Boolokam Movies
വണ്‍ഡേ വിശേഷങ്ങള്‍: ഈ താരങ്ങള്‍ക്കും “പ്ലെയിന്‍” ഒരു വീക്ക്നെസ്സ് തന്നെയാണ്; പ്ലെയിന്‍ ലാന്‍ഡ് ചെയ്യാന്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം “പ്ലെയിന്‍” ഒരു വീക്ക്നെസ്സാണ്.
203 total views, 1 views today

വണ്‍ ഡേ ഷൂട്ടിംഗ് വിശേഷങ്ങള്‍ തുടരുന്നു…
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
മക്ബൂല്‍ സല്മാന്, ഫവാസ് സയാനി, കലാശാല ബാബു, നോബി, നാരായണന് കുട്ടി, കൊച്ചു പ്രേമന്, ജോണ്‍ ജേക്കബ്, മദന്‍ മോഹന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് താരങ്ങള്‍.
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം “പ്ലെയിന്‍” ഒരു വീക്ക്നെസ്സാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ വീണു കിട്ടിയ ഒരു ബ്രേക്ക് ഇവര്‍ ആസ്വദിച്ചത് ചിത്രാഞ്ജലിയിലെ പാര്‍ക്കില്‍ കസേരയിട്ട് ഇരുന്നു കുറച്ചു അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിലെ റണ്‍ വേയില്‍ വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും നോക്കിയിരുന്നാണ്.
വൈകുനേരം 4 മണിക്ക് സംവിധായകന് ബ്രേക്ക് വിളിച്ചപ്പോള്‍ വിമാനം കാണാന്‍ പറ്റിയ ബെസ്റ്റ് ടൈം ഇതാണ് എന്ന് ആദ്യം പ്രഖ്യാപ്പിച്ചത് നോബിയാണ്. നോബി കസേരയും എടുത്ത് പാഞ്ഞപ്പോള്‍ പുറകെ കലാശാല ബാബു, നസീര്‍ സംക്രാന്തി, സുഭാഷ് പണിക്കര്‍ എന്നിവരും പോയി. ഒപ്പം സിനിമയുടെ തിരകഥകൃത്ത് ജെയിംസ് ബ്രൈറ്റുമുണ്ടായിരുന്നു.
പിന്നെ ഏകദേശം 40 മിനിറ്റോളം വിമാനങ്ങളെ പറ്റിയും, വിമാന യാത്രയിലെ രസകരമായ അനുഭവങ്ങളെ പറ്റിയും ഇടയ്ക്ക് പറന്നു പൊങ്ങുന്ന വിമാനത്തിന്റെ ഫോട്ടോയെടുത്തും ഒക്കെ താരങ്ങള്‍ സമയം ചിലവഴിച്ചു.
204 total views, 2 views today