new

എല്ലാം വാരി വലിച്ചു തിന്നുകയും അലസമായ ജീവിത രീതികള്‍ അവലംബിക്കുകയും ചെയ്ത ശേഷം പിന്നീട് വണ്ണം കുറയ്ക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്നവരാണ് നമ്മള്‍ മലയാളികള്‍. ആരെങ്കിലും “തടി അല്‍പ്പം കൂടിയിട്ടുണ്ട്” എന്ന് ഒരു കമന്റ് പറഞ്ഞാല്‍ പിന്നെ  തടി എങ്ങനെ കുറക്കാമെന്ന് ഊണും ഉറക്കവും കളഞ്ഞ് ചിന്തിച്ചിരിക്കലാണ് നമ്മുടെ ഒരു സൈക്കോളജി.

പക്ഷെ ഇങ്ങനെ തടി കുറയ്ക്കാന്‍ ഓടുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഉണ്ട്..അവയെ ഇവിടെ പരിചയപ്പെടാം…

1. തടി കുറക്കാന്‍ ശ്രമിക്കുന്നതിന് വരുത്തുന്ന പിഴവുകളില്‍ ഏറെ ഗുരുതരമായ ഒന്നാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്.

ഒരു ദിവസത്തെ നിര്‍ണയിക്കുന്ന പ്രധാന അഹാരമാണു പ്രഭാത ഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷം പ്രാതലിലാണിരിക്കുന്നത് എന്നാണ് പറയാറ്, അല്ല അത് തന്നെയാണ് സത്യം. അമിതവണ്ണം കുറയ്ക്കാന്‍ ചിലര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇതു തീര്‍ത്തും തെറ്റാണ്. പ്രാതല്‍ കഴിക്കുന്നത് അമിത കലോറി ഇല്ലാതാക്കുന്നതിനും, ഇടയ്ക്കിടക്കുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും. പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയാല്‍ തടികുറയുമെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഇത് മറ്റ് രേഗങ്ങള്‍ ക്ഷണിച്ച് വരുത്തുകയേ ഉള്ളൂ.

2. ആഹാരം കുറച്ചാല്‍ അമിതവണ്ണം കുറയു

കുറയും പക്ഷെ വിട്ടുമാറാതെ അസുഖങ്ങള്‍ കൂടുകയും ചെയ്യും. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആഹാരം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.അതായത് ശരീരത്തിന് ഗുണകരമായിട്ടുള്ള ആഹാരം. അതും മൂന്ന് നേരം.

3. ഹോട്ടല്‍ ഭക്ഷണം

മികവാറും ഹോട്ടല്‍ ഭക്ഷണം എന്നത്  അമിതവണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തെ ഇല്ലാതാക്കും. പുറത്തുനിന്നും കഴിക്കുന്ന ആഹാരങ്ങളില്‍ പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലായിരിക്കും.

4. ഉറക്ക കുറവ്

ഉറക്കുറവ് അമിതവണ്ണത്തിന് കാരണമാകുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഉറങ്ങുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാകും. അതുകൊണ്ട് തന്നെ ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങണം.

5. ഗുളികയും മരുന്നും

മിക്കവരും പരീക്ഷിച്ച് വരുന്ന പ്രക്രിയയാണ് അമിതവണ്ണം കുറക്കാന്‍ പലതരം ഗുളികകളെ ആശ്രയിക്കുക എന്നത്. ഇത്തരം ഗുളികകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.

6. പട്ടിണി

ഒരു ദിവസം പട്ടിണി കിടന്നാല്‍ തടി കുറയില്ല. ആഹാരക്രമീകരണം മാറിയാല്‍ തടി കുറയുമെന്ന ചിന്തയും തെറ്റാണ്. ആഹാരക്രമീകരണം നടത്തുന്നതോടൊപ്പം തന്നെ വ്യായാമവും ചെയ്യാന്‍ ശ്രദ്ധിക്കുക.

 

You May Also Like

ഹിപ്‌നോട്ടിസം – മോഹന്‍ പൂവത്തിങ്കല്‍

ട്രൈക്ലോര്‍ എത്തലില്‍ എന്നിവ. 10 ഗ്രെയിന്‍ 10 cc വെള്ളത്തില്‍ ചേര്‍ത്ത് പതുക്കെ പതുക്കെ ഡ്രിപ്പ് കൊടുക്കുന്നതുപോലെ കുത്തിവെയ്ക്കണം. അളവുകള്‍ ഒരു ഡോക്റ്ററാണ് നിശ്ചയിക്കുക. ഇവ സൈക്കാട്രിസ്റ്റുകള്‍ക്കു മാത്രമേ ചെയ്യുവാന്‍ പാടുള്ളു. മറ്റുളളവര്‍ ഇത് പ്രയോഗിച്ചാല്‍ നിയമ വിരുദ്ധവും അപകടകരവും ശിക്ഷാര്‍വുമാണ്.

നെഞ്ചിടിപ്പ് അറിയാൻ ഡോക്ടർക്ക് മുന്നിൽ സ്ത്രീകൾ തുണിപൊക്കി കാണിക്കുമ്പോഴുള്ള ലജ്ജയാണ് ആ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്

ഡോക്ടര്‍മാരുടെ അടയാളമായ സ്റ്റെതസ്കോപ്പ്‌ കണ്ടു പിടിക്കപ്പെട്ടത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി ????ഫ്രഞ്ച് ഡോക്ടറായ…

എന്തുകൊണ്ട് നിങ്ങള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കണം?

മൂന്നു വയസ്സ് പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുടെ തലച്ചോറുകള്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ആണ് മാതൃ സ്‌നേഹത്തിന്റെ മഹത്വത്തെപ്പറ്റി ശാസ്ത്രലോകം ശരിക്കും മനസ്സിലാക്കിയത്. താഴെക്കാണുന്ന രണ്ടു ചിത്രങ്ങളില്‍ വലതു വശത്ത് കാണുന്നത് മൂന്നു വയസ്സുള്ള മാതാവിന്റെ സ്‌നേഹം ലഭിച്ച കുട്ടിയുടെ തലച്ചോറിന്റെ സ്‌കാനും, ഇടതു വശത്ത് ഉള്ളത് മാതാവിന്റെ സ്‌നേഹം ലഭിക്കാത്ത കുട്ടിയുടെ തലച്ചോറിന്റെ സ്‌കാനും ആണ് .തലച്ചോറുകളുടെ വലുപ്പ വ്യത്യാസവും കറുത്ത പാടുകളുടെ കുറവ് വലതു വശത്തെ ചിത്രത്തില്‍ ഉള്ളതും ശ്രദ്ധിക്കുക.

കരിക്കുവെള്ളത്തിന്റെ ഗുണങ്ങൾ, ആരൊക്കെ കരിക്കു വെള്ളം കുടിക്കാൻ പാടില്ല ?

കരിക്കു വെള്ളം ഇഷ്ടപ്പെടാത്തവർ വളരെ വിരളമാണ്. വളരെ ശുദ്ധവും ഒരുപോലെ ആരോഗ്യകരവുമായ പാനീയമാണിത്. ശുദ്ധജലം ദാഹം…