ടീ ഇലയോ പൊടിയോ രാത്രി മുഴുവന്‍ ഒരു ഗ്‌ളാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതില്‍ രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് ചേര്‍ക്കുകയും ചെയ്യുക. രാവിലെ വെറുംവയറില്‍ ഇത് കുടിയ്ക്കുന്നത് കൊഴുപ്പ് കുറയാന്‍ സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്‍ സി ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഈ പാനീയം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുകയും ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുകയും ചെയ്യും. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീ നല്ലതാണ്.

ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് അഞ്ചു മുതല്‍ ആറൂ പോയിന്റുകള്‍ വരെ കുറക്കാന്‍ കഴിയുമെന്നു മാത്രമല്ല മോശം എല്‍ ഡി എല്‍ പരിധിയും കുറയും.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ശരീരത്തിന്റെ രോഗപ്രതിരോധം വര്‍ധിപ്പിക്കും.

ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്ത് ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. മുഖക്കുരു അകറ്റുവാനും ചര്‍മം അയഞ്ഞ് തൂങ്ങി പ്രായാധിക്യം തോന്നാതിരിക്കാനും ഗ്രീന്‍ ടീ നല്ലതു തന്നെ.

മുടികൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ

ആയുര്‍വേദ പ്രകാരം ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ വളരെ നല്ലതാണ്. ഇതിലെ കാറ്റെജിന്‍സ് ശരീരത്തിലെ 5 ആല്‍ഫ റിഡക്ടേസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ഈ എന്‍സൈമാണ് മുടികൊഴിച്ചില്‍ വരുത്തുന്നത്. ആല്‍ഫ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണുമായി പ്രവര്‍ത്തിച്ച് മുടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും.

ആര്‍ത്തവ വിരാമമായ സ്ത്രീകളുടെ എല്ലിന്റെ ബലം കൂട്ടാന്‍ ഗ്രീന്‍ ടീ

ഗ്രീന്‍ ടീ നന്നായി കഴിക്കുന്നവര്‍ക്ക് കാര്‍ഡിയോവാസ്‌കുകര്‍ രോഗങ്ങളും, ഓസ്റ്റിയോപോറോസിസ് പോലുള്ള അവസ്ഥയും ഒഴിവാക്കാന്‍ കഴിയുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗ്രീന്‍ ടീയോടൊപ്പം തായ്ചി പരിശീലിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കാനും, ആര്‍ത്തവ വിരാമമായ സ്ത്രീകള്‍ക്കുണ്ടാകുന്ന എരിച്ചില്‍ ഒഴിവാക്കാനും സഹായകമാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

നാല് മുതല്‍ ആറ് കപ്പ് വരെ ഗ്രീന്‍ ടീ ദിവസേന കഴിച്ചതോടൊപ്പം തായ്ചി പരിശീലിച്ചവരുടെ എല്ലിന്റെ ആരോഗ്യം മൂന്ന് മാസം കൊണ്ട് മികച്ച പുരോഗതി കൈവരിച്ചതായി പഠനം കണ്ടെത്തി.

ആറ് മാസം തുടര്‍ച്ചയായി ഈ പ്രക്രിയ തുടര്‍ന്നവരുടെ മസില്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതായി പഠനം പറയുന്നു. ആര്‍ത്തവ വിരാമത്തിന് ശേഷം എല്ലിന്റെ ശക്തി കുറയുന്നത് പൊതുവെ സംഭവിക്കുന്നതാണ്. ഇതിന് ഗ്രീന്‍ ടീ കഴിക്കുന്നത് ഒരു മികച്ച പ്രതിരോധമാണെന്നാണ് പഠനം തെളിയിക്കുന്നത്.

അല്‍ഷിമേഴ്സ് കുറയ്ക്കാനും ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്ന് അള്‍ഷിമേഴ്‌സും മറ്റ് ഡിമെന്‍ഷ്യ വിഭാഗത്തിലുള്ള മറവിരോഗങ്ങളും ചെറുക്കാന്‍ സഹായിക്കുമത്രെ.

ഇനി ഇതൊക്കെ ആണെങ്കിലും ഗ്രീന്‍ ടീയും ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതെന്തൊക്കെ എന്ന് നോക്കാം.

ഇനി മുതല്‍ സ്‌ട്രോംങ്ങ് കട്ടന്‍ച്ചായ മാറ്റി ഗ്രീന്‍ ടീ ഉപയോഗിക്കാന്‍ തീരുമാനിച്ചവര്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീ അധികം തിളപ്പിക്കാന്‍ പാടില്ല. തിളച്ച വെള്ളത്തിലേക്ക് ഗ്രീന്‍ ടീ ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വയ്ക്കണം. പഞ്ചസാര വേണമെങ്കില്‍ മാത്രം അല്‍പം ഇടുക. ഗ്രീന്‍ ടീയില്‍ പാലൊഴിച്ചാല്‍ ഇതിന്റെ ഔഷധഗുണം വേണ്ട രീതിയില്‍ ലഭ്യമാകില്ല. പാലൊഴിക്കാതെ വേണം ഗ്രീന്‍ ടീ കുടിക്കാന്‍ . ചൂടോടെ കുടിക്കുമ്പോള്‍ ഇളം പച്ചകളര്‍ മാത്രമേ കാണൂ, കുറെ മണിക്കൂര്‍ ഇരുന്ന് കഴിയുമ്പോഴും സാധാരണ കട്ടന്‍ച്ചായയുടെ നിറത്തിലേക്കെത്തും. ഫ്ലാസ്‌ക്കില്‍ ഒഴിച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഗ്രീന്‍ ടീ ഉണ്ടാക്കിയ ഉടനെ കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഒരു മണിക്കൂറിലേറെ സമയം ഇത് വച്ചിരിക്കരുത്. ചൂടോടെയോ തണുപ്പോടെയോ കുടിയ്ക്കാം. കൂടുതല്‍ സമയം വച്ചിരുന്നാല്‍ ഇതിലെ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും നഷ്ടപ്പെടും. കൂടുതല്‍ ചൂടോടെ ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലതല്ല. ഇത് തൊണ്ടയില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കും.

രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഭക്ഷണം കഴിയ്ക്കുന്നതിന് അര, ഒരു മണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. വിശപ്പു കുറയ്ക്കാനും അതുവഴി അമിതഭക്ഷണം ഒഴിവാക്കാനും ഈ ശീലം സഹായിക്കും. വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം ഒരു കപ്പ് ഗ്രീന്‍ ടീയും അധികം കൊഴുപ്പില്ലാത്ത ബിസ്‌കറ്റുകളും കഴിയ്ക്കാം. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീയും മരുന്നുകളും ഒരുമിച്ചു കഴിയ്ക്കരുത്. ഇത് പാര്‍ശ്വഫലങ്ങളുണ്ടാക്കും. അധികം കടുപ്പം കൂടിയ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇതില്‍ കൂടുതല്‍ കഫീനും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ദഹനത്തക്കേട്, ഉറക്കക്കുറവ്, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും. കഫീന്‍ അടങ്ങിയിട്ടുള്ളതു കൊണ്ടു തന്നെ ഗ്രീന്‍ ടീ ദിവസം രണ്ടു മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കരുത്.

You May Also Like

ബിയർ കുടിച്ചാൽ വൃക്കയിലെ കല്ലുകൾ അലിയിക്കുമെന്ന് പലരും വിശ്വസിക്കുന്നു, പഠനങ്ങൾ പ്രകാരം ഇതാ സത്യം !

ബിയർ കുടിച്ചാൽ വൃക്കയിലെ കല്ലുകൾ അലിയിക്കുമെന്ന് മൂന്നിലൊന്ന് ഇന്ത്യക്കാരും വിശ്വസിക്കുന്നതായി ഒരു സർവേ വെളിപ്പെടുത്തി. ഇതിൽ…

ബലാല്‍സംഗക്കാരന്റെ മന:ശാസ്ത്രം

ബലാല്‍സംഗത്തിന്റെ താത്വികമായ ഒരു അവലോകനമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ ഉദ്ദേശിക്കുന്നത്. ബലാത്സംഗവീരന്മാരും അല്പ്പവസ്ത്രധാരിണികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്കളിലൂടെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സംഭവങ്ങള്‍ വീക്ഷിച്ചാല്‍ ‘ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍’ ഒന്ന് റേപ്പ് ചെയ്തുകളയാം എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. ഇനി അത് നടന്നില്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു റേപ്പ് അവലോകന സ്റ്റാറ്റസ് അപ്‌ഡേറ്റ് എങ്കിലും നിര്‍ബന്ധമാണ്. ഫേസ്ബുക്ക് പൊട്ടക്കുളങ്ങളിലെ ഫണീന്ദ്രന്‍മാരായ പുളവന്മാര്‍ക്കിടയില്‍ ഒരു ഉറുമ്പിനെപ്പോലും റേപ്പ് ചെയ്യുന്ന കാര്യം മനസ്സില്‍ പോലും ചിന്തിക്കാത്തവന്‍ മുതല്‍, അല്പവസ്ത്രധാരിണിയായ പെണ്ണിനെ എവിടെക്കണ്ടാലും റേപ്പ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവന്‍വരെ ആന്റിറേപ്പ് പ്രൊറേപ്പ് ആക്റ്റിവിസ്റ്റ് മോഡില്‍ വിലസുകയും സ്വന്തം പ്രൊഫൈലിനു റേപ്പ് അപ്‌ഡേറ്റ് വഴി പരമാവധി മൈലേജ് കൂട്ടുകയും ചെയ്യുമ്പോള്‍ ‘നാടോടുമ്പോള്‍ നടുവേ ഓടണം’ എന്നും ‘ചേരയെ തിന്നുന്ന നാട്ടിലെത്തുമ്പോള്‍ അതിന്റെ നടുമുറി തിന്നണം’ എന്നുമുള്ള പ്രമാണങ്ങള്‍ അനുസരിച്ചു ബലാത്സംഗത്തിന്റെ മനശാസ്ത്രം താത്വികമായിത്തന്നെ തന്നെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

മെലിഞ്ഞവരും തടിച്ചവരും; മാറാത്ത സൗന്ദര്യ ബോധവും!!

രാവിലേ തൊട്ടു തിന്നുനത് ഒന്നും ശരിരത്തില്‍ പിടിക്കലെ എന്ന പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിക്കുന്നവര്‍…., ഓരോദിവസവും ശരിര ഭാഗത്തിന്റെ വലിപ്പം കുടുന്നത് കണ്ട പേടിച് ജീവിക്കുന്നവര്‍, ഫിട്നെസ്സ് ശാലകളിലെ യന്ത്രങ്ങളില്‍ ജീവിതം ഉഴിഞ്ഞുവയ്കുന്നവര്‍… …..

നോമ്പ് ആചാരമല്ല ആരാധനയാണ്

വിശുദ്ധ റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണെന്നും പാപമോചനത്തിന്റെ മാസമാണെന്നും, മനുഷ്യന്റെ ശരീരവും ആത്മാവും ഒരു പോലെ സംസ്ക്കരിക്കപ്പെടുന്ന മഹനീയ മാസമാണെന്നും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസം ഇങ്ങിനെ ഒട്ടേറെ അര്‍ത്ഥവത്തായ വിശേഷണങ്ങള്‍ റമദാനെ കുറിച്ച് നാം മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഭക്ഷണ സമയത്തിലും വിഭവങ്ങള്‍ ഒരുക്കുന്നതിലും അല്പം വ്യത്യാസപ്പെടുത്തി നിര്‍ബ്ബന്ധമായ അനുഷ്ടാനങ്ങളും പ്രാര്‍ഥനകളും പോലും നിര്‍വ്വഹിക്കാതെ നോബെടുക്കുന്ന വലിയൊരു വിഭാഗവും നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്. അവര്‍ക്ക് റമദാന്‍ നോമ്പ് കേവലം ഒരു ആചാരം മാത്രമാണ്.